ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യ ഹരജിയില്‍ വാദം ഇന്ന്

കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വാദം കേൾക്കുക ബിഷപ്പിന്റെ ജാമ്യഹരജിക്കെതിരെ നല്‍കിയ തടസ്സ ഹരജികളിലും വാദം ഇന്നുണ്ടാകും

0

കോട്ടയം :കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ ജാമ്യ ഹരജിയില്‍ വാദം ഇന്ന് തുടങ്ങും. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വാദം കേൾക്കുക ബിഷപ്പിന്റെ ജാമ്യഹരജിക്കെതിരെ നല്‍കിയ തടസ്സ ഹരജികളിലും വാദം ഇന്നുണ്ടാകും കുറ്റപത്രം പരിശോധിച്ച കോട്ടയം ജില്ല അഡീഷണല്‍ സെഷന്‍സ് കോടതി വിചാരണ നടപടികള്‍ തുടങ്ങാനിരിക്കെയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തടസ്സ ഹരജി നല്‍കിയത്. കുറ്റം ചെയ്തിട്ടില്ലെന്നും വിചാരണ കൂടാതെ ഒഴിവാക്കണമെന്നുമായിരുന്നു ആവശ്യം. ഫ്രാങ്കോയുടെ അപേക്ഷക്കെതിരെ പ്രോസിക്യൂഷനും കോടതിയെ സമീപിച്ചു. കേസ് നീട്ടിക്കൊണ്ടു പോകാനുള്ള നീക്കമാണെന്നും ഇത് അനുവദിക്കരുതെന്നും കാട്ടിയ തടസ്സ ഹരജി പ്രോസിക്യൂഷൻ ഫയല്‍ ചെയ്തു.

ഫ്രാങ്കോയ്ക്ക് വേണ്ടി ഹൈക്കോടതിയിലെ മുതിര്‍ അഭിഭാഷകന്‍ രാമന്‍പിള്ള ഹാജരാകും. ഇതിനിടെ ഇന്നലെ മുഖ്യ സാക്ഷികളില്‍ ഒരാളുടെ മൊഴി പുറത്ത് വന്നത് കേസില്‍ നിര്‍ണ്ണായകമാകും. ഇത് കോടതിയില്‍ ചര്‍ച്ചയായാല്‍ വിടുതല്‍ ഹരജിയില്‍ ഫ്രാങ്കോയ്ക്ക് തിരിച്ചടിയുണ്ടാകും. സാക്ഷി മൊഴി പുറത്ത് വന്നതിനെതിരെ ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.

You might also like

-