ഫോനിയെ നേരിടാൻ ദുരന്തനിവാരണമുന്നൊരുക്കങ്ങൾ വിലയിരുത്തി പ്രധാനമന്ത്രി
പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്റട്ടറി , പ്രധാനമന്ത്രിയുടെ അഡീഷണൽ പ്രിൻസിപ്പൽ സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഐഎംഡിഎഫ്, എൻഡിആർഎഫ്, എൻഡിഎംഎ, പിഎംഒ തുടങ്ങിയയിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു
ഡൽഹി :ഫോനി ചുഴലിക്കൊടുങ്കാറ്റിനെ നേരിടാൻ ദുരന്ത നിവാരണപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ഡൽഹിയിൽ പ്രധാനമത്രി ഉന്നതതലയോഗം വിളിച്ചുചേർത്തു. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്റട്ടറി , പ്രധാനമന്ത്രിയുടെ അഡീഷണൽ പ്രിൻസിപ്പൽ സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഐഎംഡിഎഫ്, എൻഡിആർഎഫ്, എൻഡിഎംഎ, പിഎംഒ തുടങ്ങിയയിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു ഒഡീഷയിലെ 19 ജില്ലകൾ, ആന്ധ്രാപ്രദേശ്, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ ഫോനി ചുഴലിക്കാറ്റ് നാശം വിതയ്ക്കാൻ സാധ്യത.
ഒഡീഷ തീരത്ത് നിന്ന് 450 കി.മീ. അകലെയാണ് ഫോനിയുടെ സ്ഥാനമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. തീരപ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്ന നടപടികൾ തുടരുകയാണ്. ഇന്ന് വൈകുന്നേരത്തെ എട്ടുലക്ഷത്തോളം പേരെ ഒഴിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
കഴിഞ്ഞ ആറുമണിക്കൂറായി 15 കിലോ മീറ്റർ വേഗതയിൽ ബംഗാൾ ഉൾക്കടലിൽ നിന്ന് വടക്ക് കിഴക്കൻ തീരത്തേക്ക് നീങ്ങുന്നുവെന്നാണ് അറിയിപ്പ്. ഒഡീഷയിലെ ഗോപാൽപൂർ, ചന്ദ്ബാലി എന്നിവക്ക് ഇടക്ക് തീരംതൊടുമെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. മെയ് മൂന്നിന് കാറ്റിന്റെ വേഗത മണിക്കൂറിൽ 200 കി.മീ. ആയിരിക്കുമെന്നാണ് മുന്നറിയിപ്പ്.