ആലത്തൂരിലെ ഇടത് കോട്ട അട്ടിമറിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്.
പാലക്കാട് തൃശൂര്‍ ജില്ലകളിലായി കിടക്കുന്ന ആലത്തൂര്‍ മണ്ഡലത്തിൽ ഇടത് കോട്ടകളിലെല്ലാം രമ്യയാണ് മുന്നിൽ. പാലക്കാട് ജില്ലയിലെ ഇടത് ശക്തികേന്ദ്രങ്ങളായ തരൂരിലും ചിറ്റൂരിലും വരെ ലീഡ് നേടിയ രമ്യ തൃശൂര്‍ ജില്ലയിൽ പെട്ട വടക്കാഞ്ചേരിയിൽ അടക്കം മുന്നിലാണ്
ആലത്തൂര്‍: ആലത്തൂരിലെ ഇടത് കോട്ട അട്ടിമറിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. വോട്ടെണ്ണലിന്‍റെ തുടക്കത്തിൽ പോസ്റ്റൽ വോട്ട് എണ്ണിയപ്പോൾ മാത്രമാണ് സിറ്റിംഗ് എംപി പി ബിജുവിന് ലീഡിലേക്ക് എത്താനായത്. തുടര്‍ന്ന് മുന്നേറ്റം തുടങ്ങിയ രമ്യ ഹരിദാസ് ആദ്യ മണിക്കൂറുകളിൽ ഉണ്ടാക്കിയത് വൻ ലീഡാണ്. ഇടത് കോട്ടകൾ പോലും പിടിച്ച് കുലുക്കിയാണ് രമ്യ ലീഡ് നിലനിര്‍ത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.
പാലക്കാട് തൃശൂര്‍ ജില്ലകളിലായി കിടക്കുന്ന ആലത്തൂര്‍ മണ്ഡലത്തിൽ ഇടത് കോട്ടകളിലെല്ലാം രമ്യയാണ് മുന്നിൽ. പാലക്കാട് ജില്ലയിലെ ഇടത് ശക്തികേന്ദ്രങ്ങളായ തരൂരിലും ചിറ്റൂരിലും വരെ ലീഡ് നേടിയ രമ്യ തൃശൂര്‍ ജില്ലയിൽ പെട്ട വടക്കാഞ്ചേരിയിൽ അടക്കം മുന്നിലാണ്.
പ്രചാരണകാലത്ത് വിവാദങ്ങളിൽ നിറഞ്ഞ് നിന്ന മണ്ഡലമായിരുന്നു ആലത്തൂര്. ഇടത് മുന്നണി കൺവീനര്‍ എ വിജയരാഘവൻ നടത്തിയ മോശം പരാമര്‍ശത്തിനെതിരെ രമ്യ ഹരിദാസ് നിയമനടപടിയുമായി മുന്നോട്ട് പോകുന്ന സാഹചര്യം വരെ ഉണ്ടായി.