ബഹിരാകാശത്ത് 328 ദിവസം , ചരിത്രം സൃഷ്ടിച്ച ക്രിസ്റ്റിന കോച്ച് തിരിച്ചെത്തി
328 ദിവസം ബഹിരാകാശത്ത് കഴിഞ്ഞ ക്രിസ്റ്റിന ഭൂമിക്ക് ചുറ്റും 5248 തവണയാണ് വലം വെച്ചത്. ഇതിനിടയില്‍ സ്‌പെയ്‌സ് സ്റ്റേഷനില്‍ നിന്നും ആറ് തവണ പുറത്തിറങ്ങുകയും, 42 മണിക്കൂര്‍ 15 മിനുട്ട് ഇന്റര്‍നാഷണല്‍ സ്‌പേയ്‌സ് സ്റ്റേഷന് പുറത്തു നിരവധി പ്രവര്‍ത്തനങ്ങളിലും ഗവേഷണങ്ങളിലും ഏര്‍പ്പെടുകയും ചെയ്തു.
ടെക്‌സസ്സ്: ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ ദിവസം ചിലവഴിച്ച വനിതാ ബഹിരാകാശ സഞ്ചാരി ക്രിസ്റ്റിന കോച്ച് ദൗത്യം നിറവേറ്റി ഫെബ്രുവരി 6 വ്യാഴാഴ്ച പുതിര റിക്കാര്‍ഡ് സ്ഥാപിച്ചു രാവിലെ 4.13 ന് തിരിച്ചെത്തി.ക്രിസ്റ്റിസ (ടെക്‌സസ്) ലുക്ക പര്‍മിറ്റാനൊ (ഇറ്റലി) അലക്‌സാണ്ടര്‍ സ്ക്കവോര്‍ട്ട്‌സോവ് (റഷ്യ) എന്നീ മൂന്ന് സഞ്ചാരികളേയും വഹിച്ചുള്ള സെയൂസ് സ്‌പെയ്‌സ് കാപ്‌സൂര്‍ കസക്കിസ്ഥാനിലുള്ള കസക്ക് ടൗണില്‍ രാവിലെ സുരക്ഷിതമായി ലാന്റ് ചെയ്തു. പേടകം പാരച്യൂട്ടിന്റെ സഹായത്താല്‍ വന്നിറങ്ങിയപ്പോള്‍ 288 ദിവസം ബഹിരാകാശത്ത് ചിലവഴിച്ച പെഗ്ഗി വിറ്റിസണിന്റെ റിക്കാര്‍ഡാണ് ക്രിസ്റ്റിന തകര്‍ത്തത്.
328 ദിവസം ബഹിരാകാശത്ത് കഴിഞ്ഞ ക്രിസ്റ്റിന ഭൂമിക്ക് ചുറ്റും 5248 തവണയാണ് വലം വെച്ചത്. ഇതിനിടയില്‍ സ്‌പെയ്‌സ് സ്റ്റേഷനില്‍ നിന്നും ആറ് തവണ പുറത്തിറങ്ങുകയും, 42 മണിക്കൂര്‍ 15 മിനുട്ട് ഇന്റര്‍നാഷണല്‍ സ്‌പേയ്‌സ് സ്റ്റേഷന് പുറത്തു നിരവധി പ്രവര്‍ത്തനങ്ങളിലും ഗവേഷണങ്ങളിലും ഏര്‍പ്പെടുകയും ചെയ്തു.ബുധനാഴ്ച രാവിലെ 8.30നോടടുത്താണ് ഇന്റര്‍ സ്‌പേയ്‌സ് സ്റ്റേഷനില്‍ നിന്നും ഇവരുടെ വിടവാങ്ങല്‍ ചടങ്ങുകള്‍ പൂര്‍ത്തീകരിച്ചത്.
ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ച യു എസ് ടെക്‌സസ്സില്‍ നിന്നുള്ള ക്രസിസ്റ്റിക്ക് എത്രയും വേഗം ടെക്‌സസ്സില്‍ എത്തിചേരണമെന്നും, ഇവിടെയെത്തിയ ശേഷം തന്റെ ഇഷ്ട വിഭവങ്ങളായ ചിപ്‌സും, സാലസയും കഴിക്കണമെന്നും, ഗന്‍ഫ് ഓഫ് മെക്‌സിക്കോയില്‍ പോയി മുങ്ങി കുളിക്കണമെന്നുമാണ് ആഗ്രഹമെന്നും അവര്‍ പറഞ്ഞു