ജയിൽ ഡിഐജിയുമായി ഷെറിന് വഴിവിട്ടബദ്ധം ,മന്ത്രി ഗണേഷ് കുമാറുമായി അടുത്തബന്ധമുണ്ടായിരുന്നെന്നും :സഹതടവുകാരി സുനിത.
അന്നത്തെ ജയിൽ ഡിഐജിയുമായി ഷെറിന് വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്ന് സുനിത പറഞ്ഞു. ഗണേഷ് കുമാറുമായി ബന്ധമുണ്ടെന്ന് ഷെറിൻ പറഞ്ഞിട്ടുണ്ട്. ഈ ബന്ധങ്ങളുടെ മറവിൽ ഷെറിന് വഴിവിട്ട പരോൾ ലഭിച്ചു.

ആലപ്പുഴ| ഭാസ്‌കര കാരണവര്‍ വധക്കേസിൽ ശിക്ഷാ ഇളവ് നേടിയ പ്രതി ഷെറിനെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി സഹതടവുകാരി സുനിത. ഷെറിൻ ജയിലിൽ നിയമവിരുദ്ധമായി ആനുകൂല്യങ്ങൾ അനുഭവിച്ചതായി സുനിത പറയുന്നു. ഷെറിൻ ജയിൽ ഡിഐജിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. മന്ത്രി ഗണേഷ് കുമാറുമായി അടുത്തബന്ധമുണ്ടായിരുന്നതായി ഷെറിൻ തന്നോട് വെളിപ്പെടുത്തിയിരുന്നതായും സുനിത വ്യക്തമാക്കി.ജയിലിൽ ഷെറിന് വിഐപി പരിഗണനയായിരുന്നുവെന്നും ഉന്നത ബന്ധങ്ങൾ മൂലം പരോളുകൾ അധികം ലഭിച്ചുവെന്നും ആരോപണമുയർന്നിരുന്നു.
അന്നത്തെ ജയിൽ ഡിഐജിയുമായി ഷെറിന് വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്ന് സുനിത പറഞ്ഞു. ഗണേഷ് കുമാറുമായി ബന്ധമുണ്ടെന്ന് ഷെറിൻ പറഞ്ഞിട്ടുണ്ട്. ഈ ബന്ധങ്ങളുടെ മറവിൽ ഷെറിന് വഴിവിട്ട പരോൾ ലഭിച്ചു. കാരണവർ കൊലക്കേസിലെ കുറ്റവാളിയായ ഷെറിൻ ഒരു ‘വി.ഐ.പിയാണ്. മേയ്ക്കപ്പ് സാധനങ്ങളും ഫോണും ഷെറിന് ജയിലിൽ അനുവദിച്ചുവെന്നും സുനിത പറഞ്ഞു. ശിക്ഷയിൽ ഇളവ് നേടാൻ അർഹതയുള്ള അഞ്ചിലധികം പേർ വനിതാ ജയിലിൽ ഉണ്ടെന്നും ഇതു മറികടന്നാണ് ഷെറിന് ആനുകൂല്യങ്ങൾ ലഭിച്ചതെന്നും സുനിത പറയുന്നു. ജയിൽ ഉദ്യോഗസ്ഥരിലും രാഷ്ട്രീയക്കാരിലും ഉള്ള സ്വാധീനമാണ് ഷെറിന് ഇളവ് ലഭിക്കാൻ ഇടയാക്കിയതെന്നും സുനിത പറിഞ്ഞു .
വധശ്രമക്കേസിൽ അട്ടക്കുളങ്ങര വനിതാ ജയിലിലായിരുന്നു സുനിത. ത്യശൂർ പത്താംക്കല്ല് സ്വദേശിനിയാണ് സുനിത. 2015ൽ ഷെറിൻ്റെ സുഖവാസത്തിനെതിരെ പരാതി നൽകിയിരുന്നു. എന്നാൽ അന്നത്തെ ജയിൽ ഉദ്യോഗസ്ഥർ ഷെറിനെ സംരക്ഷിക്കുകയായിരുന്നു. ഷെറിനെതിരെ പരാതി നൽകിയതിൻ്റെ പേരിൽ ഭീഷണി ഉണ്ടാവുകയും ചെയ്തതായും സുനിത പറഞ്ഞു.
ഭാസ്കര കാരണവർ വധക്കേസിൽ ജീവപര്യന്തം തടവിനാണ് ഷെറിന്‍ ശിക്ഷിക്കപ്പെട്ടത്.14 വർഷം തടവ് പൂർത്തീകരിച്ച സാഹചര്യത്തിലും, സ്ത്രീയെന്ന പരിഗണന നൽകണമെന്ന ഷെറിൻ സമർപ്പിച്ച അപേക്ഷയും പരിഗണിച്ചാണ് ശിക്ഷയിൽ ഇളവ് ചെയ്ത് ജയിൽമോചനത്തിന് മന്ത്രിസഭായോഗം അനുമതി നൽകിയത്. തന്റെ മകൻ പുറത്തുണ്ടെന്ന കാര്യവും അപേക്ഷയിൽ ഷെറിൻ സൂചിപ്പിച്ചിരുന്നു. 2009 നവംബര്‍ ഏഴിനാണ് ഷെറിന്റെ ഭര്‍തൃപിതാവ് ചെറിയനാട് തുരുത്തിമേല്‍ കാരണവേഴ്‌സ് വില്ലയില്‍ ഭാസ്‌കര കാരണവരെ മരുമകള്‍ ഷെറിൻ കൊലപ്പെടുത്തിയത്.