ജോലി വാഗ്ദാനം ചെയ്ത് 3 കോടിയോളം രൂപയുടെ തട്ടിപ്പ് ? ഡിവൈഎഫ്ഐ മുന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗം സച്ചിത റൈ അറസ്റ്റിൽ

കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ അസിസ്റ്റന്‍റ് മാനേജര്‍, കര്‍ണാടക എക്സൈസില്‍ ക്ലര്‍ക്ക്, എസ്ബിഐ ബാങ്കില്‍ ഉദ്യോഗം, കേന്ദ്രീയ വിദ്യാലയത്തില്‍ ജോലി എന്നിങ്ങനെയാണ് പലർക്കും വാഗ്ദാനം ചെയ്തത്. മഞ്ചേശ്വരം ബാഡൂരിലെ സ്കൂൾ അധ്യാപികയായ സച്ചിത റൈ, ഡിവൈഎഫ്ഐ നേതാവെന്ന നിലയിലെ പ്രവർത്തന മികവിലെ വിശ്വാസ്യത നേടിയാണ് പലരെയും പറ്റിച്ചത്

കാസർകോട്| ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത ഡിവൈഎഫ്ഐ മുന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗം സച്ചിത റൈ അറസ്റ്റ് ചെയ്തു. കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങാനെത്തിയ പ്രതിയെ അഭിഭാഷകന്റെ ഓഫീസിൽ വെച്ചാണ് വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിൽ അടക്കം ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നും പണം തട്ടിയ കേസിലാണ് അറസ്റ്റ്. ഇതിനോടകം 11 കേസുകൾ ഇവർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചുരുങ്ങിയത് മൂന്ന് കോടി രൂപയെങ്കിലും വിവിധ ആളുകളില്‍ നിന്ന് ഇത്തരത്തില്‍ ജോലി വാഗ്ദാനം ചെയ്ത് സച്ചിത തട്ടിയെടുത്തിട്ടുണ്ടാകുമെന്നാണ് പരാതിക്കാരുടെ ആരോപണം.
കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ അസിസ്റ്റന്‍റ് മാനേജര്‍, കര്‍ണാടക എക്സൈസില്‍ ക്ലര്‍ക്ക്, എസ്ബിഐ ബാങ്കില്‍ ഉദ്യോഗം, കേന്ദ്രീയ വിദ്യാലയത്തില്‍ ജോലി എന്നിങ്ങനെയാണ് പലർക്കും വാഗ്ദാനം ചെയ്തത്. മഞ്ചേശ്വരം ബാഡൂരിലെ സ്കൂൾ അധ്യാപികയായ സച്ചിത റൈ, ഡിവൈഎഫ്ഐ നേതാവെന്ന നിലയിലെ പ്രവർത്തന മികവിലെ വിശ്വാസ്യത നേടിയാണ് പലരെയും പറ്റിച്ചത്. ഒരു ലക്ഷം മുതല്‍ 15 ലക്ഷം രൂപ വരെ പലരില്‍ നിന്നായി വിവിധ ജോലികള്‍ വാഗ്ദാനം ചെയ്ത് തട്ടിയെടുത്തതായാണ് പരാതി.

കര്‍ണാടക എക്സൈസില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് ബാഡൂര്‍ സ്വദേശി മലേഷില്‍ നിന്ന് ഒരു ലക്ഷം രൂപയാണ് തട്ടിയെടുത്തത്. തന്‍റെ മകന്‍റെ അധ്യാപിക ആയതിനാലാണ് വിശ്വസിച്ച് കാശ് നല്‍കിയതെന്ന്തട്ടിപ്പിന് ഇരയായവർ പറഞ്ഞു . കേസുകളിൽ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സച്ചിത റൈ കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍‍സ് കോടതിയെ സമീപിച്ചെങ്കിലും ലഭിച്ചിരുന്നില്ല. എന്നിട്ടും പൊലീസ് അറസ്റ്റ് ചെയ്യാത്തത് സ്വാധീനമുള്ളത് കൊണ്ടാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇതിനിടെയാണ് ഇന്ന് കീഴയങ്ങാനെത്തിയപ്പോൾ പ്രതിയെ അറസ്റ്റ് ചെയ്തത്.

