മോശയുടെ വടിയും യൂദാസിന്റെ വെള്ളിക്കാശും മോന്‍സണ്‍ മാവുങ്കലിന് നൽകിയത് സിനിമ പ്രവർത്തകൻ സന്തോഷ്

സംഭവം വാര്‍ത്തയായതോടെ സന്തോഷ് ഒളിവില്‍ പോയെന്നും അജി പറഞ്ഞു.മോന്‍സണ്‍ മാവുങ്കല്‍ പുരാവസ്തുക്കളുടെ പേരില്‍ തട്ടിപ്പ് നടത്തുകയാണെന്ന് അറിയില്ലായിരുന്നു. അവയില്‍ കാല്‍ശതമാനവും മട്ടാഞ്ചേരിയില്‍ നിന്ന് സംഘടിപ്പിച്ചവയാണ്.

0

കൊച്ചി :മോന്‍സണ്‍ മാവുങ്കലിന് യൂദാസിന്റെ വെള്ളിക്കാശും മോശയുടെ വടിയും നല്‍കിയത് സിനിമാ പ്രവര്‍ത്തകന്‍ സന്തോഷ് ആണെന്ന് മുന്‍ ഡ്രൈവര്‍ അജി നെട്ടൂര്‍. വിദേശത്തു നിന്നും പുരാവസ്തുക്കള്‍ ഒന്നും കൊണ്ടുവന്നിട്ടില്ല. സംഭവം വാര്‍ത്തയായതോടെ സന്തോഷ് ഒളിവില്‍ പോയെന്നും അജി പറഞ്ഞു.മോന്‍സണ്‍ മാവുങ്കല്‍ പുരാവസ്തുക്കളുടെ പേരില്‍ തട്ടിപ്പ് നടത്തുകയാണെന്ന് അറിയില്ലായിരുന്നു. അവയില്‍ കാല്‍ശതമാനവും മട്ടാഞ്ചേരിയില്‍ നിന്ന് സംഘടിപ്പിച്ചവയാണ്. എഴുപത് ശതമാനത്തോളം സാധനങ്ങളും സന്തോഷ് നല്‍കിയതാണെന്നും അജി വ്യക്തമാക്കി.

നടന്‍ ബാല പറഞ്ഞകാര്യങ്ങള്‍ നുണയാണെന്നും അജി പറഞ്ഞു. മോന്‍സണ്‍ മാവുങ്കലുമായി ബാലയ്ക്ക് നല്ല സൗഹൃദമാണുള്ളത്. മോന്‍സണ്‍ മാവുങ്കവിനെതിരെ പരാതി നല്‍കിയ അനൂപ് അഹമ്മദുമായി ബാലയ്ക്ക് സാമ്പത്തിക ഇടപാടുണ്ടായിരുന്നു. ബാലയുടെ ഡിവോഴ്‌സിനായി അഞ്ച് ലക്ഷം രൂപ നല്‍കിയത് അനൂപ് അഹമ്മദായിരുന്നു. ഇതേപ്പറ്റി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും അജി വ്യക്തമാക്കി.

2017 ജൂൺ മുതൽ 2020 നവംബർ വരെയുള്ള കാലയളവിൽ 10 കോടി രൂപ കൈപ്പറ്റി കബളിപ്പിച്ചുവെന്ന പരാതിയിലാണു മോൻസനെ ക്രൈംബ്രാ‍ഞ്ച് അറസ്റ്റ് ചെയ്തത്. ഗൾഫ് രാജ്യങ്ങളിലെ രാജകുടുംബാംഗങ്ങൾക്കു പുരാവസ്തുക്കൾ നൽകിയതിലൂടെ തന്റെ അക്കൗണ്ടിൽ 2,62,600 കോടി രൂപ എത്തിയെന്നു പറഞ്ഞാണു മോൻസൻ മറ്റുള്ളവരെ തട്ടിപ്പിൽ വീഴ്ത്തിയത്. സിനിമ, രാഷ്ട്രീയ, ഉദ്യോഗസ്ഥ രംഗത്തെ ഒട്ടേറെ പ്രമുഖരുമായി മോൻസന് അടുത്ത ബന്ധമുണ്ടെന്നതിന്റെ തെളിവുകൾ ക്രൈംബ്രാഞ്ചിനു ലഭിച്ചിട്ടു

You might also like

-