മകളെ അച്ഛൻ വെട്ടിക്കൊലപ്പെടുത്തി 18 വയസുകാരി മരിച്ചു
മൃതദേഹം മഞ്ചേശ്വരത്തെ ആശുപത്രിയിലേക്ക് മാറ്റി. സംഭവം നടക്കുമ്പോള്‍ ജുമൈലയുടെ അമ്മയും വീട്ടിലുണ്ടായിരുന്നതായാണ് വിവരം.വിദേശത്തായിരുന്ന ഉമര്‍ ഫറൂഖ് മൂന്ന് മാസം മുന്‍പാണ് നാട്ടിലെത്തിയത്.
കാസർകോഡ് | കാസർകോഡ് മഞ്ചേശ്വരം തുമിനാട് മകളെ അച്ഛൻ വെട്ടിക്കൊലപ്പെടുത്തി. 18 വയസുകാരി മറിയം ജുമൈലയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് ഉമ്മർ ഫാറൂഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതി മയക്കുമരുന്നിന് അടിമയെന്ന് നാട്ടുകാർ പറയുന്നു. ഇന്ന് വൈകുന്നേരമാണ് ക്രൂര കൊലപാതകം നടന്നിരിക്കുന്നത്. വീടിനകത്ത് വെച്ചാണ് ജുമൈലയെ വെട്ടിക്കൊലപ്പെടുത്തിയത്. പ്രാഥമികമായി ലഭിക്കുന്ന വിവരമനുസരിച്ച്, കുടുംബവഴക്കിനെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് അറിവ്. സ്വത്ത് തര്‍ക്കവും സ്വര്‍ണാഭരണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും ഉണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.
ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്. നിലവിളി കേട്ട് സമീപവാസികള്‍ എത്തി നോക്കുമ്പോള്‍ രക്തത്തില്‍ കുളിച്ച നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ജുമൈലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം മഞ്ചേശ്വരത്തെ ആശുപത്രിയിലേക്ക് മാറ്റി. സംഭവം നടക്കുമ്പോള്‍ ജുമൈലയുടെ അമ്മയും വീട്ടിലുണ്ടായിരുന്നതായാണ് വിവരം.വിദേശത്തായിരുന്ന ഉമര്‍ ഫറൂഖ് മൂന്ന് മാസം മുന്‍പാണ് നാട്ടിലെത്തിയത്. ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ ഉണ്ടെന്നാണ് വിവരം. ഇയാള്‍ ഭാര്യയുമായി വഴക്ക് പതിവായിരുന്നു എന്നും വിവരമുണ്ട്. ഒരുഘട്ടത്തില്‍ വിവാഹമോചനമെന്ന തീരുമാനത്തില്‍ വരെ എത്തിയിരുന്നു. അടുത്തിടെ ഭാര്യയും ഇയാളും തമ്മിലുള്ള വഴക്ക് മൂര്‍ച്ഛിക്കുകയും ലഹരി ഉപയോഗിച്ച് എത്തി ഇയാള്‍ ബഹളമുണ്ടാക്കിയതുമായാണ് അയല്‍വാസികള്‍ പറയുന്നത്. ഇതിന് ശേഷം ഇയാള്‍ ലഹരി ഉപയോഗം പതിവാക്കിയെന്നും അയല്‍വാസികള്‍ പറഞ്ഞു. അടുത്തിടെയായിരുന്നു ജുമൈലയ്ക്ക് പതിനെട്ട് വയസ് തികഞ്ഞത്.
അതേ സമയം, നാട്ടുകാര്‍ പറയുന്നത് പിതാവ് സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നും അതിനെ തുടര്‍ന്നുണ്ടായ കൊലപാതകമാണ് എന്നുമാണ്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരുന്നതായും പൊലീസ് വ്യക്തമാക്കി. വീടിനകത്ത് വെച്ച് നടന്ന വാക്കുതര്‍ക്കത്തിനൊടുവിൽ പിതാവ് പെണ്‍കുട്ടിയെ ഒന്നിലധികം തവണ വെട്ടുകയായിരുന്നു. നാട്ടുകാര്‍ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഈ വീട്ടിൽ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.