“തന്തയും മകളും അഴിമതിക്കാർ മകൾക്ക് മുമ്പേ പിണറായിയെ ജയിലിൽ അടക്കും” പി സി ജോർജ്ജ്

കേരളത്തിൽ അടച്ചുപൂട്ടിയ 420 റബ്ബർ ബോർഡ് ഓഫീസുകൾ തുറക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട് . 15 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടിയ റബ്ബർ ബോർഡ്റ ഓഫീസുകൾ തുറക്കും, റബ്ബറിന്റെ വില വർദ്ധിപ്പിക്കുന്നകാര്യത്തിൽ കേന്ദ്രം ഉറപ്പുനൽകിയിട്ടുണ്ട് .

0

കോട്ടയം ,പൂഞ്ഞാർ | ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് അനുവാദം വാങ്ങേണ്ട പിതാക്കന്മാരിൽ നിന്നെല്ലാം അനുവാദം കിട്ടിയിട്ടുണ്ടെന്ന് പി.സി ജോർജ്ജ് പറഞ്ഞു . ആലംഞ്ചേരി പിതാവിനെ നേരിൽകണ്ട് വിവരം അറിയിച്ചിരുന്നു പിതാവ് തലയിൽ കൈവച്ചു പ്രാർത്ഥിച്ചു . എല്ലാ അനുഗ്രഹങ്ങളും നൽകി . എൻ എസ് എസ് ആസ്ഥാനത്ത് എത്തി സുകുമാരൻ നായരേ കണ്ടിരുന്നു അദ്ദേഹം എല്ലാ പിന്തുണയും നൽകിയിട്ടുണ്ട് . അനുവാദം തന്ന പിതാക്കന്മാരുടെ പേരെടുത്ത് പറയുന്നത് ശരിയല്ലാത്തതുകൊണ്ട് മാത്രം പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യാതൊരു ഉപാധികളും ഇല്ലാതെയാണ് തന്റെ പാർട്ടി ബി ജെ പി യിൽ ചേർന്നത് .പി സി ജോർജ്ജ് പറഞ്ഞു
ഡൽഹയിൽ എത്തി ബിജെപി കേന്ദ്ര നേതാക്കളുമായി കുടുതലും സംസാരിച്ചത് കേരളത്തിലെ കാർഷിക മേഖലയിലെ പ്രശ്നങ്ങളാണ് . കേരളത്തിൽ അടച്ചുപൂട്ടിയ 420 റബ്ബർ ബോർഡ് ഓഫീസുകൾ തുറക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട് . 15 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടിയ റബ്ബർ ബോർഡ്റ ഓഫീസുകൾ തുറക്കും, റബ്ബറിന്റെ വില വർദ്ധിപ്പിക്കുന്നകാര്യത്തിൽ കേന്ദ്രം ഉറപ്പുനൽകിയിട്ടുണ്ട് . അടച്ചുപൂട്ടപ്പെട്ട സ്‌പൈസസ് ബോർഡ് ഓഫീസുകൾ തുറക്കാനുള്ള നടപടി കേന്ദ്രമന്ത്രി പിയുഷ് ഗോയൽ ഉറപ്പുനൽകിയിട്ടുണ്ട് കേരളത്തിലെ ഏലം മേഖലയിലെ പ്രശ്ങ്ങൾ പഠിക്കുന്നതിന് സമിതിയെ ചുമതലപെടുത്തിയിട്ടുണ്ട് മകൻ ഷോൺ ജോർജ്ജും സമതിയിലുണ്ട് .

കേരളത്തിൽ അടുത്ത പാർലമെന്റ് തെരെഞ്ഞെടുപ്പിൽ അഞ്ചു സീറ്റ് എൻ ഡി യ്ക്ക് ലഭിക്കും . കേരളത്തിൽ ഇടതുഭരണത്തിൽ അഴിമതി മാത്രമാണ് നടക്കുന്നത് . പിണറായിയുടെ കുടുംബം ചെയ്യുന്ന അഴിമതിക്ക് വേണ്ടി പാർട്ടി വഴിമാറി . വീണ വിജയൻ മാസപ്പടി കോഴക്കേസിൽ ശിക്ഷ ഉറപ്പാണ് . മകളേക്കാൾ മുമ്പേ പിണറായി അകത്താകും .എന്ത് സേവനം ചെയ്തട്ടാണ് വീണ പണം വാങ്ങിയതെന്ന് ഇതുവരെ തെളിയിക്കാനായിട്ടില്ല .കേരളാകോൺഗ്രസ് വഞ്ചകരുടെ പാർട്ടിയാണ് .തന്നെ മന്ത്രിയാക്കാതിരുന്നത്തിന് പിന്നിൽ പി ജെ ജോസഫും കെ മാണിയും , വി എസ് മന്ത്രി സഭയിൽ നിന്ന് തന്നെ ഒഴുവാക്കിയത് പിണറായി വിജയൻ ഇടപെട്ടാണ് . ഇന്ത്യവിഷൻ മീഡിയയുടെ ” നിലപാട് “പരിപാടിയിൽ പങ്കെടുത്ത സംസാരിക്കുകയായിരുന്നു പി ജോർജ്ജ്

You might also like

-