സിപിസിആർഐയിൽ ജോലി വാഗ്‌ദാനം ചെയ്‌ത് കുമ്പള കിദൂര്‍ സ്വദേശി നിഷ്‌മിത ഷെട്ടിയോട് 15 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചു എന്നാണ് ഇവർക്കെതിരെ ഉയർന്നിട്ടുള്ള ഒരു പരാതി. പരാതിയില്‍ കാസർകോട് സ്വദേശിനിയായ സച്ചിത റൈക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു മഞ്ചേശ്വരത്തെ സ്‌കൂൾ അധ്യാപികയാണ് ബൽത്തക്കല്ലുവിലെ സച്ചിത റൈ. ‘ഞാനൊരു ടീച്ചർ ആണ് എന്നെ വിശ്വസിക്കാം എന്നാണ് സച്ചിത റൈ പറഞ്ഞതെന്നും സിപിസിആർഐയിൽ അസിസ്റ്റന്‍റ് മാനേജരായി ജോലി ലഭിക്കും എന്ന് വിശ്വസിപ്പിച്ചാണ് പണം ആവശ്യപ്പെട്ടതെന്നും പരാതിക്കാരി നിഷ്‌മിത പറയുന്നു.15 ലക്ഷം രൂപ ഒരുമിച്ച് തരാൻ ഇല്ലെന്ന് പറഞ്ഞപ്പോൾ, ഗഡുക്കളായി തന്നാൽ മതിയെന്ന് പറഞ്ഞുവെന്നും ഇത് പ്രകാരം 15,05,796 രൂപ സച്ചിത റൈക്ക് നൽകിയെങ്കിലും ജോലി ലഭിച്ചില്ലെന്നും യുവതി പറയുന്നു. അധ്യാപക സംഘടനയായ കെഎസ്‌ടിഎയുടെ ഉപജില്ല കമ്മിറ്റി അംഗം കൂടിയാണ് സച്ചിത. സമാന രീതിയില്‍ ഇവര്‍ മറ്റ് പലരില്‍ നിന്നും പണം തട്ടിയതായി പൊലീസ് സംശയിക്കുന്നു. യുവതിക്കെതിരെ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.പല തവണയായാണ് നിഷ്‌മിത പണം കൈമാറിയത്. പണം നൽകി മാസങ്ങൾ കഴിഞ്ഞിട്ടും ജോലി ലഭിച്ചില്ല. സിപിസിആർഐയിൽ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി നൽകി.
സമൂഹമാധ്യമത്തിലൂടെയാണ് നിഷ്‌മിത സച്ചിതയെ പരിചയപ്പെടുന്നത്. ഡിവൈഎഫ്ഐ മുൻ ജില്ല കമ്മിറ്റിയംഗവും ബാലസംഘം മുൻ സംസ്ഥാന കമ്മിറ്റി അംഗവുമാണ് സച്ചിത. സമാന രീതിയിൽ പലരിൽ നിന്നായി സച്ചിത പണം തട്ടിയെടുത്തതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പലരും നേരിട്ടാണ് പണം നൽകിയത്.അതിനാല്‍ പണം കൈമാറിയതിന് തെളിവില്ല. അതിനാൽ ഇവർ പരാതി നൽകാൻ മടിക്കുകയാണ്.
എന്നാൽ തന്നെ കർണ്ണാടകയിലെ ചിലർ വഞ്ചിച്ചതാണെന്നും തനിക്കും പണം നഷ്‌ടമായിട്ടുണ്ടെന്നുമാണ് സച്ചിതയുടെ വിശദീകരണം

You might also like

-