അമർനാഥ് ഗുഹാ ക്ഷേത്രത്തിന് സമീപം മേഘവിസ്ഫോടനം നാലുപേര്‍ മരിച്ചു.
നാലുപേര്‍ മരിച്ചു. വൈകിട്ട് 5:30 ഓടെയാണ് മേഘവിസ്ഫോടനം ഉണ്ടായത്. തീർത്ഥാടകർക്കായി ഒരുക്കിയിരുന്ന ഭക്ഷണശാലകൾ ഒലിച്ച് പോയി
ശ്രീനഗര്‍ | അമർനാഥ് ഗുഹാ ക്ഷേത്രത്തിന് സമീപം മേഘവിസ്ഫോടനം. ക്ഷേത്രത്തിന് സമീപം വെള്ളപ്പൊക്കമുണ്ടായി. നാലുപേര്‍ മരിച്ചു. വൈകിട്ട് 5:30 ഓടെയാണ് മേഘവിസ്ഫോടനം ഉണ്ടായത്. തീർത്ഥാടകർക്കായി ഒരുക്കിയിരുന്ന ഭക്ഷണശാലകൾ ഒലിച്ച് പോയി. നിരവധിപ്പേര്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. കുടുങ്ങി കിടക്കുന്നവർക്കായി രക്ഷപ്രവർത്തനം നടക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയെ രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചു. സ്ഥിതി നിയന്ത്രണ വിധേയമെന്ന് ജമ്മുകശ്മീർ ഡിജിപി പറഞ്ഞു.
#WATCH | J&K: Massive amount of water flowing turbulently after a cloud burst occurred in the lower reaches of Amarnath cave. Rescue operation is underway at the site pic.twitter.com/w97pPU0c6k
— ANI (@ANI) July 8, 2022