മഹാരാഷ്ട്രയില്‍ സാനിറ്റൈസര്‍, ഹാന്‍റ് വാഷ് യൂണിറ്റിന് തീപിടിത്തം; രണ്ട് മരണം
തീപിടുത്തം ഉണ്ടാകുമ്പോള്‍ 66 പേരെങ്കിലും അവിടെയുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
മഹാരാഷ്ട്ര താരാപൂരിലെ കെമിക്കല്‍ ഫാക്ടറിക്ക് തീ പിടിച്ചു. രണ്ട് പേര്‍ മരിച്ചെന്നും ഒരുപാട് പേര്‍ക്ക് പരിക്കേറ്റെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഹാന്‍റ് സാനിറ്റൈസര്‍, ഹാന്‍റ് വാഷ് എന്നിങ്ങനെയുള്ള സാധനങ്ങള്‍ നിര്‍മ്മിക്കുന്ന കെമിക്കല്‍ സോണിലാണ് തീപ്പിടുത്തമുണ്ടായത്. തീപിടുത്തം ഉണ്ടാകുമ്പോള്‍ 66 പേരെങ്കിലും അവിടെയുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
രാവിലെ 11.30 മണിയോടെ അന്തരീക്ഷത്തില്‍ പുക പടരുന്നത് ശ്രദ്ധയില്‍ പെട്ടിരുന്നു. പിന്നീടാണ് വലിയ ശബ്ദത്തോട് കൂടി തീപ്പിടിത്തമുണ്ടായത്. രണ്ടുപേര്‍ മരിച്ചു. പൊലീസ് പറഞ്ഞു.
രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന കോവിഡ് 19 രോഗത്തിന്‍റെ പശ്ചാത്തലത്തില്‍, സാനിറ്റൈസറുകള്‍ക്കും ഹാന്‍റ് വാഷുകള്‍ക്കുമെല്ലാം വലിയ ആവശ്യകതയാണ് ഉയര്‍ന്നുവരുന്നത്. അതുകൊണ്ടാണ് ലോക്ക് ഡൌണ്‍ സാഹചര്യങ്ങള്‍ നിലനില്‍ക്കവെയും കമ്പനി പ്രവര്‍ത്തിക്കുന്നത്. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 9000 കടന്നു. മരണം 300 കടന്നു.