ചലച്ചിത്ര, നാടക നടന്‍ സി.വി ദേവ് അന്തരിച്ചു

സന്ദേശം, മന്നാര്‍ടിയാര്‍ പെണ്ണിന് ചെങ്കോട്ടച്ചെക്കന്‍, ചന്ദ്രോത്സവം, പട്ടാഭിഷേകം, ഈ പുഴയും കടന്ന്, മനസിനക്കരെ, ഉറുമ്പുകള്‍ ഉറങ്ങാറില്ല, മിഴി രണ്ടിലും തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ

0

കോഴിക്കോട് | ചലച്ചിത്ര, നാടക നടന്‍ സി.വി ദേവ് അന്തരിച്ചു. 83 വയസായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇന്ന് വൈകിട്ടോടെയാണ് മരണം സ്ഥിരീകരിച്ചത്. സന്ദേശം, മന്നാര്‍ടിയാര്‍ പെണ്ണിന് ചെങ്കോട്ടച്ചെക്കന്‍, ചന്ദ്രോത്സവം, പട്ടാഭിഷേകം, ഈ പുഴയും കടന്ന്, മനസിനക്കരെ, ഉറുമ്പുകള്‍ ഉറങ്ങാറില്ല, മിഴി രണ്ടിലും തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

‘വിളക്കിന്റെ വെളിച്ചത്തില്‍’ എന്ന നാടകത്തിലൂടെ തന്റെ പത്തൊന്‍പതാം വയസിലാണ് നാടക രംഗത്തേക്ക് സി വി ദേവ് പ്രവേശിക്കുന്നത്. കോഴിക്കോട് ടൗണ്‍ ഹാളില്‍ വച്ച് ആദ്യ പ്രദര്‍ശനം നടന്ന നാടകത്തില്‍ സി വി ദേവ് മുഖ്യമവേഷത്തിലാണ് എത്തിയത്. എം ടി വാസുദേവന്‍ നായരുടേത് അടക്കം നിരവധി പേരുടെ നാടകങ്ങളില്‍ പ്രധാന വേഷത്തില്‍ സി വി ദേവ് അഭിനയിച്ചിട്ടുണ്ട്.

You might also like

-