വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്നാണ് കൊറോണ വൈറസ് പുട്ടിപുറപെട്ടതെന്നു മുന്‍ സി.ഡി.സി ഡയറക്ടര്‍ റോബര്‍ട്ട് റെഡ്ഫീല്‍ഡ്

കോവിഡിന്റെ ഉത്ഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുന്ന വാനിറ്റിഫെയര്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് റോബര്‍ട്ട് വധഭീഷണിയെക്കുറിച്ച് പരാമര്‍ശിച്ചത് എന്റെ വിശ്വാസത്തെ സാധൂകരിക്കുന്നതാണ് കഴിഞ്ഞ മാസം പ്രസിഡന്റ് ബൈഡന്‍ കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിരിക്കുന്നത്

0

വാഷിംഗ്ടണ്‍ ഡി.സി : വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്നാണ് കൊറോണ വൈറസ് ലീക്കായതെന്ന് വെളിപ്പെടുത്തിയതിന് മറ്റ് ശാസ്ത്രഞ്ജരില്‍ നിന്നും തനിക്ക് വധഭീഷണി ലഭിച്ചിരുന്നതായി മുൻ സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഡയറക്ടർ ഡോ. റോബർട്ട് റെഡ്ഫീൽഡ് വെളിപ്പെടുത്തി.മാര്‍ച്ച് മാസമാണ് ഈ വിവരം താന്‍ ആദ്യമായി സി.എന്‍.എന്നില്‍ പറഞ്ഞതെന്നും ഇതേ തുടർന്ന് സഹപ്രവർത്തകിൽ നിന്നുപോലുംതനിക്കുനേരെ ഭീക്ഷണി ഉണ്ടായി ഒരിക്കല്‍ പോലും സഹ ശാസ്ത്രഞ്ജരില്‍ നിന്നും ഇങ്ങനെയൊരു ഭീഷണി പ്രതീക്ഷിച്ചിരുന്നില്ലയെന്നും , എന്നാല്‍ രാഷ്ടീയക്കാരില്‍ നിന്നും പ്രതീക്ഷിച്ചിരുന്നുവെങ്കിലും അവരുടെ ഭാഗത്ത് നിന്നും അങ്ങനെയൊന്നും സംഭവിച്ചില്ലെന്നും റോബര്‍ട്ട് പറഞ്ഞു .കൊറോണ വയറസ് ചൈനയിലെ വുഹാനിലെ ലാബിൽ നിന്ന് അശ്രദ്ധമായി ചോർന്നതാണെന്ന അദ്ദേഹം പറഞ്ഞു.

“ഇത് ഞാൻ വിശ്വസിക്കുന്നില്ല ഒരു വവ്വാ ലിൽനിന്നും മനുഷ്യനിലേക്ക് വന്നതാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല,” അദ്ദേഹം പറഞ്ഞു. സാധാരണയായി, മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പടരുന്നതായാണ് കണ്ടെത്തിയിട്ടുള്ളത് .ലാബിൽ നിന്ന് രക്ഷപ്പെട്ട വൈറസാണ് “‘

കോവിഡിന്റെ ഉത്ഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുന്ന വാനിറ്റിഫെയര്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് റോബര്‍ട്ട് വധഭീഷണിയെക്കുറിച്ച് പരാമര്‍ശിച്ചത് എന്റെ വിശ്വാസത്തെ സാധൂകരിക്കുന്നതാണ് കഴിഞ്ഞ മാസം പ്രസിഡന്റ് ബൈഡന്‍ കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിരിക്കുന്നത് . തൊണ്ണൂറ് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ബൈഡന്‍ സമിതിക്ക് നിര്‍ദേശം നല്കിയിട്ടുണ്ട് .

കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന റിപ്പോർട്ട് പുറത്തുവിടുമെന്ന് പ്രതീക്ഷിക്കുന്നു.  .
ലോകാരോഗ്യ സംഘടനയിൽ നിന്നുള്ള ഒരു സംഘം ജനുവരിയിൽ കോവിഡ് -19 ന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിസിച്ചിരുന്നു . സംഘത്തിന്റെ റിപ്പോർട്ട് അടുത്തദിവസം പുറത്തുവിടും

കൊറോണ വൈറസ് ലോകം മുഴുവന്‍ വ്യാപിക്കുന്നതിന് മുന്‍പ് 2019 ല്‍ നവംബറില്‍ തന്നെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ മൂന്ന് ഗവേഷകര്‍ രോഗബാധിതരായി ആശുപത്രിയില്‍ ചികിത്സ നേടിയിരുന്നതായി യു.എസ് ഇന്റലിജന്‍സിന്റെ പുറത്തു വന്ന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു .മുന്‍ പ്രസിഡന്റ് ട്രംപ് കൊറോണ വൈറസിനെ കമ്യൂണിസ്‌റ് ചൈന വൈറസ് എന്നാണ് വിശേഷിപ്പിച്ചിരുന്നത് , വൈറസിന്റെ ഉത്ഭവസ്ഥാനം ചൈന തന്നെയാണെന്നും ഉറച്ചു വിശ്വസിച്ചിരുന്ന ട്രംപിന്റെ നിലപാട് അന്വേഷണം പൂര്‍ത്തിയാകുന്നതോടെ യാഥാര്‍ഥ്യമാകുമെന്നാണ് വിശ്വസിക്കുന്നത് .

You might also like

-