മുൻ മന്ത്രി ആർ എസ് ഉണ്ണിയുടെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചെന്ന പരാതിയിൽ എൻ കെ പ്രേമചന്ദ്രൻ എം പി ഉൾപ്പെടെ നാല് പേർക്കെതിരെ കേസ്

സ് ഉണ്ണിയുടെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചെന്ന പരാതിയിൽ എൻ കെ പ്രേമചന്ദ്രൻ എം പി ഉൾപ്പെടെ നാല് പേർക്കെതിരെ കേസെടുത്ത് പൊലീസ്.പ്രേമചന്ദ്രൻ പ്രസിഡന്റായ സംഘടനയുടെ പേരിൽ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചു എന്നായിരുന്നു ആരോപണം. പ്രേമചന്ദ്രൻ കേസിലെ രണ്ടാം പ്രതിയാണ്. ആർ എസ് പി നേതാവ് കെ പി ഉണ്ണി കൃഷ്ണനാണ് കേസിലെ ഒന്നാം പ്രതി

0

കൊല്ലം | മുന്‍ മന്ത്രിയും ആര്‍എസ്പി നേതാവുമായിരുന്ന ആർ എസ് ഉണ്ണിയുടെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചെന്ന പരാതിയിൽ എൻ കെ പ്രേമചന്ദ്രൻ എം പി ഉൾപ്പെടെ നാല് പേർക്കെതിരെ കേസെടുത്ത് പൊലീസ്.പ്രേമചന്ദ്രൻ പ്രസിഡന്റായ സംഘടനയുടെ പേരിൽ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചു എന്നായിരുന്നു ആരോപണം. പ്രേമചന്ദ്രൻ കേസിലെ രണ്ടാം പ്രതിയാണ്. ആർ എസ് പി നേതാവ് കെ പി ഉണ്ണി കൃഷ്ണനാണ് കേസിലെ ഒന്നാം പ്രതി.

ആര്‍ എസ് ഉണ്ണിയുടെ കൊല്ലത്തെ കുടുംബവീട് കൈയടക്കാന്‍ പ്രാദേശിക ആര്‍എസ്പി നേതാവിന്‍റെ നേതൃത്വത്തില്‍ ശ്രമം നടത്തിയെന്നാണ് കുടുംബം ആരോപിക്കുന്ന പരാതി. വീടിന്‍റെ നിയമപരമായ അവകാശം അമൃതയെന്നും അഞ്ജനയെന്നും പേരുളള ആര്‍ എസ് ഉണ്ണിയുടെ ചെറുമക്കള്‍ക്കാണ്. പക്ഷേ ശക്തികുളങ്ങരയിലെ പ്രാദേശിക ആര്‍എസ്പി നേതാക്കള്‍ ആ അവകാശം അംഗീകരിക്കാന്‍ തയാറാകുന്നില്ലെന്നാണ് ഇവരുടെ പരാതി. ആര്‍ എസ് ഉണ്ണി ഫൗണ്ടേഷന്‍റെ പേരില്‍ വീടിന്‍റെ അവകാശം സ്വന്തമാക്കാന്‍ പ്രാദേശിക ആര്‍ എസ് പി നേതാവ് കെ പി ഉണ്ണികൃഷ്ണനും സംഘവും ശ്രമിക്കുകയാണെന്ന് കുടുംബം പറയുന്നു.

ഇതിനിടെ ആര്‍ എസ് ഉണ്ണി ഫൗണ്ടേഷന്‍റെ പേരില്‍ തട്ടിപ്പ് നടത്തിയ കാര്യം അറിഞ്ഞിട്ടും ആര്‍എസ്പി നേതാക്കള്‍ പ്രശ്നപരിഹാരത്തിന് സഹായിച്ചില്ലെന്നും ആരോപണമുണ്ട്. നിയമപരമായ അവകാശം സ്ഥാപിച്ചിട്ടും ഭീഷണി തുടരുന്ന ആര്‍എസ് പി പ്രാദേശിക നേതൃത്വം ഫൗണ്ടേഷന്‍റെ പേരില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ നീക്കം ചെയ്യാന്‍ തയാറാകാതെ ബുദ്ധിമുട്ടിക്കുകയാണെന്നും പരാതിക്കാര്‍ പറഞ്ഞു.

ശക്തികുളങ്ങര ക്ഷേത്രത്തിന് സമീപമുള്ള ആര്‍.എസ്. ഉണ്ണിയുടെ കുടുംബവീടും സമീപമുള്ള 11 സെന്റ് സ്ഥലവും തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നായിരുന്നു ചെറുമക്കളുടെ ആരോപണം. കൃത്യമായ രേഖകള്‍ കാണിച്ചിട്ട് പോലും കെ.പി. ഉണ്ണികൃഷ്ണന്‍ സംഘടനയുടെ ആസ്ഥാനം അവിടെനിന്നും മാറ്റാന്‍ തയ്യാറായില്ലെന്നും വീട്ടിലേക്ക്
കയറ്റിയില്ലെന്നും ചെറുമക്കളുടെ പരാതിയില്‍ പറഞ്ഞിരുന്നു. അതേസമയം കുട്ടികളുടെ പേരിലുള്ള വസ്തു തന്നെയാണിതെന്നും ഒരുകാരണവശാലും അവര്‍ക്കെതിരേ നില്‍ക്കില്ലെന്നും വിഷയത്തില്‍ നേരത്തെ എന്‍.കെ. പ്രേമചന്ദ്രന്‍ പ്രതികരിച്ചിരുന്നു.

You might also like

-