വ്യാജമദ്യം നിര്‍മ്മിക്കുന്നതിനിടെ മുന്‍ എക്‌സൈസ് ഉദ്യോഗസ്ഥന്‍ പിടിയില്‍

കായംകുളത്ത് വ്യാജമദ്യം നിര്‍മ്മിക്കുന്നതിനിടെ മുന്‍ എക്‌സൈസ് ഉദ്യോഗസ്ഥന്‍ പിടിയില്‍.

0

കായംകുളം: കായംകുളത്ത് വ്യാജമദ്യം നിര്‍മ്മിക്കുന്നതിനിടെ മുന്‍ എക്‌സൈസ് ഉദ്യോഗസ്ഥന്‍ പിടിയില്‍. മുന്‍ എക്‌സൈസ് ഉദ്യോഗസ്ഥനായ കാപ്പില്‍ സ്വദേശി ഹാരി ജോണ്‍ ആണ് എക്‌സൈസിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് 500 ലിറ്റര്‍ വ്യാജമദ്യവും ലേബലുകളും വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു.കായംകുളത്ത് വാടക വീട് കേന്ദ്രീകരിച്ചായിരുന്നു എക്‌സൈസ് ഉദ്യോഗസ്ഥന്‍ വ്യാജമദ്യ നിര്‍മാണം നടത്തിയിരുന്നത്. ഇയാളുടെ കൂട്ടാളിയായ രാഹുല്‍ എന്ന യുവാവിനെ 28 മദ്യക്കുപ്പികളുമായി എക്‌സൈസ് സംഘം നേരത്തെ പിടികൂടിയിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് കായംകുളത്ത് വാടക വീട് കേന്ദ്രീകരിച്ച്‌ നടത്തിയ വ്യാജമദ്യ നിര്‍മാണം പിടികൂടിയത്.

You might also like

-