തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ചങ്കിടിപ്പോടെ മുന്നണികള്‍

14 ജില്ലകളിലായി 244 കേന്ദ്രങ്ങളിലാണ് 1129 തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ട് എണ്ണുന്നത്. എട്ട് മണിക്ക് പോസ്റ്റല്‍ ബാലറ്റ് എണ്ണിയാണ് വോട്ട് എണ്ണല്‍ തുടങ്ങുന്നത്. പോളിങ് ശതമാനം കുറഞ്ഞ തെരഞ്ഞെടുപ്പാണ് ഇത്തവണ നടന്നത്

കൊച്ചി | തദ്ദേശ തെരഞ്ഞെടുപ്പ് ഫലം . രാവിലെ എട്ടു മണി മുതലാണ് വോട്ടെണ്ണൽ. രാവിലെ എട്ടരയ്ക്കുള്ളിൽ ആദ്യഫലങ്ങള്‍ വന്നു തുടങ്ങും. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റികളുടെ ഫലങ്ങള്‍ ആദ്യമറിയാം. സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് ഉള്ളത്. ത്രിതല പഞ്ചായത്തുകളുടേത് ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളിലും മുനിസിപ്പാലിറ്റികളുടെയും കോര്‍പേറേഷനുകളുടെയും അതാത് കേന്ദ്രങ്ങളിലും വോട്ടെണ്ണും. വാര്‍ഡുകളുടെ ക്രമ നന്പര്‍ അനുസരിച്ചായിരിക്കും വോട്ടെണ്ണൽ. തപാൽ വോട്ടുകള്‍ ആദ്യമെണ്ണും. വിവിധ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്ന് ഫലം തത്സമയം ഏഷ്യാനെറ്റ് ന്യൂസ് പ്രേക്ഷകരിലെത്തിക്കും. രണ്ടു ഘട്ടങ്ങളിലായി നടത്തിയ തെരഞ്ഞെടുപ്പിൽ ആകെ 73.69 ശതമാനം പേരാണ് വോട്ട് ചെയ്തത്

14 ജില്ലകളിലായി 244 കേന്ദ്രങ്ങളിലാണ് 1129 തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ട് എണ്ണുന്നത്. എട്ട് മണിക്ക് പോസ്റ്റല്‍ ബാലറ്റ് എണ്ണിയാണ് വോട്ട് എണ്ണല്‍ തുടങ്ങുന്നത്. പോളിങ് ശതമാനം കുറഞ്ഞ തെരഞ്ഞെടുപ്പാണ് ഇത്തവണ നടന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 73.68 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 2020 ല്‍ ഇത് 75. 95 ശതമാനമായിരുന്നു. സംസ്ഥാനത്ത് ആകെ 2,10,79,021 പേര്‍ വോട്ട് രേഖപ്പെടുത്തി. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്ന ഡിസംബര്‍ 9ന് 70.9 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഡിസംബര്‍ 11ന് നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ 76.08 ശതമാനം പോളിംഗും രേഖപ്പെടുത്തി.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലായിരുന്നു ഡിസംബര്‍ ഒന്‍പതിന് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്നത്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് രണ്ടാം ഘട്ട പോളിംഗ് നടന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് വയനാട് ജില്ലയിലാണ്. ഇവിടെ 78.29 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഇവിടെ ആകെ 6,47,378 പേരില്‍ 5,06,823 പേര്‍ വോട്ട് രേഖപ്പെടുത്തി.

ഏറ്റവും കുറവ് വോട്ട് രേഖപ്പെടുത്തിയത് പത്തനംതിട്ടയിലാണ്. പത്തനംതിട്ടയില്‍ 66.78 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. ഏറ്റവും ഉയര്‍ന്ന പോളിംഗില്‍ രണ്ടാമത് മലപ്പുറം ജില്ലയാണ്. ഇവിടെ 77.37 ശതമാനം പോളിംഗാണ് രേഖപ്പെടുത്തി. ആകെ 36,18,851 പേരില്‍ 28,000,48 പേര്‍ വോട്ട് ചെയ്തു. മൂന്നാമതായി കോഴിക്കോട് ജില്ലയാണ്. ജില്ലയില്‍ 77.27 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 26,82,682 വോട്ടര്‍മാരില്‍ 20,72,992 പേര്‍ വോട്ട് രേഖപ്പെടുത്തി.

You might also like

-