മകൾ കൈക്കൂലി വാങ്ങുന്നതിന് അച്ഛൻ നിയമങ്ങൾ അനുകൂലമാക്കുന്നു

2019 മുതൽ ഫയൽ മുന്നിൽ വന്നിട്ടും പിണറായി നടപടി എടുത്തില്ലെന്നും വി മുരളീധരൻ വിമർശിച്ചു

0

തിരുവനന്തപുരം | സംസ്ഥാനം കണ്ടതിൽ വെച്ച് ഏറ്റവും വലിയ കൊള്ളയാണ് മാസപ്പടി വിവാദമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. കരിമണൽ കമ്പനിയുടെ കരാർ റദ്ദാക്കാൻ കേന്ദ്ര സർക്കാർ നിയമം വന്നതിന് ശേഷം 4 വർഷം കാത്തിരുന്നു. മകൾ കൈക്കൂലി വാങ്ങുന്നതിന് അച്ഛൻ നിയമങ്ങൾ അനുകൂലമാക്കുന്നു. 2019 മുതൽ ഫയൽ മുന്നിൽ വന്നിട്ടും പിണറായി നടപടി എടുത്തില്ലെന്നും വി മുരളീധരൻ വിമർശിച്ചു.രിമണൽ കമ്പനിയുടെ കരാർ റദ്ദാക്കാൻ കേന്ദ്രം ഉത്തരവിറക്കി നാല് വർഷം കാത്തിരുന്നത് എന്തിനെന്ന് വി. മുരളീധരൻചോദിച്ചു

വന്യജീവികളെ ഉന്മൂലനം ചെയ്യുന്നതിന് നിയമസഭയിൽ പ്രമേയം പാസാക്കിയതിനെ കേന്ദ്രമന്ത്രി വി മുരളീധരൻ പരിഹസിച്ചു ആനയെയും കടുവയെയും ഇറക്കിവിടുന്നത് നരേന്ദ്രമോദി ആണെന്ന് പറയാതിരുന്നത് ഭാഗ്യമെന്ന് മുരളീധരൻ പറഞ്ഞു . കേരള നിയമസഭയെ അപഹാസ്യമാക്കുന്നതിന് വേറെ ഉദാഹരണമില്ലെന്നും പ്രമേയത്തെ കുറിച്ച് വി മുരളീധരൻ പറഞ്ഞു.. പ്രമേയം കേരള നിയമസഭയെ അപഹാസ്യമാക്കുന്നതെന്നും വി.മുരളീധരൻ പറഞ്ഞു. ഭരണ പ്രതിപക്ഷ പാർട്ടികൾ മുൻപും പ്രമേയം പാസാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയും വന മന്ത്രിയും എന്തിനാണ് ഭരിക്കാനിരിക്കുന്നതെന്നും കേന്ദ്ര ഭേദഗതിയിൽ എന്ന് മാറ്റമാണ് വേണ്ടതെന്നും വി മുരളീധരൻ ചോദിച്ചു. 32 കോടി രൂപ കേന്ദ്രം നൽകി. ആ തുക സംസ്ഥാനം എന്തു ചെയ്തുവെന്നും കേന്ദ്രമന്ത്രി ചോദ്യമുന്നയിച്ചു. 2017 മുതൽ 700 ലേറെ പേരാണ് കൊല്ലപ്പെട്ടത്. കേരളം എന്തു നടപടിയെടുത്തു.വെന്ന് ചോദിച്ച കേന്ദ്രമന്ത്രി കേന്ദ്രത്തിൻ്റെ നിർദേശം നടപ്പിലാക്കിയില്ലെന്നും വിമർശിച്ചു

You might also like

-