അരികൊമ്പനെ ഉൾവനത്തിലേക്ക് തുറന്നു വിട്ടാലും ആന ജനവാസ മേഖലയിലേക്ക് വരും എ കെ ശശീന്ദ്രൻ

മുൻ അനുഭവത്തിന്റെ പശ്ചാത്തലത്തിലായിരിക്കും കേരളമായാലും തമിഴ്നാടായാലും തുടർനടപടികൾ സ്വീകരിക്കുക. അരിക്കൊമ്പൻ കേരളത്തിലേക്ക് മടങ്ങിയെത്തില്ലെന്ന് ഉറപ്പു പറയാൻ കഴിയില്ലാ ":-അദ്ദേഹം കൂട്ടിച്ചേർത്തു

0

കോഴിക്കോട്| അക്രമമകാരിയായ അരികൊമ്പനെ ഉൾവനത്തിലേക്ക് തുറന്നു വിട്ടാലും ആന ജനവാസ മേഖലയിലേക്ക് വീണ്ടും വരുമെന്ന് തെളിഞ്ഞതായി കേരളം വനം മന്ത്രി എ കെ ശശീന്ദ്രൻ .അരിക്കൊമ്പന്റെ കാര്യത്തിൽ കേരള സർക്കാർ എടുത്ത നിലപാട് ശരിയാണെന്ന് തെളിയിക്കുന്നതാണ് നിലവിലെ സംഭവ വികാസങ്ങളെന്ന് വനംമന്ത്രി പറഞ്ഞു .അരിക്കൊമ്പനെ തമിഴ്നാട് വനംവകുപ്പ് മയക്കുവെടിവച്ച് പിടികൂടിയതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

“മുൻ അനുഭവത്തിന്റെ പശ്ചാത്തലത്തിലായിരിക്കും കേരളമായാലും തമിഴ്നാടായാലും തുടർനടപടികൾ സ്വീകരിക്കുക. അരിക്കൊമ്പൻ കേരളത്തിലേക്ക് മടങ്ങിയെത്തില്ലെന്ന് ഉറപ്പു പറയാൻ കഴിയില്ലാ “:-അദ്ദേഹം കൂട്ടിച്ചേർത്തു. ജനവാസ മേഖലയിലേക്ക് ഇറങ്ങിയതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയോടെ തേനി പൂശാനംപട്ടിക്ക് സമീപത്ത് വച്ചാണ് അരിക്കൊമ്പനെ തമിഴ്നാട് വനംവകുപ്പ് മയക്കുവെടി വച്ചത്.

You might also like

-