എമി ബാരറ്റിന് യുഎസ് ജുഡീഷ്യറി കമ്മിറ്റിയുടെ അംഗീകാരം, സെനറ്റ് വോട്ടെടുപ്പ് തിങ്കളാഴ്ച

പത്ത് അംഗങ്ങളുള്ള ഡമോക്രാറ്റിക് പാര്‍ട്ടി വോട്ടെടുപ്പ് ബഹിഷ്കരിച്ചതിനാല്‍ ഐക്യകണ്‌ഠ്യേനയാണ് എമിയെ യുഎസ് സെനറ്റിന്റെ അംഗീകാരത്തിനായി അയച്ചത്.

0

വാഷിംഗ്ടണ്‍ ഡിസി: യുഎസ് സുപ്രീംകോടതി ജഡ്ജിയായി പ്രസിഡന്റ് ട്രംപ് നോമിനേറ്റ് ചെയ്ത എമി കോണി ബാരറ്റിന് യുഎസ് ജുഡീഷ്യറി കമ്മിറ്റിയുടെ അംഗീകാരം. ഒക്‌ടോബര്‍ 22-ന് വ്യാഴാഴ്ച നടന്ന വോട്ടെടുപ്പില്‍ 22 അംഗങ്ങളുള്ള കമ്മിറ്റിയില്‍ 12 അംഗങ്ങള്‍ എമി കോണിക്ക് അനുകൂലമായി വോട്ട് ചെയ്തു. പത്ത് അംഗങ്ങളുള്ള ഡമോക്രാറ്റിക് പാര്‍ട്ടി വോട്ടെടുപ്പ് ബഹിഷ്കരിച്ചതിനാല്‍ ഐക്യകണ്‌ഠ്യേനയാണ് എമിയെ യുഎസ് സെനറ്റിന്റെ അംഗീകാരത്തിനായി അയച്ചത്. ഒക്‌ടോബര്‍ 26 തിങ്കളാഴ്ച യു.എസ് സെനറ്റില്‍ വോട്ടെടുപ്പ് നടക്കും. 53 അംഗങ്ങളുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ വോട്ട് ചെയ്താല്‍, ഡമോക്രാറ്റിക് അംഗങ്ങള്‍ വോട്ടെടുപ്പ് ബഹിഷ്കരിച്ചാലും എമി സുപ്രീംകോടതി ജഡ്ജിയായി നിയമിക്കപ്പെടും.

സെനറ്റ് ജുഡീഷ്യറി കമ്മിറ്റി ചെയര്‍മാന്‍ ലിന്‍ഡ്‌സി ഗ്രഹാം (റിപ്പബ്ലിക്കന്‍ പാര്‍ട്ടി) ജുഡീഷ്യറി കമ്മിറ്റി എമിയുടെ നോമിനേഷന്‍ അംഗീകരിച്ചതില്‍ സംതൃപ്തി രേഖപ്പെടുത്തി.എമിയുടെ നാമനിര്‍ദേശം ജുഡീഷ്യറി കമ്മിറ്റി അംഗീകരിച്ചത് നിലവിലുള്ള നിയമങ്ങളുടെ ലംഘനമാണെന്ന് ഡമോക്രാറ്റിക് സെനറ്ററും കമ്മിറ്റി അംഗവുമായ ഡിക് ഡാര്‍ബിന്‍ പറഞ്ഞു.

സുപ്രീംകോടതി ഒമ്പതംഗ ബെഞ്ചില്‍ എമിയുടെ നിയമനം അംഗീകരിക്കപ്പെട്ടാല്‍ കണ്‍സര്‍വേറ്റീവ് ജഡ്ജിമാരുടെ എണ്ണം ആറാകും. ട്രംപിന്റെ വിവാദപരമായ ഇമിഗ്രേഷന്‍, അബോര്‍ഷന്‍, അഫോര്‍ഡബിള്‍ കെയര്‍ ആക്ട് തുടങ്ങിയ വിഷയങ്ങളില്‍ കോടതി അനുകൂല തീരുമാനമെടുക്കുമോ എന്നാണ് ഡമോക്രാറ്റുകള്‍ ഭയപ്പെടുന്നത്.

You might also like

-