സാമ്പത്തിക തട്ടിപ്പ് ,ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്തുനിന്ന് സന്ദീപ് വാര്യരെ നീക്കി
.''സന്ദീപ് വാര്യരുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് സംഘടനയ്ക്ക് ചില കാഴ്ചപാടുകളുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ വക്താവ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. എന്റെ വായില്‍ നിന്ന് എന്തെങ്കിലും കേള്‍പ്പിക്കാമെന്ന് നിങ്ങള്‍ വിചാരിക്കേണ്ട. സന്ദീപ് വാര്യരെ നീക്കം ചെയ്‌തെന്നത് സത്യമാണ്.''-
കോട്ടയം| ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്തുനിന്ന് സന്ദീപ് വാര്യരെ നീക്കി. കോട്ടയത്ത് ചേര്‍ന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിലാണ് തീരുമാനം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് തീരുമാനം അറിയിച്ചത്.സന്ദീപിനെതിരായ പരാതികള്‍ മാധ്യമങ്ങളോട് പറയേണ്ടതില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. നടപടിയെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും സുരേന്ദ്രന്‍ ഒഴിഞ്ഞുമാറി.പാര്‍ട്ടിയുടെ പേരില്‍ സാമ്പത്തിക പിരിവ് നടത്തിയെന്ന് ഉള്‍പ്പടെ പരാതികളാണ് സന്ദീപിനെതിരെ ഉയര്‍ന്നത്. സംസ്ഥാന വക്താവ് എന്ന നിലയില്‍ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും യോഗം വിലയിരുത്തി.അതേസമയം, സന്ദീപ് വാര്യര്‍ ഭാരവാഹി യോഗത്തില്‍ പങ്കെടുക്കാതെ മടങ്ങി.സന്ദീപ് ലക്ഷ കണക്കിന് രൂപ തട്ടിച്ചെന്ന് പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലാ കമ്മിറ്റികളാണ് ബിജെപി നേതൃത്വത്തിന് പരാതി നല്‍കിയത്. 20 ലക്ഷത്തോളം രൂപയുടെ തട്ടിപ്പാണ് സന്ദീപ് നടത്തിയതെന്നാണ് പരാതികള്‍.
ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്തുനിന്ന് സന്ദീപ് വാര്യരെ നീക്കിയതില്‍ പ്രതികരിക്കാതെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. നടപടിയെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും സുരേന്ദ്രന്‍ ഒഴിഞ്ഞുമാറുകയായിരുന്നു. ഇന്ന് കോട്ടയത്ത് ചേര്‍ന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിലാണ് സന്ദീപിനെ പുറത്താക്കാനുള്ള തീരുമാനം സ്വീകരിച്ചത്.”സന്ദീപ് വാര്യരുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് സംഘടനയ്ക്ക് ചില കാഴ്ചപാടുകളുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ വക്താവ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. എന്റെ വായില്‍ നിന്ന് എന്തെങ്കിലും കേള്‍പ്പിക്കാമെന്ന് നിങ്ങള്‍ വിചാരിക്കേണ്ട. സന്ദീപ് വാര്യരെ നീക്കം ചെയ്‌തെന്നത് സത്യമാണ്.”-കെ സുരേന്ദ്രന്‍ പറഞ്ഞു.