പോപ്പുലർ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ കെ അഷ്‌റഫിന്റെ മാങ്കുളത്തെ റിസോർട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി
നാല് വില്ലകളും 6.75 ഏക്കർ ഭൂമിയുമാണ് കണ്ടുകെട്ടിയത് .പദ്ധതി കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഭാഗമാണെന്ന് ഇഡി കണ്ടെത്തിയിരുന്നു.തൊടുപുഴ അധ്യാപകന്റെ കൈവെട്ടുകേസിലെ പ്രതികൾക്ക് ഈ റിസോർട്ടുമായി ബന്ധമുണ്ട് എന്ന് എൻ ഐ എ മുൻപ് കണ്ടെത്തിയിരുന്നു .
കൊച്ചി | പോപ്പുലർ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ കെ അഷ്‌റഫിന്റെ റിസോർട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഇടുക്കി മാങ്കുളത്ത് ‘മൂന്നാർ വില്ല വിസ്ത’എന്ന റിസോർട്ടാണ് കണ്ടുകെട്ടിയത്. 2.53 കോടിയുടെ വസ്തുവാണ് .കണ്ടുകെട്ടിയതെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. നാല് വില്ലകളും 6.75 ഏക്കർ ഭൂമിയുമാണ് കണ്ടുകെട്ടിയത് .പദ്ധതി കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഭാഗമാണെന്ന് ഇഡി കണ്ടെത്തിയിരുന്നു.തൊടുപുഴ അധ്യാപകന്റെ കൈവെട്ടുകേസിലെ പ്രതികൾക്ക് ഈ റിസോർട്ടുമായി ബന്ധമുണ്ട് എന്ന് എൻ ഐ എ മുൻപ് കണ്ടെത്തിയിരുന്നു .
അടുത്തിടെ എൻഐഎ പിഎഫ്‌ഐയുടെ ഏറ്റവും വലിയ ആയുധ പരിശീലന കേന്ദ്രമായ മഞ്ചേരിയിലെ ഗ്രീൻവാലി കണ്ടുകെട്ടിയത്. മഞ്ചേരിയിൽ പത്ത് ഹെക്ടർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന പരിശീലന കേന്ദ്രമായ ഈ കെട്ടിടം ആദ്യം പിഎഫ്ഐയിൽ ലയിച്ച നാഷണൽ ഡെവലപ്‌മെന്റ് ഫ്രണ്ടിന്റെ കേഡറുകൾ ഉപയോഗിച്ചിരുന്നതെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. ആയുധപരിശീലനം, ശാരീരിക പരിശീലനം, സ്ഫോടകവസ്തുക്കളുടെ ഉപയോഗവും എന്നിവയെക്കുറിച്ചുള്ള പരിശീലന സെഷനുകൾക്കായി പിഎഫ്ഐ ഈ കെട്ടിടം ഉപയോഗിച്ചതായി എൻഐഎ അന്വേഷണത്തിൽ വ്യക്തമായി. കൊലപാതകം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ചെയ്തതിന് ശേഷം നിരവധി ഭീകരരുടെ ‘സർവീസ് വിംഗ്’ ആയും ഒളിത്താവളമായും ഈ കേന്ദ്രം പ്രവർത്തിച്ചിരുന്നു. വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ മറവിലും ഈ കെട്ടിടം പ്രവർത്തിച്ച് വന്നിരുന്നതായി എൻഐഎയ്‌ക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഇതിന് പിന്നാലെയാണ് ഇഡിയുടെ നടപടിയും.