“മിഷൻ ശക്തി” പ്രഖ്യപനം വിവാദത്തിലേക്ക് പ്രസംഗത്തിന്റെ പകർപ്പ് ഹാജരാക്കാൻ തെരെഞ്ഞെടുപ്പ് കമ്മീഷൻ
സര്‍ക്കാരിന്റെ നേട്ടമായി ശക്തി മിസൈല്‍ പരീക്ഷണം ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം രംഗത്ത്
ഡൽഹി :തെരെഞ്ഞെടുപ്പ് ചട്ടം നിലനിൽക്കെ പ്രധാനമന്ത്രിയുടെ “മിഷൻ ശക്തി പ്രഖ്യപനം വിവാദത്തിലേക്ക് പ്രധാനമന്ത്രിയുടെ പ്രഖ്യപനം രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണ് ന്നും ഇത് തെരെഞ്ഞെടുപ്പിനെ സ്വാധിനിക്കുമെന്നു ആരോപിച്ചു തൃണമൂൽ കോൺഗ്രസും സി പി ഐ എം വും പരാതിയെ തുടര്ന്നു തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു ഇതേ തുടർന്നാണ് പ്രശനത്തില്‍ ഇലക്ഷൻഇടപെടുന്നു . പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പകർപ്പ് ഹാജരാക്കാൻ തെരെഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് ശേഷം സര്‍ക്കാരിന്റെ നേട്ടമായി ശക്തി മിസൈല്‍ പരീക്ഷണം ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം രംഗത്ത് വന്നിരിന്നു
സാധാരണ ഗതിയില്‍ രാഷ്ട്രത്തിന്റെ ശാസ്ത്ര പുരോഗതികള്‍ പ്രഖ്യാപിക്കാറുള്ളത് ഡിഫന്‍സ് റിസേര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷനാണ് എന്നാല്‍ എന്തടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇത്തരമൊരു പ്രഖ്യാപനം നടത്തിയതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ചോദിച്ചു.
പ്രധാനമന്ത്രിയുടെ പ്രഖ്യപനം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനമാണെന്ന് ചൂണ്ടികാട്ടി സിപിഐഎം തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. തിടുക്കത്തില്‍ ഇത്തരമൊരു പ്രഖ്യാപനം നടത്തിയതിന് പിന്നില്‍ ബി ജെ പിയുടെ പരാജയ ഭീതിയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി ട്വിറ്ററില്‍ പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും അവര്‍ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചുകൊണ്ടാണോ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.