ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും മുഖാവരണങ്ങളുടെ പരസ്യങ്ങള്‍ക്ക് താത്ക്കാലികമായി നിരോധനം ഏർപ്പെടുത്തി

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ജനങ്ങളെ ഭീതിയിലാക്കി മുതലെടുപ്പ് നടത്തുന്നത് ഒഴിവാക്കാനാണ് നടപടി. വൈറസ് ഭീതിയുടെ മറവില്‍ സാമ്പത്തികനേട്ടത്തിനുള്ള ശ്രമങ്ങളെ നിരുത്സാഹപ്പെടുത്തുകയാണ് ലക്ഷ്യം

0

ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും മുഖാവരണങ്ങളുടെ പരസ്യങ്ങള്‍ക്ക് താത്ക്കാലികമായി നിരോധനം ഏർപ്പെടുത്തി”പുരകത്തുമ്പോൾ വാഴവെട്ടുന്ന” പണക്കൊതിയൻ മാർക്ക് തടയിട്ട് ഫേസ് ബുക്കുംഇന്‍സ്റ്റഗ്രാമും ലോകത്തെ ഭീതിപ്പെടുത്തി കൊറോണ രോഗം പടരന്നുന്നതു മുൻനിർത്തി മുഖാവരണങ്ങൽ വൻ വിലക്ക് വീറ്റഴിക്കാനുള്ള കമ്പനികളുടെ പണക്കൊതിക്ക് തടയിടാനാണ് പരസ്യങ്ങള്‍ക്ക് താത്ക്കാലികമായി നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ജനങ്ങളെ ഭീതിയിലാക്കി മുതലെടുപ്പ് നടത്തുന്നത് ഒഴിവാക്കാനാണ് നടപടി. വൈറസ് ഭീതിയുടെ മറവില്‍ സാമ്പത്തികനേട്ടത്തിനുള്ള ശ്രമങ്ങളെ നിരുത്സാഹപ്പെടുത്തുകയാണ് ലക്ഷ്യം.ഫേസ്ബുക്കിലെ പരസ്യങ്ങള്‍ മാത്രമല്ല ഇവയുടെ ഫേസ്ബുക്ക് മാര്‍ക്കറ്റ് പ്ലേസിലെ ലിങ്കുകളും മരവിപ്പിക്കും. മുഖാവരണം അടക്കമുള്ള വസ്തുക്കള്‍ക്ക് കൊറോണ ഭീതിയെ തുടര്‍ന്ന് വലിയ തോതില്‍ ആവശ്യം ഉയര്‍ന്നിരുന്നു. ഇതോടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പോലും ആവശ്യമായ മുഖാവരണങ്ങള്‍ ലഭിക്കുന്നില്ലെന്നും വലിയ തോതില്‍ ഇവയുടെ വില ഉയരുന്നുവെന്നും പരാതി വന്നു. തുടര്‍ന്നാണ് ഫേസ്ബുക്ക് അടക്കമുള്ള കമ്പനികള്‍ നടപടിയുമായി എത്തിയിരിക്കുന്നത്.

Rob Leathern

Update: We’re banning ads and commerce listings selling medical face masks. We’re monitoring COVID19 closely and will make necessary updates to our policies if we see people trying to exploit this public health emergency. We’ll start rolling out this change in the days ahead.

ഫേസ്ബുക്ക് പ്രൊഡക്ട് മാനേജ്‌മെന്റ് ഡയറക്ടര്‍ റോബ് ലാതേണാണ് മുഖാവരണത്തിന്റെ പരസ്യങ്ങളും വില്‍പനയുടെ ലിങ്കുകളും പിന്‍വലിക്കുന്ന വിവരം അറിയിച്ചത്. അതേസമയം കുറച്ചു ദിവസങ്ങള്‍ക്കകം ഈ നിരോധം പിന്‍വലിക്കാന്‍ സാധ്യതയുണ്ടെന്നും ബ്ലോഗ് പോസ്റ്റില്‍ അദ്ദേഹം പറഞ്ഞു. ഇന്‍സ്റ്റഗ്രാമിലും സമാനമായ നടപടിയുണ്ടായിട്ടുണ്ട്. ഇന്‍സ്റ്റഗ്രാം ചുമതലയുള്ള ആദം മൊസേരിയാണ് ഇക്കാര്യം അറിയിച്ചത്

Adam Mosseri
Update: We’re banning ads and commerce listings selling medical face masks on Instagram and Facebook. Supplies are short, prices are up, and we’re against people exploiting this public health emergency. We’ll start rolling this out over the next few days.
Keeping People Safe and Informed About the Coronavirus – About Facebook
We’re working to limit the spread of misinformation and harmful content.
about.fb.co
You might also like

-