ഏഴ് മാസത്തെ വീട്ടുതടങ്കല്‍; ഒടുവില്‍ ഫറൂഖ് അബ്ദുല്ലയ്ക്ക് മോചനം,ഒമര്‍ അബ്ദുള്ളയും മെഹബൂബ മുഫ്ത്തിയും മോചനം കാത്ത്തടങ്കലില്‍
മുന്നു തവണ ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയും നിലവില്‍ ലോക്സഭാംഗവുമായ ഫാറൂഖ് അബ്ദുല്ല, കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ ഓഗസ്റ്റ് 5 മുതല്‍ വീട്ടുതടങ്കലിലാണ്. സബ് ജയിലായി പ്രഖ്യാപിക്കപ്പെട്ട ശ്രീനഗറിലെ വസതിയിലായിരുന്നു അദ്ദേഹം.
കശ്മീരില്‍ വീട്ടുതടങ്കലിലായിരുന്ന നാഷണല്‍ കോണ്‍ഫ്റന്‍സ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുല്ലയെ മോചിപ്പിച്ചു. ജമ്മു കശ്മീര്‍ പുനഃസംഘടനയ്ക്ക് പിന്നാലെയാണ് തടങ്കലിലാക്കിയത്്. ഏഴ് മാസത്തെ വീട്ടുതടങ്കലിനു ശേഷമാണ് ഫറൂഖ് അബ്ദുല്ല മോചിതനായിരിക്കുന്നത്.
അതേസമയം, ഫറൂഖ് അബ്ദുള്ളയെ തടവില്‍ വക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്നാണ് കേന്ദ്രം വാദിച്ചിരുന്നത്. എന്നാൽ, പിന്നാലെ വീട്ട് തടങ്കലിലാണെന്നവകാശപ്പെട്ട് ഫറൂഖ് അബ്ദുള്ള തന്നെ രംഗത്തെത്തിയിരുന്നു. അമിത്ഷാ കള്ളം പറയുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ജമ്മു കശ്മീരിന്‍റെ ഭരണഘടന പദവി സംബന്ധിച്ച സുപ്രധാന ചര്‍ച്ച ലോക്സഭയില്‍ നടക്കുമ്പോള്‍ മുതിര്‍ന്ന അംഗമായ ഫറൂഖ് അബ്ദുല്ല എവിടെയെന്ന ചോദ്യം ഡി.എം.കെ അംഗം ദയാനിധി മാരന്‍ ചോദിച്ചതോടെയാണ് തര്‍ക്കത്തിന്‍റെ തുടക്കം. ഫറൂഖ് അബ്ദുള്ളയെപ്പോലൊരു നേതാവിനെ കരുതല്‍ തടങ്കലിലാക്കിയതിലൂടെ ബി.ജെ.പിയുടെ ജനാധിപത്യ വിരുദ്ധതയാണ് വെളിവായതെന്നും നേതാക്കൾ ആരോപിച്ചിരുന്നു. മുന്നു തവണ ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയും നിലവില്‍ ലോക്സഭാംഗവുമായ ഫാറൂഖ് അബ്ദുല്ല, കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ ഓഗസ്റ്റ് 5 മുതല്‍ വീട്ടുതടങ്കലിലാണ്. സബ് ജയിലായി പ്രഖ്യാപിക്കപ്പെട്ട ശ്രീനഗറിലെ വസതിയിലായിരുന്നു അദ്ദേഹം.