വൈദ്യുതിയും വെള്ളവും പുനഃസ്ഥാപിക്കുക, കസ്റ്റഡിയില്‍ ഉള്ളവരെ വിട്ടയക്കുക സർക്കാരുമായി ചർച്ചക്കില്ല :സംയുക്ത കിസാന് മോർച്ച
ഡല്‍ഹി അതിർത്തികളിലെ സമരം 71ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. വെള്ളവും വൈദ്യുതിയും ഇല്ലാതെ ബാരിക്കേഡുകളാലും ഇരുമ്പുവേലികളാലും ചുറ്റപ്പെട്ട പൊലീസ് സംവിധാനത്തിന് നടുവിലാണ് സമരഭൂമികള്‍
ഡൽഹി :വൈദ്യുതിയും വെള്ളവും പുനഃസ്ഥാപിക്കുകയും കസ്റ്റഡിയില്‍ ഉള്ളവരെ വിട്ടയക്കുകയും ചെയ്യാതെ സർക്കാരുമായി ചർച്ചക്കില്ലെന്ന് ആവർത്തിച്ച് സംയുക്ത കിസാന് മോർച്ച. രാജ്യവ്യാപകമായി മഹാ പഞ്ചായത്ത് വിളിക്കുമെന്നും ശനിയാഴ്ച വഴിതടയല്‍ സമരം നടത്തുമെന്നും ബികെയു നേതാവ് രാകേഷ് തികത്ത് പറഞ്ഞു.
ഡല്‍ഹി അതിർത്തികളിലെ സമരം 71ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. വെള്ളവും വൈദ്യുതിയും ഇല്ലാതെ ബാരിക്കേഡുകളാലും ഇരുമ്പുവേലികളാലും ചുറ്റപ്പെട്ട പൊലീസ് സംവിധാനത്തിന് നടുവിലാണ് സമരഭൂമികള്‍. ചർച്ചക്ക് തയ്യാറെന്ന് വേദികള്‍ തോറും പറയുന്ന പ്രധാനമന്ത്രി അതിനുള്ള സാഹചര്യം ഒരുക്കണമെന്നാണ് കർഷക സംഘടനകളുടെ ആവശ്യം. വൈദ്യുതിയും വെള്ളവും പുനഃസ്ഥാപിക്കുകയും കസ്റ്റഡിയില്‍ ഉള്ളവരെ വിട്ടയക്കുകയും ചെയ്യാതെ സർക്കാരുമായി ചർച്ചക്കില്ലെന്ന് സംയുക്ത കിസാന് മോർച്ച ആവർത്തിച്ചു.
അതിർത്തികളിലെ ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിച്ചതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മുസഫർനഗറിലും ഭാഗ്‍പത്തിനും പിന്നാലെ ജിന്ദില്‍ നടന്ന മഹാപഞ്ചായത്തില്‍ 50,000ത്തോളം പേർ പങ്കെടുത്തു. മഹാ പഞ്ചായത്തുകള്‍ വിളിക്കുന്നത് തുടരുമെന്ന് ബികെയു നേതാവ് രാകേഷ് തികത് അറിയിച്ചു. അതേസമയം നന്ദിപ്രമേയ ചർച്ചയാണ് ലോക്‌സഭയിൽ നടക്കേണ്ടത്. ഇന്നലെ ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സഭ നടപടികള്‍ മുന്നോട്ട് പോയില്ല. രാജ്യസഭയിൽ ഇന്നലെ ആരംഭിച്ച നന്ദിപ്രമേയ ചർച്ച തുടരും. കാർഷിക വിഷയവും ഉന്നയിക്കുന്നതിനാല്‍ ചോദ്യോത്തര – ശ്യൂന്യ വേളകള്‍ ഒഴിവാക്കി .അതേസമയം ട്രാക്ടർ റാലിക്കിടെ മരിച്ച രാംപൂർ സ്വദേശി നവരീത് സിങിന്റെ വസതി പ്രിയങ്ക ഗാന്ധി ഇന്ന് സന്ദർശിക്കും. അതേസമയം കാർഷിക നിയമങ്ങളിൽ ലോക്‍സഭ ഇന്നും പ്രക്ഷുബ്ധമാകും
സമരകേന്ദ്രങ്ങളെ ഒറ്റപ്പെടുത്തി കര്‍ഷക സമരത്തിലെയ്ക്ക് കര്‍ഷകര്‍ എത്തുന്നത് തടയാനുള്ള ഡല്‍ഹി പൊലീസിന്റെ ശ്രമങ്ങളെ ചെറുത്ത് സംഘടനകള്‍. കല്‍നടയായി അടക്കം ആയിരക്കണക്കിന് കര്‍ഷകരാണ് ഇപ്പോള്‍ ഡല്‍ഹി അതിര്‍ത്തികളിലെയ്ക്ക് എത്തുന്നത്. അതേസമയം ആറാം തിയതി നടക്കുന്ന കര്‍ഷകരുടെ വഴിതടയല്‍ സമരം ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനും സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടാനും കാരണം ആകരുതെന്നും എന്ന നിര്‍ദ്ദേശം ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നല്‍കും.രാജ്യം എമ്പാടും ഉള്ള സമരത്തോട് അനുഭാവം പുലര്‍ത്തുന്ന സംഘടനകളുടെ സഹായം കര്‍ഷക സംഘടനകള്‍ തേടി. സമരകേന്ദ്രങ്ങളിലെ കര്‍ഷകരെ ഭയപ്പെടുത്തി വിരട്ടിയോടിക്കാമെന്നു കേന്ദ്ര സര്‍ക്കാര്‍ കരുതേണ്ടെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത് പറഞ്ഞു. ജാട്ട്, കര്‍ഷക സംഘടനകളുടെ യോഗത്തിനെത്തിയതായിരുന്നു അദ്ദേഹം. യോഗത്തിനിടെ വേദി തകര്‍ന്നെങ്കിലും ടികായത്തിന് പരുക്കില്ല.
യുപി, ഹരിയാന എന്നിവിടങ്ങളില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ചേര്‍ന്ന അഞ്ചാമത്തെ മഹാപഞ്ചായത്ത് സമ്മേളനമായിരുന്നു ജിന്ദിലേത്. രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലും മഹാപഞ്ചായത്തുകള്‍ ചേര്‍ന്നു. ഇതിനിടെ, പ്രക്ഷോഭവുമായി ബന്ധപ്പെട്ടുള്ള അക്കൗണ്ടുകള്‍ അനുമതിയില്ലാതെ പുനഃസ്ഥാപിച്ചതില്‍ വിശദീകരണം തേടി കേന്ദ്ര സര്‍ക്കാര്‍ ട്വിറ്ററിനു നോട്ടിസ് അയച്ചു. സര്‍ക്കാര്‍ നിര്‍ദേശം പാലിച്ചില്ലെങ്കില്‍ നടപടി നേരിടേണ്ടി വരുമെന്നു മുന്നറിയിപ്പു നല്‍കി. ആറാം തിയതി നടക്കുന്ന വഴിതടയല്‍ സമരത്തെ നേരിടാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും നടപടികള്‍ തുടങ്ങിയിട്ടുണ്ട്.