സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഈ മാസവും തുടരും.18-45 വയസ്സ് പരിധയിലുള്ളവര്‍ക്ക് പൂര്‍ണമായും ഒറ്റയടിക്ക് വാക്സിന്‍ ഉടനുണ്ടാകില്ല
18-45 വയസ്സ് പരിധയിലുള്ളവര്‍ക്ക് പൂര്‍ണമായും ഒറ്റയടിക്ക് വാക്സിന്‍ നല്‍കാന്‍ നമുക്ക് കഴിയില്ല. മറ്റ് രോഗങ്ങള്‍ ഉള്ളവര്‍ക്ക് മുന്‍ഗണന നല്‍കും
തിരുവനന്തപുരം :കോവിഡ് വ്യാപനത്തിന്‍റെയും ലോക്ക് ഡൗണിന്‍റെയും പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഈ മാസം തുടരും. കിറ്റുകള്‍ അടുത്ത ആഴ്ച കൊടുത്ത തുടങ്ങും.അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്യും. നാളെ മുതല്‍ സംസ്ഥാനം സമ്പൂര്‍ണ്ണ അടച്ചിടലിലേക്ക് നീങ്ങുകയാണ്. നിയന്ത്രണങ്ങള്‍ കര്‍ക്കശമായി നടപ്പാക്കുംമെന്നു മുഖ്യമത്രി പറഞ്ഞു
18-45 വയസ്സ് പരിധയിലുള്ളവര്‍ക്ക് പൂര്‍ണമായും ഒറ്റയടിക്ക് വാക്സിന്‍ നല്‍കാന്‍ നമുക്ക് കഴിയില്ല. മറ്റ് രോഗങ്ങള്‍ ഉള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. രോഗം ഉള്ളവരുടെയും ക്വറന്‍റൈന്‍ കാരുടെയും വീട്ടില്‍ പോകുന്ന വാര്‍ഡ്തല സമിതിക്കാര്‍ക്കും മുന്‍ഗ
ണന നല്‍കുംവാര്‍ഡ്തല സമിതിക്കാര്‍ക്ക് വാര്‍ഡില്‍ സഞ്ചരിക്കാന്‍ പാസ് നല്‍കും.ലോക്ക്ഡൗണ്‍ ഘട്ടത്തില്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്ത് പോകാന്‍ പോലീസ് പാസ് നല്‍കും.ആരോഗ്യ പ്രവര്‍ത്തകര്‍ മതിയാക്കാതെ വരുമ്പോള്‍ വിദ്യാര്‍ഥികളെയു മറ്റും പരിശീലനം നല്‍കി അവരുടെ സന്നദ്ധ പ്രവര്‍ത്തനം പ്രയോജനപ്പെടുത്തും.
മറ്റ് സംസ്ഥാന യാത്ര ചെയ്തു വരുന്നവര്‍ കോവിസ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് നിര്‍ബന്ധമാണ്. അല്ലെങ്കില്‍ അവര്‍ സ്വന്തം ചെലവില്‍ 14 ദിവസം ക്വാറന്‍റയിനില്‍ കഴിയണം.
തട്ടുകടകള്‍ ലോക്ക് ഡൌണ്‍ കാലത്ത് തുറക്കരുത്.
വാഹന റിപ്പയര്‍ വര്‍ക്ക്ഷോപ്പ് ആഴ്ച്ച അവസാനം 2 ദിവസം തുറക്കാം.
ഹാര്‍ബര്‍ ലേലം ഒഴിവാക്കും.
ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത് ഒന്നിടവിട്ട ദിവസ
മാക്കാം – തിങ്കള്‍ ബുധന്‍ വെള്ളി (നിര്‍ദേശം)
പള്‍സ് ഓക്സിമീറ്ററുകള്‍ക്ക് വലിയ ചാര്‍ജ് ഈടാ
ക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി എടുക്കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
ഓക്സിജന്‍ കാര്യത്തില്‍ ഓരോ മണിക്കൂറിലും വിവരം ലഭ്യമാക്കാന്‍ വാര്‍ റും ഉണ്ടാകും.
ഇന്നത്തെ സ്ഥിതിയില്‍ വീട്ടിനകത്ത് രോഗപ്പകര്‍ച്ച ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്. വെളിയില്‍ പോയി വരുന്നവരില്‍ നിന്നും അയല്‍പക്കക്കാരില്‍ നിന്നും രോഗം പകരാന്‍ സാധ്യതയുണ്ട്.
വീടിനുള്ളില്‍ പൊതു ഇടങ്ങള്‍ കുറക്കണം. ഭക്ഷണം കഴിക്കല്‍ ടിവി കാണല്‍ പ്രാര്‍ത്ഥന എന്നിവ ഒറ്റക്കോ പ്രത്യേക മുറിയിലോ ആവുന്നത് നല്ലത്. അയല്‍ വീട്ടുകാരുമായി ഇടപെടുമ്പോള്‍ ഡബിള്‍ മാസ്ക് നിര്‍ബന്ധം. അവരില്‍നിന്ന് എന്തെങ്കിലും സ്വീകരിച്ചാല്‍ കൈകഴുകണം.
