വൈദ്യുതി ബോര്‍ഡില്‍ അഴിമതി ; സി.ഐ.ടി.യു നേതാവിനെ സസ്പെന്‍ഡ് ചെയ്തു
വൈദ്യുതി ബോര്‍ഡില്‍ അഴിമതി നടത്തിയ സി.ഐ.ടി.യു നേതാവിനെ സസ്പെന്‍ഡ് ചെയ്തു. കൽപ്പറ്റ സെക്ഷനിലെ ഓവർസിയർ വി ബാലചന്ദ്രനെയാണ് സസ്പെൻഡ് ചെയ്തത്.വൈത്തിരിയില്‍ പ്രവാസിയുടെ ഭൂമിയിലൂടെ അനുമതിയില്ലാതെ വൈദ്യുതി ലൈന്‍ വലിച്ച പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അഴിമതി തെളിഞ്ഞത്.കോഴിക്കോട് ചാത്തമംഗലം സ്വദേശിയായ അഭിലാഷ് എന്ന പ്രവാസി യുവാവിന്റെ ഭൂമിയിലൂടെ അനധികൃതമായി വൈദ്യുതി ലൈന്‍ വലിച്ച സംഭവത്തിലാണ് നടപടി