കേരള സർവകലാശാല മുൻ വിസി ജോൺ വർഗീസ് വിളനിലം അന്തരിച്ചു

ഇന്ത്യയിലെ വിവിധ സർവകലാശാലകള്‍ക്ക് ഗവേഷണ മാർഗനിർദ്ദേശങ്ങൾ നൽകിയ വിളനിലം മംഗലാപുരം യൂണിവേഴ്സിറ്റി, ധാർവാർ യൂണിവേഴ്സിറ്റി, കർണാടക, MLC യൂണിവേഴ്സിറ്റി ഓഫ് ജേണലിസം എന്നിവിടങ്ങളിൽ പ്രൊഫസറായും പ്രവർത്തിച്ചിട്ടുണ്ട്

0

കേരള സർവകലാശാല മുൻ വൈസ് ചെയർമാൻ ജോൺ വർഗീസ് വിളനിലം (ജെ.വി വിളനിലം) അന്തരിച്ചു. 87 വയസായിരുന്നു. തിരുവനന്തപുരം ശ്രീകാര്യത്തെ വസതിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.

കേരള സർവകലാശാലയിൽ അധ്യാപകനായി ആരംഭിച്ച ഡോ. വിളനിലം അരനൂറ്റാണ്ടോളം അധ്യാപന, ഭരണ, ഗവേഷണ ജീവിതം നയിച്ചു. ഇന്ത്യയിലും അമേരിക്കയിലും വർഷങ്ങളോളം അധ്യാപനം നടത്തിയതിന് ശേഷമാണ് കേരളസർവ്വകലാശാലയുടെ വൈസ് ചാൻസലർ സ്ഥാനത്തേക്ക് എത്തിയത്. 1998ൽ, യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ (യുജിസി) പ്രൊഫസർ എമറിറ്റസ് അവാർഡ് ലഭിച്ചു.

1992- 1996 കാലഘട്ടത്തിലായിരുന്നു അദ്ദേഹം വിസിയായി പ്രവർത്തിച്ചത്. പ്രവർത്തനകാലത്ത് വിവാദങ്ങളും അദ്ദേഹത്തെ പിന്തുടർന്നിരുന്നു. വ്യാജ ഡോക്ടറേറ്റ് ബിരുദം ആരോപിച്ച് ഇദ്ദേഹത്തിനെതിരെ എസ്എഫ്ഐ നാലുവർഷക്കാലം സമരം ചെയ്തിരുന്നു. ഇന്ത്യയിലെ വിവിധ സർവകലാശാലകള്‍ക്ക് ഗവേഷണ മാർഗനിർദ്ദേശങ്ങൾ നൽകിയ വിളനിലം മംഗലാപുരം യൂണിവേഴ്സിറ്റി, ധാർവാർ യൂണിവേഴ്സിറ്റി, കർണാടക, MLC യൂണിവേഴ്സിറ്റി ഓഫ് ജേണലിസം എന്നിവിടങ്ങളിൽ പ്രൊഫസറായും പ്രവർത്തിച്ചിട്ടുണ്ട്.

You might also like

-