പുറത്ത് പോയി വരുന്ന മുതിര്‍ന്നവര്‍ കുട്ടികളുമായി അടുത്ത് ഇടപഴകുന്നത് ഒഴിവാക്കണം
വീട്ടില്‍ വായുസഞ്ചാരം ഉറപ്പാക്കാന്‍ ജനലുകള്‍ തുറന്നിടണം
ഭക്ഷണം കഴിച്ചശേഷം പാത്രം സോപ്പിട്ട് കഴുകണം.
രാജ്യത്താകെ കോവിഡ് വ്യാപനം അതിരൂക്ഷമായിരി
ക്കുകയാണ്. നാലു ലക്ഷത്തില്‍പരം കേസുകളും നാലായിരത്തോളം മരണങ്ങളുമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കോവിഡിന്‍റെ രണ്ടാം തരംഗത്തെക്കുറിച്ച് ഉണ്ടായിരുന്ന എല്ലാ കണക്കുകൂട്ടലുകള്‍ക്കും അപ്പുറ
മാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന വ്യാപനം. ദേശീയതല വിദഗ്ധ സമിതികള്‍ ഉള്‍പ്പെടെ വിലയിരു
ത്തിയത് പരമാവധി രണ്ടര ലക്ഷത്തോളം കേസുക
ളാണ് കോവിഡ്-19 ഉച്ചസ്ഥായിയില്‍ എത്തുമ്പോള്‍ ഉണ്ടാവുക എന്നായിരുന്നു. എന്നാല്‍ ഇന്ത്യയില്‍ 4 ലക്ഷവും കടന്നു മുന്നോട്ടുപോവുകയാണ്.
ഈ ഒരു പശ്ചാത്തലം കൂടി കണക്കിലെടുത്താണ് കേരളത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
വാരാന്ത്യങ്ങളിലെ നിയന്ത്രണങ്ങളും രാത്രികാല നിയ
ന്ത്രണവും കഴിഞ്ഞ കുറച്ചു നാളുകളായി നാം നടപ്പിലാക്കി വരുന്നുണ്ട്. ജീവനും ജീവനോപാധികളും സംരക്ഷിക്കുക എന്ന ലക്ഷ്യമാണ് പ്രാവര്‍ത്തിക
മാക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഇവ രണ്ടും കണക്കി
ലെടുക്കുമ്പോള്‍ ഏറ്റവും പ്രധാനം ജീവനുകള്‍ സംരക്ഷിക്കുക എന്നതാണ്. അതാണ് പ്രാഥമികമായ ഉത്തരവാദിത്വം. രോഗം കൂടുതലായി വ്യാപിക്കുമ്പോള്‍ മരണ സംഖ്യയും അതിനു ആനുപാതികമായി ഉയരും. രോഗികളുടെ എണ്ണം നമ്മുടെ നാട്ടിലെ ആരോഗ്യ
സംവിധാനങ്ങള്‍ക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന
തിലുമധികം ആയാല്‍ വലിയ വിപത്താകും സംഭവി
ക്കുക. അത്തരമൊരു സാഹചര്യം ഉരുത്തിരിയുന്നത് ഒഴിവാക്കാന്‍ ആണ് ലോക്ഡൗണിലൂടെ ശ്രമിക്കു
ന്നത്.
കേരളത്തിലെ ഉയര്‍ന്ന ജനസാന്ദ്രത കണക്കിലെടുക്കു
മ്പോള്‍ ജനങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്കം കുറയ്ക്കാന്‍ ലോക്ഡൗണ്‍ പോലെ ഫലപ്രദമായ മറ്റൊരു നടപടിയില്ല. വയോജനങ്ങളുടേയും ജീവിതശൈലീ രോഗ
ങ്ങള്‍ ഉള്ളവരുടേയും ജനസംഖ്യാപരമായ ഉയര്‍ന്ന അനുപാതവും കേരളത്തില്‍ വളരെ കൂടുതലാണ്. ഇതെല്ലാം പരിഗണിക്കുമ്പോള്‍ രോഗവ്യാപനം മറ്റെവിട
ത്തേക്കാളും ശക്തമാകാനും മരണം വിതയ്ക്കാനും സാധ്യത കേരളത്തിലുണ്ട്. മെച്ചപ്പെട്ട ആരോഗ്യസംവിധാനങ്ങളുള്ളതിനാല്‍ മറ്റു പലയിടത്തേക്കാള്‍ കുറഞ്ഞ മരണനിരക്ക് നമുക്ക് നിലനിര്‍ത്താന്‍ സാധിച്ചേക്കാം. മരണനിരക്ക് എത്ര കുറഞ്ഞാലും രോഗികളുടെ എണ്ണം ഉയര്‍ന്നാല്‍ മരണ സംഖ്യയും ഉയരും. അങ്ങനെ കൂടുതല്‍ ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കിയേ മതി
യാകൂ.
ഇന്നലെ ഉണ്ടായത് 42000-ത്തില്‍ അധികം കേസുക
ളാണ്. ആ കേസുകള്‍ക്ക് കാരണമായ സമ്പര്‍ക്കം 7 മുതല്‍ 10 ദിവസം മുന്‍പ് വരെ സംഭവിച്ചതായിരിക്കും. പുതുതായി രോഗികളാകുന്നവര്‍ക്ക് ഓക്സിജന്‍, ഐസിയു പോലുള്ള കാര്യങ്ങള്‍ ആവശ്യമായി വരിക മിക്കവാറും ഏകദേശം ഒരാഴ്ച കഴിഞ്ഞിട്ടായിരിക്കും. അതുകൊണ്ട് ലോക്ഡൗണ്‍ പ്രഖ്യാപിച്ച ഉടനെ
തന്നെ രോഗികളുടെ എണ്ണത്തില്‍ വലിയ കുറവ് പ്രതീക്ഷിക്കേണ്ടതില്ല. ഒരാഴ്ചയില്‍ കൂടുതല്‍ സമയം ലോക്ഡൗണിന്‍റെ ഗുണഫലം കാണുന്നതിനായി എടുക്കും.
