കേരളത്തിലെ അതിഥി തൊഴിലാളികള്‍ക്ക് മടങ്ങാന്‍ ആദ്യ സ്പെഷ്യല്‍ ട്രെയിന്‍ ഇന്ന്
ആലുവയില്‍ നിന്നും ഭുവനേശ്വര്‍ വരെയാണ് ട്രെയിന്‍. 1200 പേരെയാണ് ഈ ട്രെയിനില്‍ കൊണ്ടുപോവുക. പെരുമ്പാവൂര്‍, ആലുവ മേഖലകളിലെ ഒഡീഷ തൊഴിലാളികളെയാണ് ഇന്ന് കൊണ്ടുപോകുക.
കേരളത്തിലെ അതിഥി തൊഴിലാളികള്‍ക്ക് മടങ്ങാന്‍ ആദ്യ സ്പെഷ്യല്‍ ട്രെയിന്‍ ഇന്ന്.
ആലുവയില്‍ നിന്നും ഭുവനേശ്വര്‍ വരെയാണ് ട്രെയിന്‍. 1200 പേരെയാണ് ഈ ട്രെയിനില്‍ കൊണ്ടുപോവുക. പെരുമ്പാവൂര്‍, ആലുവ മേഖലകളിലെ ഒഡീഷ തൊഴിലാളികളെയാണ് ഇന്ന് കൊണ്ടുപോകുക. ഇതിനായുള്ള പട്ടിക ജില്ലാഭരണകൂടം തയ്യാറാക്കി. വരും ദിവസങ്ങളിലും വിവിധ സംസ്ഥാനങ്ങളിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തും.
അതിഥി തൊഴിലാളികള്‍ക്കായി പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. സമൂഹ അകലം പാലിച്ച് ബസില്‍ കൊണ്ടുപോകുന്നത് പ്രായോഗികമല്ലാത്തതിനാലാണ് സ്പെഷ്യല്‍ നോണ്‍ സ്റ്റോപ്പ് ട്രെയിന്‍ ആവശ്യപ്പെട്ടത്.
അതിഥി തൊഴിലാളികള്‍ക്കായി തെലങ്കാനയിൽ നിന്ന് ജാർഖണ്ഡിലേക്ക് ഇന്ന് സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തിയിട്ടുണ്ട്. സംഗറെഡ്ഡി ജില്ലയിലെ അതിഥി തൊഴിലാളികളെയാണ് പ്രത്യേക ട്രെയിനിൽ കൊണ്ടുപോയത്. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചാണ് ട്രെയിന്‍ സര്‍വീസ് നടത്തിയത്.
ലിങ്കമ്പള്ളി സ്റ്റേഷനില്‍ നിന്നും 1200 തൊഴിലാളികളുമായാണ് നോണ്‍ സ്റ്റോപ്പ് ട്രെയിന്‍ പുറപ്പെട്ടതെന്ന് ആര്‍പിഎഫ് ഡിജി അരുണ്‍ കുമാര്‍ പറഞ്ഞു. 24 കോച്ചുള്ള ട്രെയിന്‍ രാവിലെ 4.50നാണ് പുറപ്പെട്ടത്. ലോക്ക് ഡൌണ്‍ തുടങ്ങിയതില്‍ പിന്നെ ആദ്യമായാണ് ട്രെയിന്‍ യാത്രക്കാരുമായി പോയത്.