തമിഴ് നാട്ടിൽ നിന്നും നാല് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികൾ ചിറയിൻകീഴിൽ പിടിയിൽ

നാടോടികളായ ശാന്തി, നാരായണൻ എന്നിവർ ചേർന്നാണ് കുഞ്ഞിനെ തട്ടിക്കൊണ്ടു പോയത്. ചിറയൻകീഴ് പൊലീസാണ് ഇവരെ പിടികൂടിയത്.ട്രെയിൻ മാർഗമാണ് ശാന്തിയും നാരായണനും കുഞ്ഞുമായി ചിറയൻകീഴ് എത്തിയത്

0

തിരുവനന്തപുരം | തമിഴ്നാട്ടിൽ നിന്ന് തട്ടിക്കൊണ്ടുവന്ന കൈക്കുഞ്ഞിനെ ചിറയിൻകീഴിൽ നിന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് നാഗർകോവിൽ വടശ്ശേരിയിൽ നിന്ന് നാല് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. നാടോടികളായ ശാന്തി, നാരായണൻ എന്നിവർ ചേർന്നാണ് കുഞ്ഞിനെ തട്ടിക്കൊണ്ടു പോയത്. ചിറയൻകീഴ് പൊലീസാണ് ഇവരെ പിടികൂടിയത്.ട്രെയിൻ മാർഗമാണ് ശാന്തിയും നാരായണനും കുഞ്ഞുമായി ചിറയൻകീഴ് എത്തിയത്. ഇവരെ കണ്ട് സംശയം തോന്നിയ കഠിനംകുളം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ നൽകിയ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ചിറയൻകീഴ് പൊലീസ് പ്രതികളെ പിടികൂടിയത്. കസ്റ്റഡിയിലെടുത്ത പ്രതികളേയും കുഞ്ഞിനേയും തമിഴ്നാട് പൊലീസിന് കൈമാറി.

You might also like

-