ലോക്ഡൗണിനപ്പുറമുള്ള നിയന്ത്രണമാണ് ഓരോ
രുത്തരും പാലിക്കേണ്ടത്.
ലോക്ഡൗണ്‍ സംബന്ധിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ പോലീസ് നടപടി സ്വീകരിച്ചുകഴിഞ്ഞു. ഏകദേശം 25,000 പോലീസ് ഉദ്യോഗസ്ഥരെയാണ് ഇതിനായി നിയോ
ഗിച്ചത്. ക്രമസമാധാനപാലനവുമായി ബന്ധപ്പെട്ട മുതിര്‍ന്ന ഓഫീസര്‍മാര്‍ നേതൃത്വം നല്‍കും.
ലോക്ഡൗണ്‍ കാലത്ത് ചരക്ക് ഗതാഗതത്തിന് യാതൊരു തടസ്സവും ഉണ്ടാകില്ല. എന്നാല്‍ ജനങ്ങളുടെ യാത്ര നിയന്ത്രിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കും. ലോക്ഡൗണ്‍ കാലത്ത് ചെയ്യാവുന്നതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍ പോലീസിന്‍റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെ പ്രചരിപ്പിക്കും. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നത് പൊതുജനങ്ങളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാ
ക്കുന്നതിനുവേണ്ടിയാണ്. അതുകൊണ്ടുതന്നെ ഈ നടപടികളുമായി പൂർണമായും എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
വളരെ ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് ജീവന്‍രക്ഷാ ഔഷധങ്ങള്‍ എത്തിച്ചുനല്‍കാന്‍ കഴിഞ്ഞതവണത്തേതുപോലെ ഹൈവേ പോലീസിനെ ചുമത
ലപ്പെടുത്തിയിട്ടുണ്ട്. ഫയര്‍ഫോഴ്സുമായി സഹകരിച്ചാ
യിരിക്കും ഇവരുടെ പ്രവര്‍ത്തനം. ദക്ഷിണ മേഖലാ ഐ.ജി ഹര്‍ഷിതാ അട്ടല്ലൂരിയാണ് ഇതിന്‍റെ നോഡല്‍ ഓഫീസര്‍.
സാമൂഹ്യമാധ്യമങ്ങളില്‍ കോവിഡിനെ സംബന്ധിച്ച് തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച് ജനങ്ങളെ പരിഭ്രാന്തരാക്കുന്നതിനെതിരെ പലതവണ മുന്നറിയിപ്പ് നല്‍കിയി
ട്ടുള്ളതാണ്. ഇക്കഴിഞ്ഞ ദിവസങ്ങളിലും അത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. കോവിഡിനെതിരെ വീട്ടില്‍ തയ്യാറാക്കാവുന്ന മരുന്ന്, ആശുപത്രികളില്‍ കിടക്കകളുടെ ദൗര്‍ലഭ്യം, ലോക്ഡൗണ്‍ സംബന്ധിച്ച തെറ്റായ നിര്‍ദ്ദേശങ്ങള്‍ എന്നി
വയാണ് അവയില്‍ ചിലത്. വ്യാജസന്ദേശങ്ങള്‍ തയ്യാ
റാക്കുന്നത് മാത്രമല്ല, അവ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതും കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. ചെയ്യുന്ന തെറ്റിന്‍റെ ആഴം മനസിലാക്കാതെയാവും പലരും അവ ഷെയര്‍ ചെയ്യുന്നത്. കുറ്റവാളികള്‍
ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കാനാണ് ഉദ്ദേശി
ക്കുന്നത്. വ്യാജസന്ദേശങ്ങള്‍ തയ്യാറാക്കുന്നവരെയും ഷെയര്‍ ചെയ്യുന്നവരെയും കണ്ടെത്തി കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിക്കുകയും ഷെയര്‍ ചെയ്യു
കയും ചെയ്യുന്നവരെ കണ്ടെത്താന്‍ പോലീസ് ആസ്ഥാ
നത്തെ ഹൈടെക് ക്രൈം എന്‍ക്വയറി സെല്ലിനും തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിട
ങ്ങളിലെ സൈബര്‍ഡോമിനും നിര്‍ദ്ദേശം നല്‍കി.
ജില്ല വിട്ട് യാത്രചെയ്യുന്നതിന് പാസ്സ് വാങ്ങണമെന്ന് ഇത്തവണ നിര്‍ദ്ദേശം നല്‍കിയിട്ടില്ല. എന്നാല്‍ കഴിഞ്ഞ
വര്‍ഷം ഇത്തരം നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനായി അന്ന് പുറത്തിറക്കിയ പാസ്സിന്‍റെ മാതൃകകള്‍ ഇപ്പോള്‍ പലരും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. തെറ്റിദ്ധാരണാജനകമായ ഇത്തരം വാര്‍ത്തകള്‍ പ്രചരി
പ്പിക്കുന്നവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യും.
