ടൗട്ടെ ഗുജറാത്ത് തീരത്തേക്ക്; അതീവ ജാഗ്രത 44 ദേശീയ ദുരന്ത നിവാരണ സേനാ ഗുജറാത്തിന്റെ തീരങ്ങളിൽ
മഹാരാഷ്ട്രയിലും ഗുജറാത്തിലുമായി 56 സേനാവിഭാഗങ്ങൾ നിലയുറപ്പിച്ചിട്ടുണ്ട്. 22 സംഘങ്ങളെ കൂടി തയ്യാറാക്കി നിർത്തിയിട്ടുണ്ട്.
മുംബൈ :അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് അൽപസമയത്തിനകം കരതൊടും. ഗുജറാത്തിലെ പോർബന്തറിന് സമീപം കാറ്റിൻ്റെ കരപ്രവേശമുണ്ടാവും എന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൻ്റെ പ്രവചനം. അതിതീവ്രചുഴലിക്കാറ്റായി ശക്തിയോടെ ആഞ്ഞടിക്കുന്ന ടൗട്ടെ തീരത്തേക്ക് അടുക്കും തോറും മഹാരാഷ്ട്രയിലും ഗുജറാത്തിലും ആശങ്ക ഇരട്ടിക്കുകയാണ്.
#WATCH | Earlier visuals from Veraval – Somnath in Gujarat as the sea turned rough in wake of #CycloneTauktae.
Extremely severe cyclonic storm Tauktae lies close to the Gujarat coast. The landfall process has started and will continue during next 2 hours, says IMD. pic.twitter.com/7KojZcXS27
— ANI (@ANI) May 17, 2021
മുംബൈ നഗരത്തിൽ ശക്തമായ കാറ്റും മഴയുമാണ് രാവിലെ മുതൽ ലഭിക്കുന്നത്. മഹരാഷ്ട്രയിൽ ഇതുവരെ മൂന്ന് പേർ കാലവർഷക്കെടുതിയിൽ മരണപ്പെട്ടു കഴിഞ്ഞു. നിലവിൽ ഗുജറാത്ത് തീരത്ത് നിന്നും 150 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി സംസാരിച്ചു.
44 ദേശീയ ദുരന്ത നിവാരണ സേനാ വിഭാഗങ്ങളെയാണ് ഗുജറാത്തിന്റെ തീരങ്ങളിൽ വിന്യസിച്ചിരിക്കുന്നത്. ഇതിനകം ടൗട്ടെ മുംബൈ തീരത്തോട് അടുത്തിരിക്കുകയാണ്. 200 കിലോമീറ്ററിൽ താഴെ അകലത്തിലാണ് കാറ്റുള്ളത്. ഡാം ആൻഡ് ഡിയു തീരത്തിൽ നിന്ന് 350 കിലോമീറ്റ൪ അകലത്തിലുമാണ്. ഗുജറാത്ത് തീരം ലക്ഷ്യമാക്കിയാണ് ചുഴലിക്കാറ്റിന്റെ സഞ്ചാരം. ഇന്ന് വൈകീട്ടോടെ ഗുജറാത്ത് തീരത്തെത്തുന്ന ചുഴലിക്കാറ്റ് നാളെ പുലർച്ചയോടെ തീരംതൊടുമെന്നാണ് മുന്നറിയിപ്പ്. ഇതിനകം അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ടോക്ടെ 170-180 വരെ കിലോമീറ്റർ വേഗതയിലാണ് വീശിയടിക്കുന്നത്. തീരം തൊടുമ്പോൾ 135 കിലോമീറ്റ൪ വേഗതയിൽ വീശിയടിച്ചേക്കും.
കേരള, ക൪ണാടക, ഗോവൻ തീരങ്ങളിൽ കനത്ത നാശനഷ്ടം വിതച്ചാണ് ടൗട്ടെ കടന്നുപോയത്. വീടുകള്‍ തകര്‍ന്നു. നിരവധി മരങ്ങൾ കടപുഴകി. ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. മോശം കാലാവസ്ഥയെ തുടർന്ന് ഗോവയിലേക്കുള്ള എല്ലാ വിമാന സർവീസുകളും റദ്ദാക്കി. ആഭ്യന്തര മന്ത്രി അമിത്ഷായുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ആളപായം ഒട്ടുമില്ലാതിരിക്കാനുള്ള മുൻകരുതലാണ് സ്വീകരിച്ച് വരുന്നതെന്ന് അമിത്ഷാ വ്യക്തമാക്കി. കേരളം, ക൪ണാടക, തമിഴ്നാട്, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലായി നൂറിലധികം ദേശീയ ദുരന്ത നിവാരണ സേനാ വിഭാഗങ്ങളെയാണ് വിന്യസിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലും ഗുജറാത്തിലുമായി 56 സേനാവിഭാഗങ്ങൾ നിലയുറപ്പിച്ചിട്ടുണ്ട്. 22 സംഘങ്ങളെ കൂടി തയ്യാറാക്കി നിർത്തിയിട്ടുണ്ട്.