മോദി സർക്കാർ കർഷക പ്രക്ഷോപത്തിൽ മുട്ടുമടക്കി പ്രക്ഷോപകർക്ക് തലസ്ഥാനത്ത് പ്രവേശിക്കാൻ അനുമതി
ഡല്‍ഹി പോലീസ് കമ്മീഷണറാണ് ഇക്കാര്യം അറിയിച്ചത്.കര്‍ഷകര്‍ക്ക് ബുറാഡിയിലെ നിരങ്കാരി സമാഗമം ഗ്രൗണ്ടില്‍ പ്രതിഷേധിക്കാനും ഡല്‍ഹി പോലീസ് അനുമതി നല്‍കിയിട്ടുണ്ട്
ഡല്‍ഹി: രാജ്യമെബാടുനിന്നും എത്തിയ കർഷകരുടെ എഐതിഹാസ്സ സമരത്തിന് മുൻപിൽ ഒടുവിൽ മോദി സർക്കാർ മുട്ടുകുത്തുന്നു കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി രാജ്യതലസ്ഥാനത്തേക്ക് നീങ്ങുന്ന കര്‍ഷകര്‍ക്ക് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ പോലീസ് അനുമതി നല്‍കി. ഡല്‍ഹി പോലീസ് കമ്മീഷണറാണ് ഇക്കാര്യം അറിയിച്ചത്.കര്‍ഷകര്‍ക്ക് ബുറാഡിയിലെ നിരങ്കാരി സമാഗമം ഗ്രൗണ്ടില്‍ പ്രതിഷേധിക്കാനും ഡല്‍ഹി പോലീസ് അനുമതി നല്‍കിയിട്ടുണ്ട്. കര്‍ഷക നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്കു പിന്നാലെയാണ് ഡല്‍ഹി പോലീസിന്റെ നടപടി.
സമാധാനപൂര്‍ണമായി പ്രതിഷേധം നടത്തണമെന്നും മറ്റുള്ളവര്‍ക്ക് ഒരുതരത്തിലുമുള്ള ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നും കര്‍ഷകരോട് അഭ്യര്‍ഥിക്കുന്നതായും ഡല്‍ഹി പോലീസ് പി.ആര്‍.ഒ. ഈഷ് സിംഗാള്‍ അറിയിച്ചു
നേരത്തെ വിവിധ സംസ്ഥാനങ്ങളില്‍നിന്ന് ഡല്‍ഹി ലക്ഷ്യമാക്കി എത്തിയ പ്രതിഷേധക്കാരെ പോലീസ് അതിര്‍ത്തിയില്‍ തടയുകയും കണ്ണീർ വാതകവും ജലഭീരങ്കിയും മറ്റു പ്രയോഗിച്ചിരുന്നു സർക്കാരിന്റെ മർദ്ധന മുറകൾ കണ്ടു പിന്തിരിയാൻ തയ്യാറാകാത്ത പ്രക്ഷോപകരെ ഒടുവിൽ അറസ്റ്റ് ചെയ്ത ജയിലിൽ അടക്കാൻ സർക്കാർ നീക്കം നടത്തി ജയിലുകളിൽ സ്‌തമില്ലാത്തതോതിനാൽ അറസ്റ്റു ചെയ്യുന്ന പ്രക്ഷോപകരെ ഡൽഹിയിലെ സ്റ്റേഡിയങ്ങൾ കേന്ദ്രികരിച്ചു അടച്ചിടാനും സർക്കാർ നീക്കം നടത്തിയിരുന്നു എന്നാൽ ഡൽഹി സർക്കാർ കർഷകരെ തടങ്കലിൽ പാർപ്പിക്കാൻ സ്റ്റേഡിയങ്ങൾ വിട്ടുനൽകില്ലെന്ന് അറിയിച്ചതോടെയാണ് മോദി സർക്കാർ കർഷകരെ ഡൽഹിയിൽ പ്രവേശിപ്പാക്കാൻ അനുവദിച്ചത് ഉത്തര്‍ പ്രദേശ്, ഹരിയാണ, പഞ്ചാബ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള പതിനായിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങുന്നത്.