അതിരുകവിഞ്ഞ ആന സ്നേഹത്തെ തുടർന്ന് ആന പ്രേമികളുടെ നടപടിയാണ് അരികൊമ്പൻ വിഷയത്തിൽ ഉണ്ടായിട്ടുള്ളത് .മന്ത്രി എ കെ ശശീന്ദ്രൻ
" അരിക്കൊമ്പനെ ഉൾവനത്തിലേക്ക് അയച്ചത് വനംവകുപ്പിന്റെ ആശയമായിരുന്നില്ലെന്നാണ് എ കെ ശശീന്ദ്രൻ വിശദീകരിക്കുന്നത്. ഉൾകാട്ടിലേക്ക് അയച്ചിട്ട് കാര്യമില്ല എന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. അതിരു കവിഞ്ഞ ആന സ്നേഹത്തെ തുടർന്ന് ആന പ്രേമികൾ ഹൈക്കോടതിയെ സമീപിച്ചത് കൊണ്ടുണ്ടായ സ്ഥിതിയാണിത്. നിലവിൽ ആനയുള്ളത് തമിഴ്നാട് അതിർത്തിയിലായതിനാൽ ഉചിതമായ തീരുമാനം കൈക്കൊള്ളേണ്ടത് തമിഴ്നാട് സർക്കാരാണ് :
മാനന്തവാടി | അരികൊമ്പൻ തമിഴ്അ നാട്ടിൽ ഇറങ്ങി വീണ്ടും ജനങ്ങൾക്ക് ഭീക്ഷണിയായിത്തീർന്നത് ഒരുകൂട്ടം അതിരുകവിഞ്ഞ ആന സ്നേഹത്തെ തുടർന്ന് ആന പ്രേമികൾ ഹൈക്കോടതിയെ സമീപിച്ചത് കൊണ്ടുണ്ടായ സ്ഥിതിയാണിത്. ഹൈക്കോടതി നിയോഗിച്ച കമ്മീഷൻ്റെ ഉപദേശം ആവശ്യമാണെന്ന് സംസ്ഥാന വനം വകുപ്പ് മന്ത്രി മന്ത്രി എ കെ ശശീന്ദ്രൻ പ്രതികരിച്ചു.അതിർത്തി കടന്നെത്തിയ അരിക്കൊമ്പൻ കമ്പം ടൗണിൽ ഭീതി പരത്തിയിതുമായിപ്രതികരിക്കുകയായിരുന്നു വനം വകുപ്പ് മന്ത്രി .
” അരിക്കൊമ്പനെ ഉൾവനത്തിലേക്ക് അയച്ചത് വനംവകുപ്പിന്റെ ആശയമായിരുന്നില്ലെന്നാണ് എ കെ ശശീന്ദ്രൻ വിശദീകരിക്കുന്നത്. ഉൾകാട്ടിലേക്ക് അയച്ചിട്ട് കാര്യമില്ല എന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. അതിരു കവിഞ്ഞ ആന സ്നേഹത്തെ തുടർന്ന് ആന പ്രേമികൾ ഹൈക്കോടതിയെ സമീപിച്ചത് കൊണ്ടുണ്ടായ സ്ഥിതിയാണിത്. നിലവിൽ ആനയുള്ളത് തമിഴ്നാട് അതിർത്തിയിലായതിനാൽ ഉചിതമായ തീരുമാനം കൈക്കൊള്ളേണ്ടത് തമിഴ്നാട് സർക്കാരാണ് :-എ കെ ശശീന്ദ്രൻ പറഞ്ഞു
ടൗണിലൂടെ ഓടിയ അരിക്കൊമ്പൻ ഓട്ടോറിക്ഷകൾ തകർന്നു. ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. അരിക്കൊമ്പനെ മയക്കുവെടി വെക്കാൻ തമിഴ്നാട് സർക്കാർ നീക്കം തുടങ്ങിയെന്നാണ് ഏറ്റവും പുതിയ വിവരം. ഇന്ന് വൈകിട്ടോടെ അരിക്കൊമ്പനെ മയക്കുവെടിവെച്ച് വനത്തിനുള്ളിലേക്ക് മാറ്റാനാണ് തീരുമാനം. കമ്പം നഗരസഭാഭാതികൃതരുടെ നേതൃത്വത്തിൽ ജനങ്ങൾക്ക് മുന്നറിയിപ്പുമായി മൈക്ക് അനൗൺസ്മെന്റ് നടത്തുന്നു.
തേനി ഡിഎഫ്ഒ പുതുതായി ചുമതലയേറ്റ ആളാണ്. അതാണ് തീരുമാനമെടുക്കാൻ വൈകുന്നത്. കോയമ്പത്തൂരിൽ നിന്ന് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് പുറപ്പെട്ടു. കമ്പം ടൗൺ വിട്ട അരിക്കൊമ്പൻ ഇപ്പോൾ കമ്പം ഔട്ടറിലാണുള്ളത്. കമ്പംമേട്ട് ഭാഗത്തേക്കാണ് ആനയുടെ സഞ്ചാരം.