ആറുവയസ്സുകാരനെ ചുറ്റികകൊണ്ട് ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയുമായി ഇന്ന് തെളിവെടുപ്പ്

കൊലനടത്തിയ ശേഷം മൂത്തവൻ കുടിയിൽ ചെങ്കുളം ഡാമിന്റെ സമീപമുള്ള യൂക്കാലി കാട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ കാടു വളഞ്ഞാണ് ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് പോലീസ് പിടികൂടിയത്.

0

മൂന്നാർ :മുതവാൻകുടിയിൽ ആറുവയസ്സുകാരനെ ചുറ്റികകൊണ്ട് ഇടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ഷാജഹാനെ എന് തെളിവെടുപ്പിനായി സംഭവം നടന്ന ആനച്ചാലിയിലെ വീട്ടിൽ എത്തിക്കും ഇന്നലെ വൈകിട്ടാണ് ഇയാൾ പോലീസിന്റെ പിടിയിലാവുന്നത് രാവിലെ ഒൻപതു മണിയോടെ കൊലനടന്ന വീടുകളിൽ എത്തിച്ചു തെളിവെടുക്കാനാണ് പോലീസിന്റെ തീരുമാനം

കൊലനടത്തിയ ശേഷം മൂത്തവൻ കുടിയിൽ ചെങ്കുളം ഡാമിന്റെ സമീപമുള്ള യൂക്കാലി കാട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ കാടു വളഞ്ഞാണ് ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് പോലീസ് പിടികൂടിയത്. കൃത്യത്തിന് ശേഷം മൊബൈൽ ഫോൺ ഉപേഷിച്ച് കടന്നു കളഞ്ഞ പ്രതിയെ എവിടെയെന്ന് കണ്ടത്താൻ ഏറെ പാട് പെടേണ്ടി വന്നു. പ്രതി പെട്ടെന്ന് ഒളിവിൽ പോകാൻ സ്‌ഥതയുള്ള ഏറ്റവും അടുത്ത പ്രദേശം എന്ന നിലക്കാണ് പോലീസ് ചെങ്കുളം ഡാമിന്റെ പരിസരത്തുള്ള വനമേഖലയിൽ പരിശോധനനടത്താൻ തീരുമാനിച്ചത്.

വനത്തിൽ നിന്നും പിടികൂടിയ ഷാജഹാനെ വൈദ്യപരിശോധനക്ക് വിധേയമാക്കി പോലീസ് ചോദ്യം ചെയ്തു വരികയാണ് .പീരുമേട്
സ്വദേശിയായ ഷാജഹാൻ 2016 ലാണ് സഫിയയുടെ മൂത്ത സഹോദരി ഷൈലയുമായി ബന്ധം സ്ഥാപിക്കുന്നത് . ഇയാൾക്ക് വണ്ടിപ്പെരിയാറിൽ മറ്റൊരു ഭാര്യയും രണ്ടു കുട്ടികളും ഉള്ളപ്പോളാണ് ഷൈലയുമായുള്ള ബന്ധം ഉണ്ടാകുന്നത് .ഇതിനിടെ ഷൈലയും ഷാജഹാനും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിൽ ഉണ്ടാകുകയും ഷൈല ബന്ധം ഉപേഷിച്ച് പോയി അടുത്തിടെ ഇയാൾ അതിർത്തി തറക്കമുണ്ടാക്കുകയും സഫിയ ഇയാൾക്കെതിരെ വെള്ളത്തൂവൽ പോലീസിൽ പരാതി നൽകുകയുചെയ്തിരുന്നു പീരുമേട് സ്വദേശിയായ ഇയാൾക്കെതിരെ നിരവധി കേസ്സുകൾ ഉള്ളതായി പോലീസ് പറഞ്ഞു .
കുറെ നാളുകളയി പ്രദേശത്ത് ഇല്ലാതിരുന്ന ഷാജഹാൻ കൊലനടത്താണ് ഉദ്ദേശിച്ചു ഇന്നലെ വന്നതാണെന്നാണ് നാട്ടുകാർ പറയുതുന്നത് .

അതേസമയം കൊലപാതകം സംബന്ധിച്ച് ദൂരൂഹത നിലനിക്കുകയാണ് ഇയാളുടെ ഭാര്യാ ഷൈല പിണങ്ങിപ്പപ്പോയതുമാത്രമല്ല കൊലക്ക് കാരണം മറ്റു പല ദൂരൂഹതകളും സംഭവത്തിന് പിന്നിൽ ഉണ്ടെന്നാണ് പോലീസ് പറയുന്നത് . ഷാജഹാനെ വിശദമായ ചോദ്യം ചെയ്യലിന് ശേഷമേ ക്രൂരകൊലപാതകത്തിന്റെ ചുരളഴിയു

You might also like

-