ഫോറസ്റ്റ് ഗസ്റ്റ് ഹൗസുകള്‍ തെമ്മാടിത്ത കേന്ദ്രങ്ങൾ ,വനം വകുപ്പ് ഉദ്യോഗസ്ഥർ സാമൂഹ്യദ്രോഹികൾ പി വി അൻവർ
വന്യജീവി ആക്രമണം സ്വാഭാവിക പ്രതിഭാസമാണെന്നാണ് സര്‍ക്കാര്‍ നിലപാട്. മനുഷ്യരെ കൊലയ്ക്ക് കൊടുക്കുന്ന സാഹചര്യം ആണ് ഉണ്ടാകാന്‍ പോകുന്നത്. 2013 ല്‍ മാധവ് ഗാഡ്ഗില്‍ ബില്ലിനെതിരെ പ്രതിഷേധം നടത്തിയിരുന്നു
മലപ്പുറം| വന നിയമ ഭേദഗതിക്കെതിരെ പി വി അന്‍വര്‍ എംഎല്‍എ. നിയമം പാസായാല്‍ വനം ഉദ്യോഗസ്ഥര്‍ ഗുണ്ടകളായി മാറും. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരം നല്‍കുന്നതാണ് ബില്‍. വന നിയമഭേദഗതിയുടെ ഭീകരത അറിയാന്‍ ഇരിക്കുന്നതേയുള്ളൂവെന്നും പി വി അന്‍വര്‍ പറഞ്ഞു. വന്യജീവി ആക്രമണം സ്വാഭാവിക പ്രതിഭാസമാണെന്നാണ് സര്‍ക്കാര്‍ നിലപാട്. മനുഷ്യരെ കൊലയ്ക്ക് കൊടുക്കുന്ന സാഹചര്യം ആണ് ഉണ്ടാകാന്‍ പോകുന്നത്. 2013 ല്‍ മാധവ് ഗാഡ്ഗില്‍ ബില്ലിനെതിരെ പ്രതിഷേധം നടത്തിയിരുന്നു. റവന്യൂ കൈമാറിയ ഭൂമികളില്‍ വനവല്‍ക്കരണം നടത്തി. ജനങ്ങള്‍ പോയി ഫോറസ്റ്റില്‍ വീട് വെച്ചതല്ല മറിച്ച് ജനങ്ങള്‍ക്ക് ഇടയില്‍ വന്ന് കാട് നിര്‍മ്മിച്ചതാണെന്നും അന്‍വര്‍ പറഞ്ഞു.
മൃഗങ്ങളെ ജനവാസ മേഖലയിലേക്ക് ആകര്‍ഷിക്കുകയാണ്. ഓവാലി പഞ്ചായത്തിലെ ജനങ്ങള്‍ വീട് ഉപേക്ഷിക്കേണ്ടതായി വന്നു. തിരുവനന്തപുരം സെക്രട്ടറിയേറ്റിന് അകത്തുവരെ പുലി വരുന്ന സാഹചര്യം ഉണ്ടാകും. കാര്‍ബണ്‍ ഫണ്ടില്‍ നിന്നും പത്ത് പൈസ പോലും ജനങ്ങള്‍ക്ക് കിട്ടിയില്ല. 10,000 ഹെക്ടര്‍ കേരളത്തില്‍ വനം വര്‍ധിച്ചു. ഭൂമി ഇവിടെ പെറ്റുപെരുന്നുണ്ടോയെന്നും പി വി അന്‍വര്‍ ചോദിച്ചു.
