ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രാബല്യത്തില്‍ വന്നു.

ഇന്നലെ അര്‍ധരാത്രി മുതലാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രാബല്യത്തിലായത്.

0

ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രാബല്യത്തില്‍ വന്നു. ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്ഫോടന പരമ്പരയെ തുടര്‍ന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ തീരങ്ങളിലും ജാഗ്രത തുടരുകയാണ്.

ഇന്നലെ അര്‍ധരാത്രി മുതലാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രാബല്യത്തിലായത്. മൃതദേഹങ്ങള്‍ പലതും ചിന്നിച്ചിതറിയ നിലയിലായതിനാല്‍ മരിച്ചവരുടെ ബന്ധുക്കള്‍ ഏറെ പ്രയാസപ്പെട്ടാണ് മൃതദേഹങ്ങള്‍ തിരിച്ചറിയുന്നത്. മരിച്ച ശ്രീലങ്കക്കാരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ഒരു മില്ല്യണ്‍ ശ്രീലങ്കന്‍ രൂപ സഹായ ധനം പ്രഖ്യാപിച്ചു. കൊല്ലപ്പെട്ടവര്‍ക്കുള്ള ആദരസൂചകമായി സര്‍ക്കാര്‍ ഇന്ന് ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. 30 വിദേശികളുള്‍പ്പെടെ 290 പേര്‍ക്കാണ് സ്ഫോടനത്തില്‍ ജീവന്‍ നഷ്ടമായത്.

പ്രാദേശിക ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ നാഷണല്‍ തൌഹീത് ജമാഅത്ത് ആണ് സ്ഫോടന പരമ്പരയുടെ പിന്നിലെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഇവര്‍ക്ക് അന്താരാഷ്ട്ര സഹായം ലഭിച്ചിട്ടുണ്ടെന്നും ശ്രീലങ്കന്‍ ക്യാബിനറ്റ് വിലയിരുത്തി. സംഭവവുമായി ബന്ധപ്പെട്ട് 24 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ തീരവും കനത്ത ജാഗ്രതയിലാണ്. തീര- നാവിക സേനകള്‍ അതിര്‍ത്തിയില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

You might also like

-