ഫ്രാങ്കോ മുളയ്ക്കലിനെതിരെ സി.ബി.ഐ. അന്വേഷണം ആവശ്യമില്ല; ഹൈക്കോടതി

0

കൊച്ചി :കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ അറസ്റ്റിലായ  ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ സിബിഐ അന്വേഷണം ആവശ്യമില്ലെന്നു ഹൈക്കോടതി. ബിഷപ്പിനെതിരായ പൊതു താല്‍പര്യ ഹര്‍ജികള്‍ തീര്‍പ്പാക്കിയ കോടതി, കേസില്‍ പൊലീസിനെ സ്വതന്ത്രമായി അന്വേഷിക്കാന്‍ വിടണമെന്നും നിര്‍ദ്ദേശിച്ചു.

ഫ്രാങ്കോ മുളയ്ക്കലിനെതിരായ മൂന്നു പൊതുതാല്‍പര്യ ഹര്‍ജികളാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് തീര്‍പ്പാക്കിയത്  കോടതിയുടെ നിരീക്ഷണത്തില്‍ അന്വേഷണം വേണം, കന്യാസ്ത്രീകള്‍ക്ക് സംരക്ഷണം വേണം എന്നി ആവശ്യങ്ങളായിരുന്നു ഹര്‍ജിയില്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ ഈ ഹര്‍ജികളിലെ ആവശ്യം നിലനില്‍ക്കില്ലെന്ന് നിരീക്ഷിച്ച കോടതി ഹര്‍ജികള്‍ക്കുപിന്നില്‍ മറ്റെന്തെങ്കിലും താല്‍പര്യമുണ്ടോയെന്നും ആരാഞ്ഞു.

കോടതി ഫ്രാങ്കോയെ  റിമാന്റ്  ചെയ്യുകയും കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ ബിഷപ്പ് ഫ്രാങ്കോ ഹെക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ചോദ്യം ചെയ്യലുമായി സഹകരിക്കുന്നതിനാല്‍ കസ്റ്റഡി കാലാവധി നീട്ടരുതെന്നാണ് ബിഷപ്പ് ജാമ്യഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഉച്ചയ്ക്കു ശേഷം ജാമ്യഹര്‍ജി കോടതി പരിഗണിച്ചേക്കും.

You might also like

-