സിദ്ദിഖിന്‍റെ കൊലപാതകം തെളിവെടുപ്പ് ഇലക്ട്രിക് കട്ടറും ഉള്‍പ്പടെ എല്ലാ ആയുധങ്ങൾ കണ്ടെത്തി

കൊല്ലപ്പെട്ട സിദ്ദിഖിന്‍റെ പേരിലുള്ള എടിഎം കാര്‍ഡും മൃതദേഹം മുറിക്കാൻ ഉപയോഗിച്ച ഇലക്ട്രിക് കട്ടറും ഉള്‍പ്പടെ എല്ലാ ആയുധങ്ങളും കണ്ടെടുത്തു.

0

മലപ്പുറം | കോഴിക്കോട്ടെ ഹോട്ടലുടമ സിദ്ദിഖിന്‍റെ കൊലപാതകേസിലെ പ്രതികള്‍ ആയുധങ്ങള്‍ ഉപേക്ഷിച്ച സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി അന്വേഷണ സംഘം. പരിയാപുരം ചേരിയമലയിലാണ് തെളിവെടുപ്പ് നടക്കുന്നത്. കൊല്ലപ്പെട്ട സിദ്ദിഖിന്‍റെ പേരിലുള്ള എടിഎം കാര്‍ഡും മൃതദേഹം മുറിക്കാൻ ഉപയോഗിച്ച ഇലക്ട്രിക് കട്ടറും ഉള്‍പ്പടെ എല്ലാ ആയുധങ്ങളും കണ്ടെടുത്തു.

ഹണി ട്രാപ്പിനിടെ സിദ്ദിഖിന്‍റെ കൊലപാതകം എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. സിദ്ദിഖിനെ നഗ്നനാക്കി ഫോട്ടോയെടുക്കാൻ ശ്രമിച്ചത് എതിര്‍ത്തപ്പോള്‍‍ ഷിബിലി ചുറ്റിക കൊണ്ട് തലയ്ക്കും നെഞ്ചിനും അടിച്ച് വീഴ്ത്തി. ഫർഹാനയാണ് ചുറ്റിക എടുത്ത് നൽകിയത്. മറ്റൊരു പ്രതിയായ ആഷിഖ്. സിദ്ദിഖിന്‍റെ വാരിയെല്ലിന് ചവിട്ടുകയും ചെയ്തു. കൊലപാതകത്തിന് ശേഷം അസമിലേക്ക് പ്രതികള്‍ കടക്കാൻ ശ്രമിക്കുന്നതിടെയാണ് ചെന്നൈയിൽ നിന്നും പിടിയിലായത്. ചുറ്റിക എടുത്തുനൽകിയത് ഫർസാനയാണ്. എതിർപ്പുണ്ടായാൽ നേരിടാൻ തയാറായാണ് പ്രതികൾ എത്തിയിരുന്നതെന്നും പൊലീസ് പറഞ്ഞു.
കൊലയ്ക്ക് ശേഷമാണ് കട്ടറും ട്രോളി ബാഗും വാങ്ങിയത്. ഹണി ട്രാപ്പിലൂടെ സാമ്പത്തിക നേട്ടമായിരുന്നു പ്രതികളുടെ ലക്ഷ്യം. ചെന്നൈയിൽനിന്ന് ആസാമിലേക്ക് കടക്കാനായിരുന്നുശ്രമമെന്ന് പോലീസ് പറഞ്ഞു

You might also like

-