ലഹരി പാർട്ടി പിടികൂടാൻ പോലീസ് എത്തിയ വിവരമറിഞ്ഞ് എട്ടാം നിലയിൽ നിന്നും ചാടി , അഞ്ചുപേർ അറസ്റ്റിൽ

തൃക്കാക്കര നവോദയ ജങ്ഷനു സമീപമുള്ള ഫ്ലാറ്റിൽ ലഹരിവിരുന്നു നടക്കുന്ന വിവരം അറിഞ്ഞാണ് എറണാകുളം സിറ്റി ഡാൻസാഫിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്കെത്തിയത്

0

കൊച്ചി ∙ ലഹരി പാർട്ടി പിടികൂടാൻ പോലീസ് എത്തിയ വിവരമറിഞ്ഞ് ഓടിരക്ഷപ്പെടാൻ ശ്രമിച്ച് പരിക്കേറ്റ യുവാവിന്റെ നില ഗുരുതരം. പോലീസിനെ ഭയന്ന് ഫ്‌ളാറ്റന്റെ എട്ടാം നിലയിൽ നിന്ന് ചാടിയ കായംകുളം സ്വദേശി അതുൽ (22) നിലവിൽ കാക്കനാട് സ്വകാര്യ ആശുപത്രിയിൽ തുടരുകയാണ്. 15 നിലയുള്ള ഫ്ലാറ്റിന്റെ എട്ടാം നിലയിൽലായിരുന്നു ലഹരി പാര്ട്ടി . കാർ ഷെഡ്ഡിന്റെ അലൂമിനിയം ഷീറ്റിലേക്കാണ് യുവാവ് വീണത്. ഷീറ്റു തുളച്ചു താഴെ വീണ ഇയാളുടെ തോളെല്ലിനു പരുക്കേറ്റു. തൃക്കാക്കര നവോദയ ജങ്ഷനു സമീപമുള്ള ഫ്ലാറ്റിൽ ലഹരിവിരുന്നു നടക്കുന്ന വിവരം അറിഞ്ഞാണ് എറണാകുളം സിറ്റി ഡാൻസാഫിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്കെത്തിയത്. സംഭവത്തിൽ യുവതി ഉൾപ്പെടെ അഞ്ചു പേരെ അറസ്റ്റു ചെയ്തു.

ഫ്‌ളാറ്റിൽ നിന്നും യുവതി ഉൾപ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.സംഘത്തിന്റെ പക്കൽ നിന്നും എംഡിഎംഎ, ഹാഷിഷ് ഓയിൽ എന്നിവ കണ്ടെടുത്തു ഇടുക്കി സ്വദേശിനി മരിയ ബിജു, കോഴിക്കോട് സ്വദേശി ഷിനോ മെർവിൻ, കൊല്ലം സ്വദേശികളായ റിജോ, നജീം ഷംസുദ്ദീൻ, അനീഷ് അനി, കായംകുളം സ്വദേശി അതുൽ എന്നിവരാണ് പിടിയിലായത്. ഇവരിൽ 5 പ്രതികളെ അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കി, റിമാൻഡ് ചെയ്തു. ഇവരിൽനിന്ന് എംഡിഎംഎ, ഹഷിഷ് ഓയിൽ എന്നിവ കണ്ടെടുത്തു. പരുക്കേറ്റയാളെ ആശുപത്രി വിടുന്ന മുറയ്ക്ക് കോടതിയിൽ ഹാജരാക്കാനാണ് പൊലീസ് തീരുമാനം

അതുൽ ഒഴികെയുള്ള പ്രതികളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കോടതിയിൽ ഹാജരാക്കി. ഇവർ നിലവിൽ റിമാൻഡിലാണ്. ചികിത്സയിൽ കഴിയുന്ന അതുലിന്റെ പരിക്ക് ഭേദമാകുന്ന മുറയ്‌ക്ക് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. എറണാകുളം സിറ്റി ഡാൻസാഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പരിശോധനയ്‌ക്ക് എത്തിയപ്പോഴായിരുന്നു സംഭവം

You might also like

-