കൈപ്പത്തിക്ക് കുത്തിയാൽ താമര: കോവളത്തിന് പിന്നാലെ ചേർത്തലയിലും പരാതി
കൈപ്പത്തിക്ക് വോട്ട് ചെയ്താൽ താമരയ്ക്ക് വീഴുന്നതായി ആയിരുന്നു കോവളത്ത് നിന്നുയർന്ന പരാതി. 76 പേർ വോട്ട് ചെയ്ത ശേഷമാണ് ഇക്കാര്യം ശ്രദ്ധയിൽപെട്ടത്. വോട്ടർമാരുടെ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ഇവിടെ വോട്ടിംഗ് നിർത്തി വച്ചിരിക്കുകയാണ്
ചേർത്തല: കോവളത്തിന് പിന്നാലെ ചേർത്തലയിലും വോട്ടിംഗ് യന്ത്രത്തിൽ ഗുരുതര പിഴവെന്ന് പരാതി. കൈപ്പത്തിക്ക് വോട്ട് ചെയ്താൽ താമരയ്ക്ക് വീഴുന്നതായി ആയിരുന്നു കോവളത്ത് നിന്നുയർന്ന പരാതി. 76 പേർ വോട്ട് ചെയ്ത ശേഷമാണ് ഇക്കാര്യം ശ്രദ്ധയിൽപെട്ടത്. വോട്ടർമാരുടെ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ഇവിടെ വോട്ടിംഗ് നിർത്തി വച്ചിരിക്കുകയാണ്.പിന്നാലെയാണ് ചേർത്തലയിൽ നിന്നും സമാന പരാതി ഉയർന്നിരിക്കുന്നത്. മോക്ക് വോട്ടിന്റെ സമയത്താണ് ഇവിടെ യന്ത്രത്തിൽ പിഴവ് കണ്ടെത്തിയത്. ഇതിനെ തുടർന്ന് ഈ വോട്ടിംഗ് യന്ത്രം പുനഃസ്ഥാപിച്ചിരുന്നു.
പലസ്ഥലങ്ങളിലും വോട്ടിംഗ് യന്ത്രങ്ങൾ തകരാറിലായതിനെ തുടർന്ന് കാത്തു നിന്ന് ജനങ്ങള്‍ മടങ്ങുകയാണ്. വോട്ടിംഗ് യന്ത്രത്തിന്റെ കാര്യക്ഷമത ഉറപ്പാക്കാൻ വേണ്ടത്ര ഗൗരവമായ നടപടികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ എടുത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആരോപിച്ചിട്ടുണ്ട്