അന്തര്‍ജില്ലാ യാത്രകള്‍ പരമാവധി ഒഴിവാക്കുകയാണ് ഉചിതം. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ പേരും മറ്റ് വിവരങ്ങളും യാത്രയുടെ ഉദ്ദേശ്യവും ഉള്‍പ്പെടുത്തി തയ്യാറാക്കിയ സത്യവാങ്
മൂലം കയ്യില്‍ കരുതണം. വിവാഹം, മരണാനന്തര ചടങ്ങുകള്‍, വളരെ അടുത്ത രോഗിയായ ബന്ധുവിനെ സന്ദര്‍ശിക്കല്‍, ഒരു രോഗിയെ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേയ്ക്ക് കൊണ്ടുപോകാന്‍ മുതലായ തികച്ചും ഒഴിച്ചുകൂടാനാകാത്ത കാര്യങ്ങള്‍ക്കുമാത്രമേ ജില്ല വിട്ടുള്ള യാത്ര അനുവദിക്കൂ. മരണാനന്തര ചടങ്ങുകള്‍, നേരത്തേ നിശ്ചയിച്ച വിവാഹം എന്നി
വയ്ക്ക് കാര്‍മ്മികത്വം വഹിക്കേണ്ട പുരോഹിതന്മാർക്ക് ജില്ല വിട്ട് യാത്രചെയ്യുന്നതിനും തിരിച്ചുപോകുന്ന
തിനും തിരിച്ചു പോകുന്നതിനും നിയന്ത്രണമില്ല. സ്വയം തയ്യാറാക്കിയ സത്യ
പ്രസ്താവന, തിരിച്ചറിയല്‍ കാര്‍ഡ്, ക്ഷണക്കത്ത് എന്നിവ അവര്‍ കയ്യില്‍ കരുതേണ്ടതാണ്.
അതിഥിത്തൊഴിലാളികളുടെ ജോലിയും വരുമാനവും നഷ്ടപ്പെടുത്തരുതെന്ന കണക്കുകൂട്ടലിലാണ് നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ അനുമതി നല്‍കിയിട്ടുള്ളത്. അതിഥിതൊഴിലാളികള്‍ കോവിഡ് ബാധിതരല്ലെന്ന് ഉറപ്പാക്കി അവര്‍ക്ക് നിര്‍മ്മാണ സ്ഥലത്തുതന്നെ താമസസൗകര്യവും ഭക്ഷണവും നല്‍കേണ്ട ബാധ്യത കരാറുകാരന് അല്ലെങ്കില്‍ കെട്ടിട ഉടമസ്ഥന് ഉണ്ട്. അതിനു സാധിക്കാത്തപക്ഷം അവര്‍ക്ക് യാത്രാ സൗകര്യം ഒരുക്കി നല്‍കേണ്ടതാണ്.
ചിട്ടിത്തവണ പിരിക്കാനും കടം നല്‍കിയ പണത്തിന്‍റെ മാസത്തവണവാങ്ങാനുമായി ധനകാര്യ സ്ഥാപനങ്ങ
ളുടെ പ്രതിനിധികള്‍ വീടുകള്‍ സന്ദര്‍ശിക്കുന്നത് ശ്രദ്ധ
യില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം സന്ദര്‍ശനങ്ങള്‍ ലോക്
ഡൗണ്‍ അവസാനിക്കുന്നതുവരെ ഒഴിവാക്കേണ്ടതാണ്.
കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ സംസ്ഥാനത്ത് മാസ്ക് ധരിക്കാത്ത 22,325 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിന് 12,684 പേര്‍ക്കെതിരെയും നിയമനടപടി സ്വീകരിച്ചു. പിഴ
യായി 64,59,650 രൂപയാണ് ഇക്കഴിഞ്ഞ ദിവസം ഈടാക്കിയത്.
വികേന്ദ്രീകൃതമായ സാമൂഹ്യ ആരോഗ്യസുരക്ഷാ സംവിധാനത്തിലൂടെ പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങ
ളുടെ സുരക്ഷ ഉറപ്പു വരുത്താനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തിവരുന്നുണ്ട്. വയോജനങ്ങള്‍, ആദി
വാസി വിഭാഗങ്ങള്‍, ട്രാന്‍സ്ജെന്‍ററുകള്‍, ഭിന്നശേഷി വിഭാഗക്കാര്‍ തുടങ്ങിയവരുടെ സുരക്ഷയ്ക്കായി പ്രത്യേക ഊന്നല്‍ നല്‍കേണ്ടതുണ്ട്. ആ പ്രവര്‍ത്ത
നങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കാനാണ് ശ്രമിക്കു
ന്നത്.
കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് ഇക്കാര്യത്തില്‍ വലിയ പങ്കു വഹിക്കാനുള്ളത്. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി 500-ല്‍ പരം പ്രാഥമികാരോഗ്യകേന്ദ്ര
ങ്ങളാണ് കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയര്‍ത്തിയത്. ശ്വാസകോശ സംബന്ധമായ രോഗങ്ങളുടേയും ജീവിതശൈലീ രോഗങ്ങളുടേയും ചികിത്സയ്ക്കായുള്ള ക്ലിനിക്കുകള്‍ കോവിഡ് കാലത്തിനു മുന്‍പ് തന്നെ ആരംഭിച്ചിരുന്നു. കോവിഡ് കാലത്ത് ജീവിത ശൈലീ രോഗമുള്ളവര്‍ക്ക് മരുന്നുകള്‍ വീടുകളില്‍ എത്തിക്കാ
നുള്ള സൗകര്യങ്ങള്‍ ഇതു മുഖാന്തരം നടപ്പാക്കി
യിരുന്നു.
ഇവര്‍ക്കാവശ്യമായ സുരക്ഷ കൂടുതള്‍ കാര്യക്ഷമത
യോടെ ഉറപ്പു വരുത്താന്‍ ഇഹെല്‍ത്ത് സംവിധാനം ഉപയോഗിച്ച് ഓരോ പ്രാഥമികാരോഗ്യ കേന്ദ്രത്തിനു കീഴില്‍ ഇത്തരം രോഗങ്ങള്‍ ബാധിതരായവരുടെ ഡാറ്റബേസ് ഉണ്ടാക്കും. നിലവില്‍ കോവിഡ് സൃഷ്ടിച്ച സാഹചര്യം ഭാവിയില്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ ഇത്തരമൊരു ഡാറ്റബേസ് കയ്യിലുണ്ടാകുന്നത് ഗുണ
കരമായിരിക്കും.
ആരോഗ്യസംവിധാനങ്ങളുടെ കരുത്ത് വര്‍ദ്ധിപ്പിക്കുന്ന സര്‍ജ് പ്ളാന്‍ അതിശക്തമായി നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. മുന്‍പുണ്ടായിരുന്ന 995 വെന്‍റിലേറ്ററുകള്‍ ഇപ്പോള്‍ 2293 ആയി ഉയര്‍ന്നിരി
ക്കുന്നു. ഐസിയു ബെഡുകള്‍ 1800-ല്‍ നിന്നും 2857 ഐസിയു ബെഡുകളായി വര്‍ദ്ധിപ്പികുകയും ചെയ്തു. ഇത് സര്‍ക്കാര്‍ ആശുപത്രികളിലെ മാത്രം കണക്കാണ്. ഇതിനു പുറമേ സ്വകാര്യ ആശുപത്രി
കളിലെ സംവിധാനങ്ങള്‍ വേറെയുമുണ്ട്.
ഓക്സിജന്‍ ലഭ്യതയുടെ കാര്യത്തിലും അവശ്യമായ നടപടികള്‍ നമ്മള്‍ സ്വീകരിച്ചിട്ടുണ്ട്.
പക്ഷേ, എത്ര ശക്തമായ സംവിധാനങ്ങള്‍ ഒരുക്കി
യാലും രോഗവ്യാപനത്തിന്‍റെ തോത് നിയന്ത്രണാതീ
തമായാല്‍ ഒന്നും ചെയ്യാന്‍ സാധിക്കാത്ത സ്ഥിതി
വിശേഷം ഉണ്ടാകും. പല വികസിത രാജ്യങ്ങളിലും ഉണ്ടായ ദുരന്തങ്ങള്‍ ഉദാഹരണങ്ങളായി നമുക്ക് മുന്‍പിലുണ്ട്.
എല്ലാ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലേയും ഐസിയു ബെഡുകള്‍, വെന്‍റിലേറ്ററുകള്‍, ബെഡുകള്‍ എന്നിവയുടെ മാനേജമെന്‍റ് അതത് ജില്ലകളിലെ ഡി.പി.എം.എസ്.യു മുഖാന്തരമാണ് നടക്കുന്നത്. അതുകൊണ്ട്, ആര്‍ക്കെങ്കിലും ഈ സൗകര്യങ്ങളുടെ കാര്യങ്ങള്‍ അന്വേഷിക്കാനുണ്ടെങ്കില്‍ നേരിട്ട് അതാത് ജില്ലകളിലെ കണ്‍ട്രോള്‍ സെല്ലുകളുമായി ബന്ധപ്പെ
ടണം. ആശുപത്രികളിലേക്ക് നേരിട്ട് വിളിക്കുന്ന രീതി ഒഴിവാക്കേണ്ടതാണ്.
സംസ്ഥാനത്തെ രോഗികളില്‍ ഭൂരിഭാഗം പേരും വീടു
കളില്‍ ക്വാറന്‍റൈനില്‍ കഴിയുകയാണ്. വീടുകളില്‍ സൗകര്യങ്ങളില്ലാത്തവര്‍ തദ്ദേശഭരണ സ്ഥാപനങ്ങ
ളുടെ നേതൃത്വത്തില്‍ നടക്കുന്ന ഡൊമിസിലിയറി കെയര്‍ സെന്‍ററുകളില്‍ കഴിയുന്നു. സംസ്ഥാനത്ത് ആകെ 138 ഡൊമിസിലിയറി കെയര്‍ സെന്‍ററുകള്‍ ആണുള്ളത്. അവയുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയാണ്. ഇതിനു പുറമേ സി.എഫ്.എല്‍.ടി.സി, സി.എസ്.എല്‍.
