“പന്നികളെ സംരക്ഷിക്കുക കർഷകരെ കൊന്നൊടുക്കുക” പത്തനംതിട്ട നാരങ്ങാനം പഞ്ചായത്തിലെ കാട്ടുപന്നി ശല്യത്തിന് പരിഹാരം കർഷക മാർച്ച്

ശല്ല്യക്കാരായ പന്നികളെ കൊല്ലാൻ അനുവദിക്കാത്ത നിയമ സംവിധാനത്തോടുള്ള പ്രതിഷേധ സൂചകമായി പന്നികളെ സംരക്ഷിക്കുക കർഷകരെ കൊന്നൊടുക്കുക എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ടാണ് കർഷകർ പ്രതിഷേധം സംഘടിപ്പിച്ചത്.

0

പത്തനംതിട്ട : വേറിട്ട മുദ്രവാക്യമുയർത്തിയാണ് നാരങ്ങാനത്തെ   കർഷകർ കളക്ട്രേറ്റിലേക്ക് മരിച്ചു ചെയ്തത് . നാരങ്ങാനം പഞ്ചായത്തിലെ കാട്ടുപന്നി ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കർഷക കൂട്ടായ്മ്മ പത്തനംതിട്ട കളക്ട്രേറ്റിലേക്ക് മാർച്ചും ധർണ്ണയിലും നൂറുകണക്കിന് കരഷകർ അണിനിരന്നു . ഏറെ കാർഷിക പ്രാധാന്യമുള്ള നാരങ്ങാനം ഗ്രാമ പഞ്ചായത്തിൽ രൂക്ഷമായ പന്നി ശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് കർഷകർ പത്തനംതിട്ട കളക്ട്രേറ്റിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്. ശല്ല്യക്കാരായ പന്നികളെ കൊല്ലാൻ അനുവദിക്കാത്ത നിയമ സംവിധാനത്തോടുള്ള പ്രതിഷേധ സൂചകമായി പന്നികളെ സംരക്ഷിക്കുക കർഷകരെ കൊന്നൊടുക്കുക എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ടാണ് കർഷകർ പ്രതിഷേധം സംഘടിപ്പിച്ചത്.

ധർണ് ണ ഇലന്തുർ ബ്ലോക്ക് പഞ്ചായത്ത് നാരങ്ങാനം ഡിവിഷൻ അംഗം ജോൺ തോമസ് ഉത്ഘാടനം ചെയ്തു. മുതിർന്ന കർഷകൻ റ്റി എ തോമസിന് അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങാത്ത നാരങ്ങാനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കമ്പനട്ട കരുണാകരൻ, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകാന്ത് കളരിക്കൽ, ഗ്രാമ പഞ്ചായത്ത് അംഗം കെ ജീ സുരേഷ് തുടങ്ങിയവർ സംസാരിച്ചു. നാരങ്ങാനത്തെ കർഷകർ നേരിടുന്ന ഗുരുതരമായ പ്രതിസന്ധി പരിഹരിക്കാൻ അധികൃതർ തയ്യാറാകണമെന്ന് കർഷക കൂട്ടായ്മ ഭാരവാഹി റ്റി അർ ബാലഗോപാലൻ നായർ ആവശ്യപ്പെട്ടു.
പ്രതിവർഷം 40 കോടിയിലധികം വില വരുന്ന കാർഷിക ഉത്പ്പന്നങ്ങൾ വിപണിയിലെത്തിക്കുന്ന നാരങ്ങാനം പഞ്ചായത്തിലെ കാർഷിക മേഘല കടുത്ത പ്രതിസന്ധി നേരിടുകയാണെന്നും ഈ സ്ഥിതി തുടർന്നാൽ പൂർണ്ണമായും കൃഷി ഉപേക്ഷിക്കേണ്ടി വരുമെന്നും കർഷകർ പറഞ്ഞു

You might also like

-