ചരിത്രം കുറിക്കാനൊരുങ്ങി ഫ്രാന്‍സ് ഉറുഗ്വേയെ എതിരില്ലാത്ത രണ്ടു ഗോളിന് തോൽപ്പിച്ചു
40ാം മിനിറ്റിലെ റാഫേല്‍ വരാനെയുടെ ഗോളിനു ശേഷം 61ാം മിനിറ്റില്‍ അന്റോണി ഗ്രീസ്മാനാണ് രണ്ടാമത് ഗോള്‍ വല കുലുക്കിയത്.
മോസ്കൊ :ആവേശകരമായ ഉറുഗ്വേ- ഫ്രാന്‍സ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ജയം ഫ്രാന്‍സിനൊപ്പം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഉറുഗ്വേയെ തേല്‍പ്പിച്ചാണ് ഫ്രാന്‍സ് ചരിത്രം കുറിച്ചത്. ഇതോടെ, ഉറുഗ്വേ ലോകകപ്പില്‍ നിന്ന് പുറത്തായി. ലോകകപ്പില്‍ മൂന്നു തവണ ഇരു ടീമുകളും മുഖാമുഖമെത്തിയപ്പോള്‍ ഇതുവരെ ഉറുഗ്വേയെ തോല്‍പ്പിക്കാന്‍ ഫ്രാന്‍സിന് സാധിച്ചിട്ടില്ല. 2002ലേയും 2010ലേയും മല്‍സരങ്ങള്‍ സമനിലയിലായപ്പോള്‍ 1966ല്‍ 21ന് വിജയം ഉറുഗ്വേയുടെ കൂടെയായിരുന്നു. 40ാം മിനിറ്റിലെ റാഫേല്‍ വരാനെയുടെ ഗോളിനു ശേഷം 61ാം മിനിറ്റില്‍ അന്റോണി ഗ്രീസ്മാനാണ് രണ്ടാമത് ഗോള്‍ വല കുലുക്കിയത്.
പ്രീക്വാര്‍ട്ടറില്‍ കരുത്തരായ അര്‍ജന്റീനയെ 4-3 എന്ന ഗോള്‍ നിലയില്‍ തോല്‍പിച്ചതിലൂടെ ഫ്രാന്‍സിന്റെ കരുത്ത് വീണ്ടും തെളിയിച്ചിരിക്കുകയാണ്. ടീമിനെക്കുറിച്ച് ആരാധകര്‍ക്കുണ്ടായിരുന്ന സംശയങ്ങളെല്ലാം അവസാനിപ്പിക്കുന്ന താരത്തിലുള്ള ജയമായിരുന്നതിനാല്‍ ഇത് ഇന്നത്തെ മത്സരത്തില്‍ ഫ്രാന്‍സിനു മുന്‍തൂക്കം നല്‍കി.
ഗ്രീന്‍സ്മാന്‍ ഗോളടിച്ചിട്ടുള്ള മത്സരങ്ങളിലൊന്നും തോറ്റിട്ടില്ലെന്ന റെക്കോഡ് ഫ്രാന്‍സ് കാത്തപ്പോള്‍ യുറൂഗ്വേയുടെ റഷ്യന്‍ ലോകകപ്പ് സ്വപ്‌നങ്ങള്‍ ക്വാര്‍ട്ടറില്‍ തീര്‍ന്നു. ആദ്യപകുതിയുടെ 40ആം മിനുറ്റില്‍ ഗ്രീന്‍സ്മാന്റെ ഫ്രീ കിക്കില്‍ തലവെച്ച് റാഫേല്‍ വറാനേയാണ് ഫ്രാന്‍സിന്റെ ആദ്യ ഗോള്‍ നേടിയത്. ഗോളി മുല്‍സേര മുഴുനീള ഡൈവ് നടത്തിയെങ്കിലും അദ്ദേഹത്തിന്റെ കയ്യെത്താ ദൂരത്തുകൂടെ പോയാണ് വറാനേയുടെ ഹെഡര്‍ യുറൂഗ്വേ വല ചലിപ്പിച്ചത്.
ആദ്യ പകുതിയുടെ അവസാന മിനുറ്റുകളില്‍ സമനിലക്കുവേണ്ടി യുറുഗ്വേ കിണഞ്ഞു പരിശ്രമിക്കുന്ന കാഴ്ച്ചയും കണ്ടു. അതിന്റെ ഫലമായി ഫ്രാന്‍സ് ഗോള്‍ നേടിയതിന് സമാനമായ അവസരം മറുവശത്ത് യുറൂഗ്വേക്കും നാല്‍പ്പത്തി മൂന്നാം മിനുറ്റില്‍ ലഭിച്ചു. ഫ്രീകിക്കിനെ തുടര്‍ന്നുള്ള മാര്‍ട്ടിന്‍ കാസിറസിന്റെ ഹെഡ്ഡര്‍ ഗോളിനടുത്തുവരെയെത്തി. ഫ്രഞ്ച് ഗോളി ഹ്യൂഗോ ലോറിസ് പറന്നു തട്ടിയത് റീബൗണ്ടിനായി വീണ്ടും കാസിറസിന്റെ കാലിലെത്തിയെങ്കിലും പുറത്തേക്ക് പോയി.
കവാനിയുടെ അഭാവം പ്രകടമായ മത്സരത്തില്‍ രണ്ടാം ഗോള്‍ നേടിയത് കളം നിറഞ്ഞു കളിച്ച ഗ്രീസ്മാനായിരുന്നു. അറുപത്തിയൊന്നാം മിനുറ്റില്‍ വളഞ്ഞു പുളഞ്ഞു വന്ന ഗ്രീസ്മാന്റെ മിന്നല്‍ഷോട്ടിന് മുന്നില്‍ യുറൂഗ്വേയുടെ ഗോളിക്ക് നില തെറ്റുകയായിരുന്നു. ബോക്‌സിനു പുറത്തു നിന്നും ഗ്രീസ്മാന്‍ തൊടുത്ത ഷോട്ട് യുറൂഗ്വേ ഗോളി ഫെര്‍ണാണ്ടോ മുല്‍സേരയുടെ കയ്യില്‍ തട്ടി ഗോളിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഗോളിയുടെ പിഴവിനേക്കാള്‍ ഗ്രീസ്മാന്റെ ഷോട്ടിന്റെ ശക്തിയായിരുന്നു പന്തിനെ ഗോളിലേക്ക് നയിച്ചത്.
ലോകകപ്പിൽ മൂന്നു തവണ ഇരു ടീമുകളും മുഖാമുഖമെത്തിയപ്പോൾ ഇതുവരെ ഉറുഗ്വേയെ തോൽപ്പിക്കാൻ ഫ്രാൻസിന് സാധിച്ചിട്ടില്ല. 2002ലേയും 2010ലേയും മൽസരങ്ങൾ സമനിലയിലായപ്പോള്‍ 1966ൽ 2–1ന് വിജയം ഉറുഗ്വേയുടെ കൂടെയായിരുന്നു. 2018 റഷ്യന്‍ ലോകകപ്പിലൂടെ ഉറുഗ്വേയെ തോൽപ്പിച്ച് ആ ചരിത്രം ഫ്രാന്‍സ് തിരുത്തിയിരിക്കുകയാണ്.
പോർച്ചുഗലിനെതിരെ ഇരട്ടഗോളുമായി ഉറുഗ്വേയെ വിജയിപ്പിച്ച എഡിസൻ കവാനി ഇന്ന് കളത്തിലില്ലാത്തത് ഉറുഗ്വയെ ഈ മത്സരത്തില്‍ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്.