വനഭേദഗതി ബില്ലില്‍ പുഴ കൂടി ഉള്‍പ്പെടുത്താന്‍ പോകുന്നു. പുഴകളെ ഫോറസ്റ്റിന്റെ ഭാഗമാക്കാന്‍ നീക്കം. കുടിവെള്ള പദ്ധതികളെ പോലും ബാധിക്കും. പ്രളയത്തില്‍ തകര്‍ന്നപാലം നിര്‍മ്മിച്ചു. പക്ഷെ അതിന്റെ അപ്രോച്ച് റോഡിന് വനം വകുപ്പ് അനുമതി നല്‍കിയില്ല. ബില്‍ മറച്ചുവെച്ച് പാസാക്കാനാണ് നീക്കം നടത്തിയത്. റോഷി അഗസ്റ്റിന്‍ മലയോര കര്‍ഷകരുടെ രക്ഷകന്‍ അല്ലെ? എന്താണ് മിണ്ടാതിരിക്കുന്നത്. സിപിഐ മന്ത്രിമാര്‍ പ്രകൃതി സ്‌നേഹികളല്ലേ? എന്താണ് മിണ്ടാത്തത് എന്നും പി വി അന്‍വര്‍ ചോദിച്ചു.വനം വകുപ്പ് മന്ത്രിയെ മാറ്റാത്തതിലും പി വി അന്‍വര്‍ വിമര്‍ശിച്ചു. എകെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രി ആക്കിയാല്‍ ഭേദഗതി ബില്ലില്‍ ഒപ്പിടില്ല. അതുകൊണ്ടാണ് മന്ത്രിയെ മാറ്റാത്തത്. ക്രൈസ്തവ സമൂഹമാണ് ബില്ല് കൊണ്ട് ഏറ്റവും ദോഷം അനുഭവിക്കുന്നതെന്നും പി വി അന്‍വര്‍ പറഞ്ഞു.
വന്യമൃഗ ശല്യത്തിൽ ഏറ്റവും വലയുന്നത് ക്രിസ്ത്യൻ സമൂഹമാണ്. ക്രൈസ്തവ സഭ, ബില്ലിന്ന് എതിരാണ്. അതുകൊണ്ടാണ് തോമസ് കെ തോമസിനെ മന്ത്രിയാക്കാൻ മുഖ്യമന്ത്രി അനുമതി നൽകാത്തതെന്ന് പിവി അൻവർ പറഞ്ഞു.ബില്ലിനെ മന്ത്രി റോഷി അഗസ്റ്റിൻ എതിർകാത്തത് എന്തുകൊണ്ടാണെന്ന് അൻവർ ചോദിച്ചു
ഫോറസ്റ്റ് ഗസ്റ്റ് ഹൗസുകള്‍ തെമ്മാടിത്ത കേന്ദ്രങ്ങളായെന്നും പി വി അന്‍വര്‍ ആരോപിച്ചു. ഒരു കിലോമീറ്റര്‍ ഫെന്‍സിങിന് രണ്ടര ലക്ഷം രൂപയാണ് ചിലവാക്കുന്നത്. 15 കോടി ചിലവാക്കിയാണ് കെട്ടിടം ഉണ്ടാക്കിയത്. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് ആഡംബര വണ്ടികള്‍ എന്തിനാണ്?യുഡിഎഫ് നേതൃത്വം ഈ വിഷയം ഏറ്റെടുക്കണം.1972 ലെ നിയമത്തില്‍ ഭേദഗതി വരണം. അതിന് കേരളത്തില്‍ നിന്ന് തുടക്കം ആകണം.അതിന് വേണ്ടി 2026ല്‍ യുഡിഎഫ് അധികാരത്തില്‍ വരണമെന്നും പി വി അന്‍വര്‍ പറഞ്ഞു.2026 ൽ യുഡിഎഫ് അധികാരത്തിൽ വരണം. ഈ വിഷയത്തിന് പരിഹാരമുണ്ടാകണം. എല്ലാ യുഡിഎഫ് നേതാക്കളെയും കാണുമെന്ന് പിവി അൻവർ വ്യക്തമാക്കി. ആദിവാസി, ദളിത് മേഖലയിൽ യുഡിഎഫ് ശ്രദ്ധ കേന്ദ്രീകരിക്കണം. എൽ.ഡി.എഫ് സർക്കാർ അവരെ തിരിഞ്ഞു നോക്കുന്നില്ല. പ്രതിപക്ഷ നേതാവിനെ കാണും. പിന്തുണ നൽകിയതിന് നന്ദി പറയണം. നന്ദികേട് താൻ കാണിക്കില്ല. തന്റെ സാന്നിധ്യം ആവശ്യമുണ്ടോയെന്ന് യുഡിഎഫ് ഇനി തീരുമാനിക്കട്ടെയെന്ന് പിവി അൻവർ പറഞ്ഞു