വെല്ലൂരിൽ വീടിന് മേൽ മതിലിടിഞ്ഞ് വീണ് ഒമ്പത് മരണം,ആന്ധ്രായിൽ വെള്ളപൊക്കം നിരവധി ഗ്രാമങ്ങൾ ഒറ്റപെട്ടു
മരിച്ചവരിൽ 4 സ്ത്രീകളും 4 കുട്ടികളും ഒരു പുരുഷനും ഉൾപ്പെടുന്നു. പരിക്കേറ്റവരെ രക്ഷപ്പെടുത്തി: കലക്ടർ ടി.പി.കുമാരവേൽ പാണ്ഡ്യൻ അറിയിച്ചു
വെല്ലൂർ | തമിഴ്‌നാട്ടിലെ വെല്ലൂരിൽ വീടിന് മേൽ മതിലിടിഞ്ഞ് വീണ് ഒമ്പത് മരണം. അഞ്ചു സ്ത്രീകളും നാല് കുട്ടികളുമാണ് മരിച്ചത്. മേഖലയിൽ കനത്ത മഴ തുടരുകയാണ്. ഇന്ന് പുലർച്ചെ വെല്ലൂരിലെ പെർനമ്പട്ടിൽ നിർത്താതെ പെയ്യുന്ന മഴയിൽ വീട് തകർന്ന് ഒമ്പത് മരിച്ചത് വീടിനുള്ളിൽ ഉറക്കത്തിലായിരുന്നു ആളുകളുടെ മതിൽ ഇടിഞ്ഞു വീണാണ് അപകടം ഉണ്ടായത് . മരിച്ചവരിൽ 4 സ്ത്രീകളും 4 കുട്ടികളും ഒരു പുരുഷനും ഉൾപ്പെടുന്നു. പരിക്കേറ്റവരെ രക്ഷപ്പെടുത്തി: കലക്ടർ ടി.പി.കുമാരവേൽ പാണ്ഡ്യൻ അറിയിച്ചു.
അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തേത്തുടര്‍ന്ന് ആന്ധ്രാപ്രദേശിന്റെ ചില ഭാഗങ്ങളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും. കടപ്പയില്‍ കനത്ത മഴയേത്തുടര്‍ന്ന് ചേയോരു നദി കരകവിഞ്ഞു. നിരവധി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. തിരുപ്പതിയില്‍ പ്രളയസമാന സാഹചര്യമായിരുന്നുവെങ്കിലും മഴ കുറഞ്ഞതോടെ സാഹചര്യം മെച്ചപ്പെട്ടിട്ടുണ്ട്. മഴ കുറഞ്ഞതിനേ തുടര്‍ന്ന് തിരുപ്പതി തിരുമല ക്ഷേത്രത്തിന് സമീപത്തെ ഒരു റോഡിലൂടെയുള്ള ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു.
തിരുപ്പതിയില്‍ കനത്ത മഴയേത്തുടര്‍വന്ന് നിരവധി ഭക്തര്‍ ക്ഷേത്രത്തില്‍ കുടുങ്ങിയിരുന്നു. മണ്ണിടിച്ചില്‍ സാധ്യത മുന്‍നിര്‍ത്തിയാണ് അധികൃതര്‍ ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിലേക്കുള്ള റോഡുകള്‍ അടച്ചത്. കനത്ത മഴയേത്തുടര്‍ന്ന് വിമാനങ്ങളും വഴിതിരിച്ചുവിട്ടിരുന്നു. മഴ കുറഞ്ഞതിനേത്തുടര്‍ന്നാണ് നേരത്തെ അടച്ച രണ്ട് റോഡുകളിലൊന്ന് തുറന്നത്. ഇതിലൂടെ കുടുങ്ങിക്കിടക്കുന്ന ഭക്തരെ പുറത്തെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
തിരുപ്പതി, കടപ്പ ചിറ്റൂര്‍ മേഖലകളില്‍ മഴ തുടരുന്നുണ്ടെങ്കിലും ന്യൂനമര്‍ദ്ദം കരതൊട്ടതിനാല്‍ തീവ്രമഴയില്ല. കടപ്പ ജില്ലയില്‍ ചെയേരു നദി കരകവിഞ്ഞൊഴുകിയതിനേത്തുടര്‍ന്ന് നിരവധി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. പല ഗ്രാമങ്ങളിലും വീടുകളില്‍ വെള്ളംകയറി. വാഹനങ്ങളും വളര്‍ത്തുമൃഗങ്ങളും ഒഴുകിപ്പോകുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പലരും പങ്കുവെച്ചിരുന്നു.
അനന്തപുര്‍, കടപ്പ ജില്ലകളില്‍ വെള്ളിയാഴ്ചയും കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ദക്ഷിണ ചെന്നൈ തീരം കടന്ന ന്യൂനമര്‍ദ്ദം അനന്തപുര്‍- ബെംഗളൂരു ബെല്‍റ്റിലേക്ക് നീങ്ങുകയാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒറ്റപ്പെട്ട മേഖലകളില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.