എസ് എസ് എൽ സി + 2 പരീക്ഷകൾ മാറ്റി,പരീക്ഷ ജൂൺ ആദ്യവാരം
കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തിലും സ്കൂളുകള്‍ തുറക്കരുതെന്നാണ് ഉണ്ടായിരുന്നത്. ഇത്തരം സാഹചര്യങ്ങള്‍ പരിഗണിച്ചാണ് തീരുമാനം
തിരുവനന്തപുരം : SSLC, + 2 പരീക്ഷകൾ മാറ്റി വെച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കേന്ദ്ര മാർഗ നിർദേശം ജൂൺ ആദ്യവാരം വരും. അതിന് ശേഷം തീയ്യതി തീരുമാനിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തിലും സ്കൂളുകള്‍ തുറക്കരുതെന്നാണ് ഉണ്ടായിരുന്നത്. ഇത്തരം സാഹചര്യങ്ങള്‍ പരിഗണിച്ചാണ് തീരുമാനം. മേയ് 26 മുതൽ 30 വരെ പത്താം ക്ലാസ്, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി പരീക്ഷകൾ നടത്താനായിരുന്നു നേരത്തെയുള്ള തീരുമാനം.
ഇപ്പോള്‍ പരീക്ഷ നടത്തുന്നതിനെതിരെ പ്രതിപക്ഷം ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. ആര്‍ക്കും ആശങ്കയുടെ ആവശ്യമില്ലെന്നാണ് മുഖ്യമന്ത്രി ഇന്നലെയും പറഞ്ഞത്. എന്നാല്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനം മാറ്റുകയായിരുന്നു.