ടി.സി, കോവിഡ് കെയര്‍ ആശുപത്രികള്‍, മെഡിക്കല്‍ കോളേജുകള്‍, കാരുണ്യ പദ്ധതിയില്‍ എംപാനല്‍ ചെയ്യപ്പെട്ട സ്വകാര്യ ആശുപത്രികള്‍ എന്നീ സജ്ജീക
രണങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ എംപാനല്‍ ചെയ്യപ്പെടാത്ത സ്വകാര്യ ആശുപത്രി
കളുമുണ്ട്.
പരമാവധി സ്വകാര്യ ആശുപത്രികളോടും കാരുണ്യ പദ്ധതിയില്‍ എംപാനല്‍ ചെയ്യണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. മികച്ച പ്രതികരണമാണ് അക്കാര്യ
ത്തില്‍ ഇതുവരെ സ്വകാര്യ ആശുപത്രികളില്‍ നിന്നു
മുണ്ടായത്. രണ്ടാമത്തെ കോവിഡ് തരംഗത്തിന്‍റെ ആരംഭത്തില്‍ കാരുണ്യ പദ്ധതിയുടെ ഭാഗമായി 106 ആശുപത്രികള്‍ ഉണ്ടായിരുന്നത് കുറഞ്ഞ സമയത്തി
നുള്ളില്‍ 165 ആശുപത്രികള്‍ ആയി വര്‍ദ്ധിച്ചിട്ടുണ്ട്. അതിന്‍റെ ഭാഗമായി സ്വകാര്യ ആശുപത്രികളിലെ രോഗികള്‍ക്കും സൗജന്യ ചികിത്സ ലഭ്യമാക്കാന്‍ സാധിക്കും. 2020-ല്‍ രൂപീകരിച്ച സ്റ്റേറ്റ് ഹെല്‍ത്ത് അതോറിറ്റി മുഖേന ഈ ഇനത്തില്‍ 88 കോടി രൂപ ഇതുവരെ സര്‍ക്കാര്‍ ചിലവഴിച്ചു. എംപാനല്‍ ചെയ്യാനും ജനങ്ങള്‍ക്ക് ഈ സൗകര്യം ലഭ്യമാക്കാനും കൂടുതല്‍ സ്വകാര്യ ആശുപത്രികള്‍ മുന്നോട്ടു വരണ
മെന്ന് വീണ്ടും അഭ്യര്‍ഥിക്കുകയാണ്.
ബെഡുകളുടെ വിതരണം ജില്ലാ കണ്‍ട്രോള്‍ സെന്‍ററു
കള്‍ വഴിയാണ് നടത്തേണ്ടത്. അതിനാല്‍ എല്ലാ സ്വകാര്യ ആശുപത്രികളും അതാതിടത്തെ ബെഡുക
ളുടെ സ്റ്റാറ്റസ് ജില്ലാ കണ്‍ട്രോള്‍ റൂമുകളില്‍ ഓരോ നാലു മണിക്കൂറിലും കൃത്യമായി അപ്ഡേറ്റ് ചെയ്യണം. ബെഡുകള്‍ അനാവശ്യമായി ഉപയോഗിക്കപ്പെടുന്നത് തടയാനും രോഗികള്‍ക്ക് ലഭിക്കുമെന്ന് ഉറപ്പു വരു
ത്താനും ഇത് അനിവാര്യമാണ്. ഇക്കാര്യത്തില്‍ ആശു
പത്രികള്‍ പൂര്‍ണ സഹകരണം നല്‍കണം.
ഓക്സിജന്‍ ലഭ്യത
സംസ്ഥാനത്തിന്‍റെ കൈവശം ബള്‍ക്ക് ഓക്സിജന്‍ സിലിണ്ടര്‍ 6,008 എണ്ണമുണ്ട്.
ബി ടൈപ്പ് സിലിണ്ടര്‍ 21,888
ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍ ടാങ്ക് 119.7 മെട്രിക് ടണ്‍
ശരാശരി ഉപയോഗം 111.49 മെട്രിക് ടണ്‍
സംസ്ഥാനത്തിന്‍റെ കൈവശം നിലവില്‍ 220.09 മെട്രിക് ടണ്‍ ഓക്സിജന്‍ ഉണ്ട്.
ലിക്വിഡ് ഓക്സിജന്‍ സ്റ്റോറേജ് 8 സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും നിലവിലുണ്ട്.
പുനലൂര്‍ താലൂക്ക് ആശുപത്രി, കൊല്ലം ജില്ലാ ആശു
പത്രി, കരുനാഗപ്പിള്ളി താലൂക്ക് ആശുപത്രി, മാനന്ത
വാടി ജില്ലാ ആശുപത്രി, തലശ്ശേരി ജനറല്‍ ആശു
പത്രി, എറണാകുളം, കോട്ടയം തൃശൂര്‍, മെഡിക്കല്‍ കോളേജ് തുടങ്ങിയ ഇടങ്ങളില്‍ ഓക്സി
ജന്‍ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്. അതിന്‍റെ അംഗീകാ
രത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു. തിരുവനന്തപുരത്ത് പുതുതായി നിര്‍മ്മിച്ച പ്ലാന്‍റ് നാളെ കമ്മീഷനിങ് ചെയ്യും. 9 യൂണിറ്റുകള്‍ക്കുള്ള അംഗീ
കാരം ലഭിച്ചിട്ടുണ്ട് 38 യൂണിറ്റുകള്‍ക്ക് അംഗീകാര
ത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.
