കക്കയത്ത് കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ പ്രതിക്ഷേധിച്ചവർക്കെതിരെ കള്ളക്കേസ്

കള്ള കേസുകൾ കൊണ്ട് കർഷകരെ തളർത്താനാവില്ലായെന്നും , കേസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും വി.ഫാം കോഴിക്കോട് ജില്ലാ കമ്മിറ്റി അറിയിച്ചു

0

കോഴിക്കോട് |കക്കയത്ത് കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട അബ്രഹാമിൻ്റെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയവർക്കെതിരെ സംസ്ഥാന സർക്കാർ കള്ള കേസുകൾ
കെട്ടിച്ചമക്കുകയാണെന്നു സ്വതന്ത്ര കർഷക സംഘടയായ വി.ഫാം ഫാർമേഴ്സ് ഫൗണ്ടേഷൻ വി.ഫാം ഫാർമേഴ്സ് ഫൗണ്ടേഷ നടക്കംനിരവധി കർഷക സംഘടനകളും , രാഷ്ട്രീയ സംഘടനകളും വനം വകുപ്പിനെതിരെ പ്രതിഷേധം നടത്തിയിരുന്നു.കർഷക സംഘടനകളുടെ പ്രതിക്ഷേധത്തെത്തുടർന്ന് ഇരയാക്കപ്പെട്ട കുടുംബത്തിന് 10 ലക്ഷം രൂപ സർക്കാർ അനുവദിക്കുകയും , ആക്രമണകാരിയായ കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിടുകയും ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ പ്രതിഷേധം അവസാനിപ്പിക്കുകയും ചെയ്തിരുന്നു .എന്നാൽ സരത്തിൽ പങ്കെടുത്ത കർഷക സംഘടനാ നേതാക്കൾക്കും പ്രവർത്തകർക്കെതിരെയും പോലീസ് കള്ളക്കേസുകൾ എടുത്തുകൊണ്ടിരിക്കുകയാണ് .

വനവൽക്കരണത്തിന്റെ കാണാപ്പുറങ്ങൾ

കള്ള കേസുകൾ കൊണ്ട് കർഷകരെ തളർത്താനാവില്ലായെന്നും , കേസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും വി.ഫാം കോഴിക്കോട് ജില്ലാ കമ്മിറ്റി അറിയിച്ചു.വി.ഫാം കൂരാച്ചുണ്ട് മേഖല പ്രസിഡണ്ട് സണ്ണി പാരഡൈസിനെ ഒന്നാം പ്രതിയാക്കി പ്രതിഷേധിച്ചവരുടെ പേരിൽ വനം വകുപ്പ് നൽകിയ പരാതിയിൽ പോലീസ് കള്ളക്കേസെടുത്തിരിക്കയാണ്.

അതേസമയം കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവുണ്ടായിട്ടും ഇന്നുവരെ ഉത്തരവ് നടപ്പിലാക്കാൻ വനം വകു പ്പ് തയ്യാറായിട്ടില്ല .സംസ്ഥാന സർക്കാരിന്റെ കർഷകവിരുദ്ധ മനുഷ്യത്വ വിരുദ്ധ നിലപാടുകൾക്കെതിരെ ശ്കതമായി പ്രതികരിക്കുമെന്നും കർഷക സംഘടനകൾ അറിയിച്ചു

You might also like

-