കൊല്ലം സി പി ഐ യിൽ പൊട്ടിത്തെറി 800ഓളം പേർ സിപിഐയിൽ നിന്നും രാജിവച്ചു.
700 ലധികം പാർട്ടി അംഗങ്ങളും 100 ലേറെ പാർട്ടി അനുഭാവികളുമാണ് രാജിവെച്ചതെന്നാണ് വിവരം. ഉൾപാർട്ടി പ്രശ്‌നങ്ങളാണ് തീരുമാനത്തിന് പിന്നിലെന്നാണ് സൂചന
കൊല്ലം|കടുത്ത വിഭാഗീയതയ്ക്ക് പിന്നാലെ കൊല്ലം കടയ്ക്കൽ മണ്ഡലത്തിൽ 800ഓളം പേർ സിപിഐയിൽ നിന്നും രാജിവച്ചു. 10 മണ്ഡലം കമ്മിറ്റി അംഗങ്ങൾ, 45 ലോക്കൽ കമ്മിറ്റി അംഗങ്ങൾ, 48 ബ്രാഞ്ച് സെക്രട്ടറിമാർ, 9 ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ 11 സഹകരണ ബാങ്ക് ഡയറക്ടർമാർ എന്നിവരടങ്ങുന്നവരാണ് രാജിവെച്ചത്. സിപിഐ മുൻ ജില്ലാ കമ്മിറ്റി അംഗം ജെ സി അനിൽ ആണ് രാജിക്കാര്യം അറിയിച്ചത്.
700 ലധികം പാർട്ടി അംഗങ്ങളും 100 ലേറെ പാർട്ടി അനുഭാവികളുമാണ് രാജിവെച്ചതെന്നാണ് വിവരം. ഉൾപാർട്ടി പ്രശ്‌നങ്ങളാണ് തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ മുൻ പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങി നിരവധി നേതാക്കൾ പാർട്ടി വിടുന്നവരിൽ ഉൾപ്പെടും. കടയ്ക്കൽ, ഇട്ടിവ കുമ്മിൾ, ചിതറ പഞ്ചായത്തുകളില്‍ വർഷങ്ങളായി പാർട്ടി നേതൃത്വത്തിൽ പ്രവർത്തിക്കുന്ന നൂറുകണക്കിന് പ്രവർത്തകരാണ് രാജിവെച്ചത്