ഈ സമയത്ത് ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിക്കാനുള്ള ചില കാര്യങ്ങളുണ്ട്. ഇടയ്ക്കിടെ സോപ്പിട്ടു കൈകള്‍ കഴുകുന്നത് ശീലമാക്കണം. പുറത്ത് പോയി വരുന്നവര്‍ കുട്ടികളുമായി ഇടപഴകുന്നത് ഒഴിവാക്കണം. പൊതു ഇടങ്ങളില്‍ ഇടപഴകുന്നത് ഒഴിവാക്കണം. അയല്‍പക്ക
ക്കാരുമായി ഇടപഴകുന്നത് കുറയ്ക്കണം.
കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ നിരവധി നീക്ക
ങ്ങള്‍ നടക്കുന്നുണ്ട്. അതിലൊന്നാണ് വാക്സിന്‍ ഇറക്കുന്നത് കൂലിത്തര്‍ക്കം ഉന്നയിച്ച് തൊഴിലാളികള്‍ തടഞ്ഞു എന്ന വ്യാജ പ്രചാരണം.
നിസ്വാര്‍ത്ഥമായി ജോലിചെയ്യുന്ന തൊഴിലാളികളുടെ മനോവീര്യം കെടുത്താന്‍ മാത്രമല്ല-കേരളം മോശമായ അവസ്ഥയിലാണ് എന്ന് ചിത്രീകരിക്കാന്‍ കൂടിയാ
ണിത്.
രാജ്യം നേരിടുന്ന ഗുരുതര സാഹചര്യം അറിയാവു
ന്നവരാണ് നമ്മള്‍. ഈ മഹാമാരിയുടെ ആക്രമണ
ത്തില്‍ നിന്ന് നാടിനെ സംരക്ഷിക്കാന്‍ സ്വയം മറന്ന് കര്‍മ്മരംഗത്തുള്ളത് ലക്ഷക്കണക്കിന് മനുഷ്യരാണ്. അവര്‍ക്ക് എല്ലാ സൗകര്യവും നല്‍കുക എന്നതാണ് സമൂഹത്തിന്‍റെ ഉത്തരവാദിത്തം. അതിനിടയില്‍ ശ്മശാ
നത്തില്‍ തിരക്ക്, ഓക്സിജന്‍ കിട്ടുന്നില്ല, മോട്ടോര്‍ സൈക്കിളില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നൊക്കെയുള്ള വാര്‍ത്തകള്‍ ഉദ്വേഗജനകമായി അവതരിപ്പിക്കുന്നതില്‍ മാധ്യമങ്ങളും സ്വയം നിയ
ന്ത്രണം പാലിക്കണം. പുന്നപ്രയിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ ശ്വാസതടസ്സമനുഭവപ്പെട്ട കോവിഡ് ബാധിതനെ ആംബുലന്‍സ് എത്താനുള്ള സമയം പോലും പാഴാക്കാതെ ആശുപത്രിയിലെത്തിച്ച രണ്ടു ചെറുപ്പക്കാരുടെ സന്നദ്ധതയെ ആണ് മറ്റൊരു തരത്തില്‍ ചിത്രീകരിക്കാന്‍ ശ്രമമുണ്ടായത്. ആ രോഗി ഇപ്പോള്‍ സുഖം പ്രാപിച്ചു വരുന്നതായാണ് മനസ്സിലാ
ക്കുന്നത്. അങ്ങനെ ഉയര്‍ന്നു പ്രവര്‍ത്തിച്ച യുവതീ
യുവാക്കളെ ഈ ഘട്ടത്തില്‍ അഭിന്ദിക്കുന്നു.
നാം നേരിടുന്നത് അസാധാരണമായ സാഹചര്യമാണ്. പലപ്പോഴും സൗകര്യങ്ങള്‍ പോരാതെ വരും. ഒന്നാം തരംഗ ഘട്ടത്തില്‍ ഉണ്ടായത് പോലുള്ള സൗകര്യങ്ങള്‍ ഇപ്പോഴും കിട്ടണമെന്നില്ല. അത് കൊണ്ടാണ് ലഭ്യ
മായ എല്ലാ ആശുപത്രികളും ആരോഗ്യ പരിപാലന സംവിധാനങ്ങളും കോവിഡ് ചികിത്സയ്ക്കായി ഉപ
യോഗിക്കാന്‍ ശ്രമിക്കുന്നത്. അതിന് സഹായം നല്‍കുകയാണ് വേണ്ടത്. ദൗര്‍ഭാഗ്യവശാല്‍, ഈ ദുരന്തം അവസരമാക്കി എടുക്കാനുള്ള ചില ശ്രമങ്ങള്‍ ഉണ്ടാകുന്നുണ്ട്. ബസ്സിന് അമിത് ചാര്‍ജ് ഈടാക്കുക, സ്വകാര്യ ആശുപത്രികളില്‍ അമിത ചാര്‍ജ് ഈടാ
ക്കുക തുടങ്ങിയ പ്രവണതകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെ
ടുന്നു. അത്തരം നടപടികള്‍ അംഗീകരിക്കില്ല. സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കും.
