രണ്ടില ചിഹ്നത്തിന് ആവകാശമുന്നയിച്ചുള്ള ഹർജികളിൽ 13 ന് അന്തിമ വാദം

ജോസ് കെ. മാണി പക്ഷത്തിന്റെ ആത്മവിശ്വാസത്തെ ജോസഫ് തള്ളിക്കളഞ്ഞു.

0

ഡൽഹി :കേരളാ കോൺഗ്രസ്സ് ചിഹ്നമായ രണ്ടിലേക്ക് വേണ്ടി പിജെ ജോസഫും ജൊസേക് മാണി പക്ഷവും സമർപ്പിച്ച ഹർജികളിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ മാസം 13ന് അന്തിമ വാദം ആരംഭിക്കും.വിധി അനുകൂലം ആകുമെന്ന പ്രതീക്ഷയിലാണ് ഇരുവിഭാഗവും.

ഇതുവരെയുണ്ടായ കോടതി വിധികൾ പോലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലും വിധി അനുകൂലമാകുമെന്ന് പി.ജെ. ജോസഫ് പറഞ്ഞു. ജോസ് കെ. മാണി പക്ഷത്തിന്റെ ആത്മവിശ്വാസത്തെ ജോസഫ് തള്ളിക്കളഞ്ഞു.പാർലമെൻററി പാർട്ടിയിലെ അംഗബലം ചൂണ്ടിക്കാട്ടിയാണ് ജോസ് പക്ഷം തെരഞ്ഞെടുപ്പ് കമ്മീഷനിൽ പോരാടുക. പാർട്ടി ഭരണഘടനയാണ് ജോസഫ് പക്ഷത്തിന് മുഖ്യ ആയുധം. സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ എണ്ണമടക്കം കമ്മീഷൻ പരിഗണിച്ചേക്കും. അധികം വൈകാതെ തർക്കത്തിൽ തീർപ്പ് കൽപ്പിക്കുമെന്നാണ് ഇരുവിഭാഗവും കരുതുന്നത്. കുട്ടനാട് ഉപതെരഞ്ഞെടുപ്പും, തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകളും മുന്നിൽ നിൽക്കേ, ഇരുവിഭാഗത്തിനും വിധി നിർണ്ണായകമാണ്.കുട്ടനാട്ടിൽ ജോസെഫ് പക്ഷത്തിനു രണ്ടില ചിന്ഹനത്തിൽ സ്ഥാനാർത്ഥിയുണ്ടാകുമെന്നു പി ജെ ജോസഫ് പ്രസ്താപിച്ചിരുന്നു

You might also like

-