കള്ളനോട്ട് കേസില്‍ അറസ്റ്റിലായ സീരിയല്‍ നടി സൂര്യ ഉൾപ്പടെ മൂന്ന് പേരെ ഇടുക്കി നെടുങ്കണ്ടം കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

കൊല്ലം മുളങ്കാടത്തെ ഇവരുടെ വീട്ടില്‍ നിന്നും 57 ലക്ഷം രൂപയുടെ കള്ളനോട്ടുകളും, നോട്ട് അടിക്കുന്നതിനുള്ള യന്ത്ര സാമഗ്രികളും പോലീസ് കഴിഞ്ഞ ദിവസം പിടിച്ചെടുത്തത്.

0

ഇടുക്കി: കള്ളനോട്ട് കേസില്‍ അറസ്റ്റിലായ സീരിയല്‍ നടി സൂര്യ ഉൾപ്പടെ മൂന്ന് പേരെ ഇടുക്കി നെടുങ്കണ്ടം കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മൂവരെയും വിയ്യൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു. ഇവരുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.

കള്ളനോട്ട് കേസിൽ പിടിയിലായ സീരിയൽ നടി സൂര്യ, അമ്മ രമാദേവി സഹോദരി ശ്രുതി എന്നിവരെ ഉച്ചയ്ക്ക് ശേഷമാണ് നെടുംകണ്ടം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കിയത്. ഇവരെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. രമാദേവി മജിസ്‌ട്രേറ്റിനു മുന്നിൽ കുറ്റം സമ്മതിച്ചു. മക്കൾക്ക് കേസിൽ പങ്കില്ലെന്നും വീട്ടിൽ വാടകക്ക് താമസിക്കുന്നവർക്കൊപ്പമാണ് കള്ളനോട്ട് അടിച്ചിരുന്നതെന്നും രമാദേവി മജിസ്‌ട്രേറ്റിനു മുന്നിൽ പറഞ്ഞു.

കൊല്ലം മുളങ്കാടത്തെ ഇവരുടെ വീട്ടില്‍ നിന്നും 57 ലക്ഷം രൂപയുടെ കള്ളനോട്ടുകളും, നോട്ട് അടിക്കുന്നതിനുള്ള യന്ത്ര സാമഗ്രികളും പോലീസ് കഴിഞ്ഞ ദിവസം പിടിച്ചെടുത്തത്. ഇടുക്കി അണക്കരയില്‍ നിന്നും പൊലീസ് രണ്ട് ലക്ഷത്തി പത്തൊന്‍പതിനായിരം രൂപയുടെ കള്ളനോട്ടുമായി മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൊല്ലത്തെ നോട്ടടി കേന്ദ്രത്തെ കുറിച്ച് വിവരം ലഭിച്ചത്. അന്വേഷണം പുരോഗമിക്കുകയാണെന്നും കേസിൽ കൂടുതൽ അറസ്റ്റ് ഉടനുണ്ടാകുമെന്നും കട്ടപ്പന പൊലീസ് അറിയിച്ചു.

You might also like

-