വനം വകുപ്പിന് വീണ്ടും തിരിച്ചടി… കൊച്ചി ധനുഷ്കോടി ദേശീയ പാത വികസനം – റിവ്യൂ പെറ്റീഷൻ തള്ളി ഹൈ കോടതി.
കേസിൽ വിശദമായ വാദം കേട്ടതാണെന്നും, നിലവിലുള്ള രേഖകൾ പ്രകാരം റോഡിനിരുവശവും റവന്യു ഭൂമിയാണെന്നും, കേന്ദ്രസർക്കാർ നാഷണൽ ഹൈവേ അതോറിറ്റിക്ക് നിർമ്മാണപ്രവർത്തനത്തിനുള്ള അനുമതി നേരത്തെതന്നെ കൊടുത്തിരുന്നതാണെന്നും അക്കാലഘട്ടത്തിൽ വനം വകുപ്പ് കേന്ദ്ര സർക്കാരിന്റെ നടപടികളെ എതിർത്തിരുന്നില്ലന്നും വ്യക്തത വരുത്തിയാണ് ഹർജി തള്ളിയത്
കൊച്ചി |കൊച്ചി ധനുഷ്കോടി ദേശീയ പാത വികസനം – റിവ്യൂ പെറ്റീഷൻ തള്ളി ഹൈകോടതി ബി ജെ പി സംസ്ഥാന പരിസ്ഥിതി സെൽ നേതാവ് എം എൻ ജയചദ്രൻ നൽകിയ പുനഃ പരിശോധന ഹർജിയാണ് തള്ളിയത് .എ .മുഹമ്മദ് മുസ്താഖ് ,എസ് .മനു എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് പുനഃ പരിശോധന ഹർജിൽ തീരുമാനം എടുത്ത് ഉത്തരവായിട്ടുള്ളത് .
കൊച്ചി ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.5 കിലോമീറ്റർ ദൂരം ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് വനം വകുപ്പ് തടസപ്പെടുത്തിപ്പോയതിനെതുടർന്ന്, 1932 മുതൽ ഇത്രയും ദൂരം റോഡിൻറ്റെ നടുക്കുനിന്നും ഇരുവശങ്ങളിലേക്കും അമ്പത് അടി വീതം നൂറ് അടി വീതിയിൽ രേഖകൾ പ്രകാരം റവന്യു ഭൂമിയാണെന്നും, നിർമ്മാണ പ്രവർത്തനങ്ങൾ തടസപ്പെടുത്തുന്നതിൽ നിന്നും വനംവകുപ്പിനെ തടയണമെന്നും ആവശ്യപ്പെട്ട് മുവാറ്റുപുഴ, നിർമ്മലാ കോളേജ് ബിരുദ വിദ്യാർത്ഥിനി കിരൺ സിജു, നേര്യമംഗലം വാളറ റോഡ് സൈഡിൽ കരിക്ക് വിറ്റു എന്നതിൻറ്റെ പേരിൽ 2022 ഓഗസ്റ്റ് 15 ന് വനം വകുപ്പ് പിടികൂടി ജയിലിൽ അടച്ച മീരാൻ ഇരുമ്പുപാലം സ്വദേശിയും , ഫാർമേഴ്സ് അവേർനെസ് റിവൈവൽ മൂവ്മെൻറ്റ് (ഫാം) ജനറൽ സെക്രട്ടറി സിജുമോൻ ഫ്രാൻസിസ്, ട്രെഷറർ ബബിൻ ജെയിംസ് എന്നിവർ കേരളാ ഹൈ കോടതിയിൽ ഫയൽ ചെയ്ത കേസിൽ ദേശീയ പാതയിൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.5 കിലോമീറ്റർ ദൂരത്തിൽ 100 അടി വീതിയിലുള്ള പ്രദേശത്ത് വനം വകുപ്പിന് യാതൊരു വിധ അവകാശങ്ങൾ ഇല്ലന്നും റോഡ് നിർമ്മാണം തടയരുതെന്നു ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു .ഈ വിധിക്കെതിരെയാണ് ബി ജെ പി നേതാവ് എം എൻ ജയചന്ദ്രൻ പുനഃ പരിശോധന ഹർജിയുമായി ഹൈക്കോടതിയെ വീണ്ടും സമീപിച്ചത് .
ഹൈകോടതി വിധി അംഗീകരിച്ചു നിർമ്മാണപ്രവർത്തനങ്ങൾ നടന്നുവരവേ, വിധിക്കെതിരെ അപ്പീൽ പോകാനുള്ള വനംവകുപ്പ് നീക്കത്തിന് ചിഫ് സെക്രട്ടറി അനുമതി നിഷേധിച്ചതിനെ തുടർന്ന് തൊടുപുഴ സ്വദേശിയും, പരിസ്ഥിതി പ്രവർത്തകനുമായ എം എൻ ജയചന്ദ്രനെ മുൻനിർത്തി വനം വകുപ്പ് ഹൈകോടതിയെ സമീപിച്ച് റിവ്യൂ പെറ്റീഷൻ ഫയൽ ചെയ്യുകയായിരുന്നു. എം എൻ ജയചന്ദ്രനുവേണ്ടി മുൻ വനം വകുപ്പ് ഗവർമെന്റ് പ്ലീഡർ സന്ദേശ് രാജ ഹാജരായി .എം എൻ ജയചന്ദ്രന്റെ ആ റിവ്യൂ പെറ്റീഷനാണ് കോടതി തീർപ്പാക്കിയത്. കേസിൽ വിശദമായ വാദം കേട്ടതാണെന്നും, നിലവിലുള്ള രേഖകൾ പ്രകാരം റോഡിനിരുവശവും റവന്യു ഭൂമിയാണെന്നും, കേന്ദ്രസർക്കാർ നാഷണൽ ഹൈവേ അതോറിറ്റിക്ക് നിർമ്മാണപ്രവർത്തനത്തിനുള്ള അനുമതി നേരത്തെതന്നെ കൊടുത്തിരുന്നതാണെന്നും അക്കാലഘട്ടത്തിൽ വനം വകുപ്പ് കേന്ദ്ര സർക്കാരിന്റെ നടപടികളെ എതിർത്തിരുന്നില്ലന്നും വ്യക്തത വരുത്തിയാണ് ഹർജി തള്ളിയത്.കൊച്ചി -ദണ്ഡുകൽ ദേശീയപാത 1000 കോടി ചിലവിട്ടു നിർമ്മാണം നടത്തി വരവേയായാണ് നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.5 കിലോമീറ്റർ ദൂരത്തിലുള്ള പ്രദേശത്തെ നിർമ്മാണത്തി തടസവുമായി വനം വകുപ്പ് രംഗത്ത് എത്തിയത് .ഇതിനെതിരെയാണ് കിരൺ സിജുമ സംഘവും ഹൈക്കോടതിയെ സമീപിച്ചത് .രണ്ട് കേസുകളിലും കിരൺ സിജു അടക്കമുള്ളവർക്ക് വേണ്ടി അഡ്വ. ബിജോ ഫ്രാൻസിസ്, അഡ്വ. ജോസ് കുര്യാക്കോസ് വിളങ്ങാട്ടിൽ, അഡ്വ. ലൂയിസ് ഗോഡ്വിൻ എന്നിവർ ഹാജരായി.