“പരീക്ഷകള്‍ മാറ്റിവെക്കണം,പരീക്ഷാനടത്തിപ്പ് ഏകാധിപത്യ തീരുമാനം” കെ സുധാകരൻ

പരീക്ഷാനടത്തിപ്പില്‍ ഏകാധിപത്യ തീരുമാനമാണ് സര്‍ക്കാരിന്‍റേതെന്നും സുധാകരന്‍ വിമര്‍ശിച്ചു

0

പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പരീക്ഷയാണോ കുട്ടികളുടെ ജീവനാണോ വലുതെന്നും സുധാകരന്‍ ചോദിച്ചു. പരീക്ഷാനടത്തിപ്പില്‍ ഏകാധിപത്യ തീരുമാനമാണ് സര്‍ക്കാരിന്‍റേതെന്നും സുധാകരന്‍ വിമര്‍ശിച്ചു.

സ്വര്‍ണ്ണക്കവര്‍ച്ച, ക്വട്ടേഷന്‍ വിഷയങ്ങളിലും സിപിഎമ്മിനെതിരെ സുധാകരന്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. ഇതൊക്കെ കണ്ണൂരില്‍ കുറേകാലമായി നടക്കുന്നതാണ്.പിണറായിയും കോടിയേരിയും തന്നെയാണ് ഇവരുടെ റോൾ മോഡലെന്നും സുധാകരന്‍ വിമര്‍ശിച്ചു.കൊടിസുനിക്കും കിര്‍മാണി മനോജിനും എതിരെ നടപടി എടുക്കാന്‍ സിപിഎമ്മിന് സാധിക്കുമോ. കണ്ണൂര്‍ ജയിലില്‍ കൊടിസുനിയാണ് ജയില്‍ സൂപ്രണ്ട്. സ്വപ്നയും ശിവശങ്കറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് കസ്റ്റംസ് കാരണം കാണിക്കല്‍ നോട്ടീസ് കൊടുത്തിരുന്നെന്ന് സുധാകരന്‍ പറഞ്ഞു. ഗുരുതര ആരോപണങ്ങളാണ് ഇതില്‍ മുഖ്യമന്ത്രിക്ക് എതിരെ ഉണ്ടായിരുന്നത്. പ്രതികള്‍ എന്തിന് മുഖ്യമന്ത്രിയെ വീട്ടില്‍ പോയി കണ്ടു. പ്രോട്ടോക്കോള്‍ ലംഘിച്ച് കോണ്‍സല്‍ ജനറലിനെ എന്തിന് കാണണമെന്നും സുധാകരന്‍ ചോദിച്ചു.

 

You might also like

-