റീബിള്‍ഡ് കേരള ഇനിഷ്യേറ്റീവിന് സഹായം
റീബിള്‍ഡ് കേരള ഇനിഷ്യേറ്റീവിന്‍റെ ഭാഗമായ റെസിലിയന്‍റ് കേരള ഡെവലപ്മെന്‍റ് പ്രോഗ്രാമിന്‍റെ രണ്ടാം ഘട്ടത്തിന് ലോക ബാങ്കിന്‍റെയും ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ബാങ്കിന്‍റെയും കണ്‍സഷണല്‍ ഫണ്ടിങ്ങായി 250 ദശലക്ഷം യുഎസ് ഡോളര്‍ ലഭ്യമാകാന്‍ ധാരണയായി. കാലാവസ്ഥാ വ്യതിയാനത്തെയും പ്രകൃതി ദുരന്തങ്ങളെയും പകര്‍ച്ച വ്യാധികളെയും മഹാമാരികളെയും ചെറുക്കാനുള്ള കേരളത്തിന്‍റെ ശേഷി വര്‍ദ്ധിപ്പിക്കാനുദ്ദേശിച്ചുള്ള പദ്ധതികളാണ് അതിന്‍റെ ഭാഗമായി നടപ്പാക്കുക. റെസിലിയന്‍റ് കേരള ഡെവലപ്മെന്‍റ് പ്രോഗ്രാമിന്‍റെ ഒന്നാം ഘട്ടത്തിന് 2019 ഓഗസ്റ്റില്‍ വേള്‍ഡ് ബാങ്ക് 250 ദശലക്ഷം യുഎസ് ഡോളറിന്‍റെ സഹായം ലഭ്യമാ
ക്കിയിരുന്നു. അതിനുശേഷം ജെര്‍മന്‍ ഡെവലപ്മെന്‍റ് ബാങ്ക് 100 ദശലക്ഷം യൂറോയും ലഭ്യമാക്കിയിരുന്നു.
ബില്‍ഡ് ബാക്ക് ബെറ്റര്‍ എന്ന തത്വത്തെ അടിസ്ഥാന
പ്പെടുത്തി പൊതു സ്വകാര്യ ആസ്തികള്‍ മെച്ചപ്പെടു
ത്താനും അങ്ങനെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനുമാണ് റീബിള്‍ഡ് കേരള ഡെവലപ്
മെന്‍റ് പ്രോഗ്രാമിന്‍റെ രണ്ടാം ഘട്ടത്തിലൂടെ ലക്ഷ്യമി
ടുന്നത്. കേന്ദ്ര സര്‍ക്കാരിന്‍റെ ഡിപാര്‍ട്മെന്‍റ് ഓഫ് ഇക്കണോമിക് അഫയേഴ്സ് അതുമായി ബന്ധപ്പെട്ട് കേരളം സമര്‍പ്പിച്ച പ്രാഥമിക പ്രോജെക്ട് പ്രൊപോ
സല്‍ അംഗീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ ആസ്തി
കളെ മെച്ചപ്പെടുത്തി അപകടങ്ങളെ അതിജീവിക്കാനും പ്രളയങ്ങളെ ചെറുക്കാനും ഹരിത കേരളത്തെ പുനര്‍
നിര്‍മ്മിക്കാനും ഈ പദ്ധതി ഉപകരിക്കും. കോവിഡ്-19 മഹാമാരിക്കെതിരെയുള്ള സംസ്ഥാനത്തിന്‍റെ പോരാട്ട
ത്തെയും ഈ പദ്ധതി ശാക്തീകരിക്കും.
ലോക ബാങ്കുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാ
ക്കിയിട്ടുണ്ട്. ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്
മെന്‍റ് ബാങ്കുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അടുത്ത ആഴ്ച നടക്കും. ചര്‍ച്ച
കള്‍ വിജയകരമായി പൂര്‍ത്തിയാകുന്നതോടെ കേന്ദ്ര സര്‍ക്കാര്‍ ഈ ഏജന്‍സികളുമായി ബാധ്യതാ പത്ര
ത്തില്‍ ഒപ്പു വെക്കും. മാര്‍ച്ച് മാസത്തില്‍ 210 ദശലക്ഷം യുഎസ് ഡോളറിന്‍റെ ഖരമാലിന്യ സംസ്കരണ പദ്ധതിക്കുള്ള സഹായം വേള്‍ഡ് ബാങ്ക് അംഗീകരി
ച്ചിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ ഉണ്ടായിരുന്നതിനാല്‍ അത് ആ ഘട്ടത്തില്‍ പ്രസിദ്ധ
പ്പെടുത്താന്‍ കഴിയുമായിരുന്നില്ല.
കാലാവസ്ഥ
ഇടിമിന്നല്‍ കൂടുതലായി ഉണ്ടാകുന്ന മാസം ആണ് ഇത്. കേരളത്തില്‍ ഇടിമിന്നലും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളും ബന്ധ
പ്പെട്ടവരും പ്രത്യേക ജാഗ്രത പാലിക്കണം. ഇടിമിന്നല്‍ ഉണ്ടാകുന്ന സമയങ്ങളില്‍ തുറന്ന സ്ഥലങ്ങളിലും, മരച്ചുവട്ടിലും, ടെറസ്സിലും നില്‍ക്കുന്നത് ഒഴിവാക്കുക. ഇടിമിന്നല്‍ ഉണ്ടാകുന്ന സമയം വൈദ്യുത ഉപകരണ
ങ്ങള്‍ ഉപയോഗിക്കാതിരിക്കുക.